കർഷക പ്രതിഷേധങ്ങളുടെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ജാക്ക് ഡോർസി വെളിപ്പെടുത്തിയത്
സച്ചിന് ടെന്‍ഡുല്‍ക്കര്‍, നിങ്ങളെന്തുകൊണ്ടാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ മൗനം പാലിക്കുന്നത്? കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ച വിദേശ വനിതാ താരത്തോട് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്നല്ലേ നിങ്ങള്‍ പറഞ്ഞത്?
2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘനടകള്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംയുക്ത
ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ എന്നെ ആക്രമിച്ചത്. അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണ് എന്നെനിക്കറിയില്ല. ഞാന്‍ കൈകൊണ്ട് ആക്രമണം തടഞ്ഞില്ലായിരുന്നെങ്കില്‍ മൈക്കുകൊണ്ടുളള അടി എന്റെ തലയില്‍ വീഴുമായിരുന്നു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു
തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു എന്ന് പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവില( എം എസ് പി) സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കമ്മിറ്റി രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നമ്മുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി
ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ്
നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല
ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.
ന് എവിടെയെത്തിലായും കര്‍ഷകര്‍ എന്റെ കാറിനടുത്തേക്ക് ഓടിവന്നു. ആരെങ്കിലും അവരുടെ ശബ്ദത്തെ കേള്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു അത്. പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും കര്‍ഷകര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണ്' റോബര്‍ട്ട് വാദ്ര പറഞ്ഞു.
അവര്‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാദ്ധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്‍റെ പല അര്‍ത്ഥങ്ങളില്‍ ചിലത് ഇവയാണ്:
പാര്ലമെന്റില് പാസാക്കുന്നതുവരെ നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ എഴുന്നൂറോളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ജീവത്യാഗത്തെ മാനിച്ചാവും വിഷയത്തില്‍ തീരുമാനമെടുക്കുക' എന്നാണ് രാകേഷ് ടികായത്ത് പറഞ്ഞത്.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.
അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.
ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമെന്നും ചരണ്‍ജിത് സിംഗ് ചാന്നി പറഞ്ഞു.
'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.
'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പഞ്ചാബിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നുമാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്
കര്‍ഷകരുടെ പ്രശ്‌നത്തിന് ആത്യന്തികമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നിയമപരമായ പരിമിതികളുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അനിശ്ചിത കാലത്തേക്ക് ദേശീയ പാതകള്‍ അടച്ചിടുന്നത്
'നിഹാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. യുവാവിനെ കൊന്ന് മൃതദേഹം കര്‍ഷക സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കുക വഴി കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുകേസില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് പ്രതിയെന്നതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താവാന്‍ ആശിഷ് മിശ്ര രാജിവേച്ചെ തീരുവെന്നും, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും, കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും, കോണ്‍ഗ്രസ് സംഘത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അജയ് മിശ്രയുടെ രാജി ആവശ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ലഖിംപൂര്‍ സംഭവത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ പെട്ടെന്ന് തണുപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും കൈകൊണ്ടിരിക്കുന്നത്.
വിമാനത്താവളത്തില്‍ കുത്തിയിരുന്ന ഭൂപേഷ് ബാഗെല്‍ വിര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം നടത്തുകയാണുണ്ടായത്. എന്നാല്‍ തടയാന്‍ ശ്രമിച്ചാലും പ്രിയങ്കയുടെ മാതൃകയില്‍ മുന്നോട്ടുപോകാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
'ജയിലില്‍ പോകുന്ന കാര്യമോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളവിടെ ഒന്നോ രണ്ടോ ആറോ മാസം കിടന്നാലും വലിയ നേതാക്കളായി തിരിച്ചുവരാം. നിങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തും' ഖട്ടര്‍ പറഞ്ഞു
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.
പഞ്ചാബിലെ പാര്‍ട്ടി നേതൃത്വം യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ചിത്രം നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ നാള്‍ മുതല്‍ അതിനെ എതിര്‍ക്കുന്നയാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.
മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷികനിയമങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരാണ്, പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണ് എന്നൊക്കെയാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ അപഹരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മാര്‍ച്ച് നടത്താനുളള റൂട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പറയുന്ന റൂട്ടിലേക്ക് അത് മാറ്റാന്‍ തയാറാണെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു മന്ത്രിമാരെയും ത്രിവര്‍ണ്ണപതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമം. ആരെങ്കിലും കല്ലെടുത്തെറിയുകയും അത് കാറിന്റെ വിന്‍ഡോ തകര്‍ക്കുകയും ചെയ്താല്‍ അതെങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഗതാഗത മന്ത്രി മൂല്‍ ചന്ദ് ശര്‍മ്മ യമുനാനഗറില്‍ ഇന്ന് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാനിരിക്കെയാണ് കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതും. കര്‍ഷകര്‍ തടയാന്‍ സാധ്യതയുളള എല്ലാ പരിപാടികളിലും നിരവധി പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിരുന്നു എന്നാല്‍ ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയാണ് ബിജെപി നേതാക്കളെ തടഞ്ഞത്.
അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണ്. സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു
എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ് വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്.
കൊവിഡിന്റെ പേരു പറഞ്ഞ് കര്‍ഷകരുടെ സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനും കാരണം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ പറയുമോ എന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഞങ്ങള്‍ ബാബാ സാഹിബിന്റെ പ്രതിമയ്‌ക്കെതിരല്ല എന്നാല്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരാണ്. ഖട്ടറിനെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രതിമ മറ്റാര്‍ക്കെങ്കിലും അനാച്ഛാദനം ചെയ്യണമെങ്കില്‍ അതിനു സമ്മതിക്കാം
പ്രദേശത്തെ ബിജെപി ഓഫിസിന് സമീപം കാത്തിരുന്ന പ്രതിഷേധക്കാര്‍ എംഎൽഎയും സംഘവും എത്തിയതോടെ ചാടിവീണു. വാഹനം തടഞ്ഞ പ്രതിഷേധക്കാരില്‍ നിന്നു രക്ഷപ്പെടാനായി എംഎല്‍എയെ ഏതാനും പോലിസ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും സമീപത്തെ ഒരു കടയ്ക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇ
കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു.
മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണിപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഇപ്പോള്‍ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല.
രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ അതിനെ അവധാനതയോടെ നേരിട്ടവര്‍, പൌരത്വ സമരത്തോട് മുഖം തിരിഞ്ഞുനിന്നവര്‍, രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെ കരാഗൃഹത്തിലടയ്ക്കുന്നവര്‍ ഈ സമരക്കാര്‍ക്ക് മുന്‍പില്‍ പത്തുവട്ടം ചര്‍ച്ചക്കായിവന്നു എന്നത് വിജയമല്ലാതെ പിന്നെന്താണ്? കര്‍ഷകാരാരും ഒരപ്പീല്‍പോലും കൊടുക്കാത്ത കോടതിയില്‍ അപ്പീല്‍ നല്‍കി ഇടപെടുവിച്ചു എന്നത് സമരത്തിന്റെ വിജയമല്ലേ? ഒന്നരവര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചോളാമേ എന്ന കേന്ദ്ര അഭ്യര്‍ത്ഥന സമരത്തിന്റെ നേട്ടമല്ലേ? നിയമം മുച്ചൂടും പിന്‍വലിച്ചേ തലസ്ഥാനം വിടൂ എന്ന് സര്‍ക്കാരിന്റെ മുഖത്തുനോക്കി പലവട്ടം പറഞ്ഞത്, ഇടയ്ക്ക് വെച്ചുനീട്ടുന്ന തിരുമധുരങ്ങളങ്ങ് കൊട്ടാരത്തില്‍ വെച്ചാല്‍മതി എന്നുപറഞ്ഞത് വിജയമല്ലാതെ മറ്റെന്താണ്?
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപൂര്‍വ്വമായിരിക്കുമെന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാന്‍ ആന്തോളന്‍ കമ്മിറ്റി
പ്രധിഷേധത്തിന്റെ ശക്തി കുറയുകയാണോ എന്ന ചോദ്യത്തിന് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധമാണെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണം കുറയ്ക്കുന്നത് പുതിയ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുമെന്നും കര്‍ഷസംഘനകള്‍ വ്യക്തമാക്കി.
അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു എന്നാണ് ദലാൽ പറഞ്ഞത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 200 കർഷകരുടെ ദാരുണമായ മരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുളളു, മാത്രമല്ല സമാധാനപരമായ കര്‍ഷകരുടെ പോരാട്ടത്തിന് ചീത്തപ്പേരു മാത്രമേ ഉണ്ടാക്കുകയുളളു എന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു
ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.
പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ സമരജീവികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ സമര പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ജീവിതായോധനം ഉറപ്പുവരുത്താനുമാണ്. അവരെ കീടങ്ങളായല്ല ദേശാഭിമാനികളായാണ് കാണേണ്ടത്
ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍ ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്
കാര്‍ഷിക സമരത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹി അതിര്‍ത്തികളില്‍ സമര ഭൂമികള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുളള ബാരിക്കേഡുകളുടെയും ഇരുമ്പുവേലികളുടെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ വിമര്‍ശനം.
താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിലെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ന്യൂസ് വെബ്‌സൈറ്റായ 'ദി വയര്‍' സിഇഒ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ രാംപൂര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ