ഇത്ര വര്‍ഷംകൊണ്ട് സോഷ്യലിസം കൊണ്ടുവരാം എന്നു വാഗ്ദാനം വെച്ചുനീട്ടാവുന്ന കാലമല്ല ഇതെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍പിന്നെ ഏറ്റവും പ്രായോഗികമായ ഒരു വികസന ലക്ഷ്യം ആവിഷ്കരിക്കുന്നതാണല്ലോ ഫലപ്രദം. കോര്‍പറേറ്റ് മുതലാളിത്ത ഘട്ടത്തില്‍ ചില ഇടത്താവളങ്ങള്‍ ആവശ്യമാകും. അതു മഹത്തായ വിപ്ലവ ലക്ഷ്യത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ധരിക്കരുത്. തറ വിശാലമാകുമ്പോള്‍ പോരാട്ടത്തിനു വീറു കൂടുകയേയുള്ളു. നമ്മെ കുരുക്കാന്‍ വായ്പാദാതാക്കള്‍ വെച്ച നൂലുകള്‍കൊണ്ട് തിരിച്ചു കുരുക്കുകളുണ്ടാക്കാന്‍ കഴിയണം. മൂലധനം എവിടെനിന്നു വന്നാലും അത് ഉത്പാദനത്തെയും ക്രയവിക്രയ ശേഷിയെയും ത്വരിതപ്പെടുത്തും. ചലനാത്മക സമൂഹമാണ് പുരോഗതിയുടെ അടിസ്ഥാനം. തൊഴിലാളിവര്‍ഗത്തെ അതു പഠിപ്പിക്കും. അവര്‍ കുറെ മാറാനുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?
കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ദീനദയാല്‍ ഉപാദ്ധ്യായയും സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നതെങ്ങിനെയാണ് എന്നത് ഏറ്റവും ഗൌരവപ്പെട്ട ഒരു വിഷയമാണ്.
ഒരു ചലച്ചിത്രത്തെ പലതാക്കുന്ന, ഒരു ഫ്രെയ്മില് പലതു കലര്‍ത്തുന്ന, ഏകാന്തതയും യാദൃച്ഛികതയും കലഹിക്കുന്ന ഒരു കലയാണ് വിന്‍ഡോബോയ്. അത് അലക്സ് പിപ്പര്‍നോ എന്ന ചലച്ചിത്രകാരനാണ്. പലമട്ടു കാഴ്ച്ചകള്‍ തേടി നടക്കുകയാണയാള്‍. അവ തമ്മിലുണ്ടാകാവുന്ന ബന്ധം അയാളെ അത്ഭുതപ്പെടുത്തുന്നു. അത് ആവിഷ്കരിക്കെ എന്താണു തെളിഞ്ഞു വരുന്നതെന്നത് അയാളെത്തന്നെ അത്ഭുതപ്പെടുത്തുന്നു. അപൂര്‍വ്വമായ ആഖ്യാന കൗതുകത്തിന്റെ ഉന്മേഷമാണ് പിപ്പര്‍നോവില്‍.
കൊവിഡിനൊപ്പം ജീവിക്കുക എന്ന സാഹചര്യം വന്ന ശേഷം അതിന്റെ അച്ചടക്കത്തിനു വിധേയമായി നാം ജീവിതം ചിട്ടപ്പെടുത്തി വരികയാണ്. ജനാധിപത്യ അവകാശങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിമിതിക്കകത്തു ശ്രമിക്കുന്നു. സര്‍ക്കാര്‍ പക്ഷെ അച്ചടക്കപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് ഒരുവിധത്തില്‍ അമിതാധികാര പ്രയോഗംതന്നെയാണ്
സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ വാരിയം കുന്നന് 'മലപ്പുറം ചെഗുവരെ' തന്നെയാണ്. വംശീയവും വര്‍ഗീയവുമായ വേര്‍തിരിവുകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വംശീയമായ ദേശീയവാദത്തിന് മാപ്പിള കലാപത്തെ ഹിന്ദുവിരുദ്ധ സമരമാക്കി ചുരുക്കാന്‍ വലിയ ഉത്സാഹം കാണും. പാര്‍ശ്വതല പ്രശ്നങ്ങളെ അവര്‍ മുഖ്യപ്രശ്നമായി ഉയര്‍ത്തിപ്പിടിക്കും