കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി.
രാജ്യത്തെ കര്‍ശനമായ ഡ്രെസ് കോഡ് യുവതി ലംഘിച്ചെന്നും അവരെ പൊലീസിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് ഹിജാബ് ധരിച്ച ഒരു സ്ത്രീ മറ്റൊരു യുവതിയെ ബസിന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാനിയന്‍ ഊര്‍ജമന്ത്രി ക്ഷമാപണം രേഖപ്പെടുത്തി. കര്‍ഷകര്‍ക്ക് മതിയായ ജലം ലഭ്യമാക്കാന്‍ സാധിക്കാത്തതില്‍ വളരെയധികം ദുഖമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ദേഹം മുഴുവന്‍ അഴുക്കും പൊടിയും ചാരവുമെല്ലാം നിറഞ്ഞ രൂപമാണ് അമൗ ഹാജിയുടേത്. ലോകത്തിലെ ഏറ്റവും വ്യത്തികെട്ട മനുഷ്യന്‍ ആരാണെന്ന് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ അമൗ ഹാജിയെയാണ് കാണാന്‍ സാധിക്കുക.
2015-ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
കഴിഞ്ഞ ദിവസം ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന് ബന്ധമെന്ന് സംശയം. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
ഇറാനിലെ ജനങ്ങളില്‍ കൊവിഡ് വാക്‌സിനുകള്‍ പരീക്ഷിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി
ഇറാന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന്‍ സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്
യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇറാന്‍. ഇതുസംബന്ധിച്ച ബില്ലിന് പാർലമെന്റ് അംഗീകാരം നല്‍കി.
ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ. കൂടുതല്‍ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആവശ്യപ്പെടുന്നത്
വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പറയുന്നു.
ആണവപ്രശ്‌നത്തിൽ അഞ്ച് വർഷംമുമ്പ് യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ് ഉപരോധം പുനഃസ്ഥാപിച്ചിരിക്കുന്നത്.
ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.
മോസ്കോയിൽ നിന്ന് കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയ സിംഗ്, ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെഹ്‌റാൻ സന്ദർശനവേളയിൽ അദ്ദേഹം ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയെ കാണും.
സംശയാസ്പതമായ ആണവ സൈറ്റുകളിൽ ഒന്നിലേക്ക് ഇറാൻ ഐഎഇഎ ഇൻസ്പെക്ടർമാർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് ഈ വിവരം ലഭിച്ചത്. ഈ മാസാവസാനം രണ്ടാമത്തെ സൈറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്ന് ഏജൻസി അറിയിച്ചു.
ചൈനയോട് ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍ എന്നും, ഞാന്‍ പാരാജയപ്പെട്ടാല്‍ നമ്മുടെ രാജ്യത്തെ വിലക്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയെന്നും ട്രംപ് ആരോപിച്ചു.
വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ന്യൂക്ലിയർ സൈറ്റുകൾ അക്രമിക്കുന്നവർക്കുനേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതിരോധ സേന തലവന്‍ .
യു.എസ് തങ്ങളുടെ എതിരാളികളായ ഇറാൻ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രായങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉപരോധം പാലിക്കാന്‍ കപ്പല്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
പ്രതിസന്ധിയിലായ വെനിസ്വേലയിലേക്ക് ഇറാൻ ഇന്ധനം കയറ്റി അയക്കുന്നതിന് വ്യക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു.
ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ അർദ്ധരാത്രിയിൽ ടെഹ്‌റാനിലെ തെരുവുകളിൽ ഭയചികിതരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇറാനിലെ സമൂഹ മാധ്യമങ്ങള്‍ നിറയെ. നിരവധി തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് ആറായിരത്തോളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉച്ചയ്ക്ക് 2.45-ന് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എസ് ഇറാന്‍ സംഘര്‍ഷം ചര്‍ച്ചയായേക്കും.
ബലാദ് യു.എസ് സൈനിക താവളത്തിലെ നാല് സേനാ ഉദ്യേഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കു പറ്റിയതായും സൈനിക താവളത്തിൽ എട്ടുതവണ മിസൈൽ പതിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ‘പ്രതിരോധത്തിന്‍റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീനമേഖലയുടെ സ്രഷ്ടാവാണ് സൊലൈമാനി.