മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.
കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.
സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് ഈ ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ശ്രമങ്ങള്‍ നടന്നു
ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.