ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 - ലാണ് അദ്ദേഹം ഐ എ എസില്‍ നിന്നും വിരമിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തെ സര്‍വ്വീസുള്ള വ്യക്തിയാണ് രാജീവ് കുമാര്‍. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്
അതേസമയം, മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ പട്ടികയനുസരിച്ച് ഇന്ത്യ 139- ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്.
ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.
അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്.
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന
ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്
കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കുന്നത്. ഡിസംബർ 2020-നാണ് പ്രത്യേക സമിതി രൂപികരിച്ചത്. ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും,
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടി. ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്‍റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്‍റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നു.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്.
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കണം.
സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാസ്‌വേഡുകൾ സുരക്ഷിതമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്ന എല്ലാവരുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതിനാൽ സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് - നോർഡ്പാസ് സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു.
കുല്‍ഭൂഷന്‍ ജാദവിന് വിധിച്ച വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതോടൊപ്പം
അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
വാക്സിന് പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും
സംസ്ഥാനം മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നുവെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ യഥേഷ്‌ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട് വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു.
കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതിക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.
മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും തുടങ്ങി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീര്‍ താഴ്വരയുടെ സമാധാനം നശിപ്പിക്കാനാണ് ചൈനയും, പാകിസ്ഥാനും ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇന്ത്യയോട് അവര്‍ നിഴല്‍ യുദ്ധം നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. പുറത്ത് നിന്നും വരുന്നവരെയും പോകുന്നവരെയും കര്‍ശനമായി നിരീക്ഷിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവിശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു.
കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും
യു എന്നിന്‍റെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചക്ക് കൊണ്ട് വന്നിരിക്കുന്നത് ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമാണ്.
അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്ക് നീക്കം പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടിലൂടെയാണ് നടത്തിയിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്. കയറ്റുമതിയും, ഇറക്കുമതിയും രാജ്യം നിര്‍ത്തി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അജയ് സഹായ് പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 4.18 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഈ കണക്കിന്റെ പത്ത് ഇരട്ടിയോളമാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്
ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ് ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോഗം ഗുരുതരമായി ബാധിച്ചിരുന്നില്ല.
ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്നാണ് ഐക്യരാഷ്ട്രസഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുമ്പോഴും ഒന്നാം തരംഗം ഏറെ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.
ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനു കാരണം. തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്. ഇതിനുള്ള എല്ലാ സാഹചര്യവും, ആവാസവ്യവസ്ഥയും ഇന്ത്യയിലുണ്ടെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ യാദ്വേന്ദ്രദേവ് ജഹ്ല വ്യകതമാക്കി.ചീറ്റകള്‍ക്ക് ഇരകളെ പിടികൂടുവാന്‍ 112 കിലോമീറ്റര്‍ വേഗതയിലൂടെ ഓടുവാന്‍ സാധിക്കും.
ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.
യാത്രാസമയത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്‍റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.
യുപിയിലെ ഗാസിയാബാദ് സ്വദേശീയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗമുക്തനായ ഇദ്ദേഹത്തില്‍ ബ്ലാക്ക്, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.
മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്
ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന്‍ എത്തിയിട്ടില്ല-
അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും, 3,980 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ് കേസുകളും, 93,000 മരണവുമാണ്. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.
മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്
വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
രാജ്യത്ത് ഇതുവരെ 1,19,71,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനു പിന്നില്‍ യുഎഇ ഭരണക്കൂടത്തിന്‍റെ ഇടപെടലുണ്ട്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു. 112 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രാവിലെത്തന്നെ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു
ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം.
ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.
ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി
കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.
പ്രീമിയം സ്പോർട് എസ്‌യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ജനുവരി ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കളായ ടൊയോട്ട പുറത്തുവിട്ടു
കൊവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചതിനാലാണ് ഗാന്ധിജി ദേശസ്‌നേഹിയായത് എന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. ബ്രിട്ടണില്‍ നിന്നുളള വൈറസിന്റെ പുതിയ വകഭേദം അഞ്ചുപേരില്‍ കൂടെ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്
രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും
ജിയോ 5G നെറ്റ്‌വര്‍ക്ക് 2021 മുതല്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി.അടുത്ത വര്‍ഷം പകുതിയോടെ 5ജി സേവനങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്, 5ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു
സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.