ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകള്‍ അന്വേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നത്. വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണ് - ഇ പി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
ഒന്ന് വര്‍ഗ ശത്രുവിനുനേരെയും രണ്ട് പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുമെന്നാണ്' ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഇപി ജയരാജനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം സിപിഎം ചര്‍ച്ച ചെയ്തു പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പക്വത സിപിഎമ്മിനുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പി ജയരാജനെതിരെ ആകെയുളള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. എന്നാല്‍ ഇപി ജയരാജന് ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നയാളാണെന്ന് പികെ ഫിറോസ് പറഞ്ഞു.
ഇതിനുഎല്ലാ പിന്തുണയും നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ.പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്നലെ വയനാട്ടിൽ നടന്ന പൊതുയോഗത്തിലാണ് കെ.എം. ഷാജിയുടെ പ്രതികരണം.
ഇ.പി ജയരാജനെതിരെ പി. ജയരാജന് ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. അവര്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങള്‍ നിഷേധിക്കാനും തയാറായിട്ടില്ല. നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെയാണ് ഇ പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഇ പി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്തതിനുശേഷം വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ കുറച്ചുമാത്രമാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ
ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് പി ജയരാജന് ഇപിക്കെതിരെ ആരോപണമുന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വ്വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് ആരോപണം.
ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളെല്ലാം പരിശോധിച്ച് ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
സർവകകാലാശാലകളെ വരുതിയിലാക്കി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അതിന്റെ ഫലമായി ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാകേണ്ടി വന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1928-30 കാലത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചില പ്രദേശങ്ങളില്‍മാത്രം ഒതുങ്ങി പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയാണ്.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് ആര് എസ് എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാ വിധ പ്രോത്സാഹനങ്ങളും യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ട്
വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന് പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.
ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന് സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.
ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്മാന് നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന് കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന് പറഞ്ഞു
വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന് പറയുക, പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് പറയുക, പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റിമാറ്റി പറയുന്ന ഇ പി ജയരാജന് കോണ്‍ഗ്രസിനനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിവുളളയാളാണ്
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന് പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള് ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന് എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന് ചോദിച്ചു.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യാമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ
എല്‍ ഡി എഫിന്റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര് എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പാര്‍ട്ടി ആവിശ്യപെട്ടാലും തെരഞ്ഞെടുപ്പിനില്ല. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമാണ്. തന്റെ ടേം പൂര്‍ത്തിയായി, വയസ് 70 ആണ്. ജനസേവനത്തിനും, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പഴയതുപോലെ ആക്ടിവായി നില്ക്കാന് സാധിക്കുന്നില്ല. പ്രായത്തിന്റെ ക്ഷീണമുണ്ട്.