ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് ഞാന്‍ പറയും എന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും അങ്ങനെ പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മുഴുവന്‍ ക്രെഡിറ്റും യുഡിഎഫിനാണ് എന്ന് അങ്ങ് പറയണമെന്ന് ഞാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മണ്ഡലം എന്റെ നാട്ടിലാണ്. പിണറായിയില്‍. വന്ന് നോക്കട്ടെ. അവിടെ എന്ത് ചുക്കും ചുണ്ണാമ്പുമാണ് അയാള്‍ ഉണ്ടാക്കിയതെന്ന് പറയട്ടെ. അവിടെ എന്ത് പുതിയ വികസനമാണ് കൊണ്ടുവന്നതെന്ന് അയാള്‍ ജനങ്ങളോട് പറയട്ടെ
മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും ജീവിതത്തില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലോകത്തിന്റെ ഏത് കോണിലുമുളള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന പേരെന്നും അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനങ്ങളുമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും അവര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനും ഇവിടെ ഒരു സംവിധാനമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
തങ്ങള്‍ നിര്‍മ്മിച്ചത് 229 വീടുകളല്ല, 229 ജീവിതങ്ങളാണെന്നും പണി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍ പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമൊക്കെയായി 314 വീടുകളാണ് ലിസ്റ്റിലുളളതെന്നും അത് ഏത് പിണറായി വിജയനും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു
ദരിദ്ര കുടുംബത്തിൽ നിന്നും ടൈം സ്ക്വയറിൽ വരെ എത്തി, പാട്ട കസേരയിലിരുത്തി അപമാനിക്കപ്പെട്ട, സഖാവ് ശക്തിധരൻ വെളിപ്പെടുത്തിയ ആ ഉന്നത നേതാവ് ആരാണെന്ന് കേരളത്തിന് ഒന്നടങ്കം അറിയാം. പക്ഷെ ഈ ഗുരുതര ആരോപണം ആര് അന്വേഷിക്കും എന്നതാണ് ചോദ്യം!?
സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരെ കേസെടുത്ത സാഹചര്യമാണെങ്കിലും ഇരുവര്‍ക്കുമൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
കെപിസിസി അധ്യക്ഷസ്ഥാനം രാജിവെക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനുപിന്നാലെ അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് സുധാകരന്‍ അറിയിച്ചിരുന്നു
'സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെറ്റായ നിലപാടുകള്‍ ആര് സ്വീകരിച്ചാലും അവര്‍ നിയമത്തിനുമുന്നില്‍ വരണം. സുധാകരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് രാഷ്ട്രീയപ്രേരിതമായ കേസിലല്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തികച്ചും ഗൗരവമേറിയ തട്ടിപ്പുകേസിലാണ്.
പ്രതിപക്ഷത്തുളള നേതാക്കളെയെല്ലാം ഓരോരോ കേസുകളില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായി വിജയന്റെ കാലത്ത് ജയിലില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു
. പാര്‍ട്ടിക്ക് ഹാനികരമാകുന്ന രീതിയില്‍ താന്‍ പ്രവര്‍ത്തിക്കില്ല. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
പരാതിക്കാരനായ തൃശ്ശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. തന്‍റെ മനസിനകത്ത് കുറ്റബോധമില്ലെന്നും താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് തെളിവുണ്ടെങ്കിലും അത് കൊണ്ടുവരട്ടെ. തന്‍റെ ഭാഗത്ത് ഒരു പാളിച്ചയും വന്നിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിർന്ന കോൺഗ്രസ് നേതാവും എ.കെ ആന്റണി മന്ത്രിസഭയിൽ പിന്നാക്കക്ഷേമ പട്ടിക ജാതി -പട്ടിക വർഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.എ കുട്ടപ്പന് ആദരാഞ്ജലികൾ നേരുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
ക്രിമിനൽ കുറ്റകൃത്യങ്ങൾ സമൂഹത്തിന് നേരെയുള്ള കുറ്റകൃത്യമായിട്ടാണ് നിയമ സംഹിതകൾ കണക്കാക്കുന്നത് അതുകൊണ്ടു തന്നെ ഇത്തരം കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നതും അവർക്ക് തണലൊരുക്കുന്നതും അക്ഷന്തവ്യമായ തെറ്റാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയെന്ന് എം വി ഗോവിന്ദനെ സുധാകരന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി ശിവന്‍കുട്ടി രംഗത്തെത്തിയത്.
എന്നാലും.... ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 16 കൊല്ലം ജീവിച്ച വസതിയാണ് തീൻമൂർത്തി ഭവൻ. അദ്ദേഹത്തിന്റെ പേരിൽ അവിടെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേരു മാറ്റുന്നത് നരേന്ദ്രമോദി എത്ര അല്പനാണെന്ന് ഒരിക്കൽക്കൂടി
അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മുൻ ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവര്‍ കൂട്ടുപ്രതികളാണ്.
അനീതിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കില്‍ അടുത്ത ഇര നിങ്ങളാവാം. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡോ. വന്ദനയുടെ അച്ഛനെ സന്ദർശിച്ചു. ഒരുപാട് നേരം അദ്ദേഹത്തെ കേട്ടിരുന്നു..... ഉണ്ടായിരുന്ന ഏക മകളെ പഠിപ്പിച്ചു വളർത്തി ഇതുവരെ എത്തിച്ച മാതാപിതാക്കൾക്ക്, അവളുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ദുരവസ്ഥയെക്കാൾ വലിയ വേദന മറ്റൊന്നുമില്ല.
നേരത്തേ, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡിന് മാത്രമേ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അത് വെറും വാചകക്കസർത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കായിക താരങ്ങൾക്കെതിരെ ഡൽഹിയിൽ അരങ്ങേറുന്നതെന്നും സുധാകരന്‍ പറഞ്ഞു. തങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ
ഈ വിജയത്തിന് ചുക്കാൻ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോടും, രാജ്യത്തിന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയ രാഹുൽ ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നു.
ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങള്‍. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികള്‍
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരില്‍ ഒരൊറ്റ മുസ്ലീം പോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ?
ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് അഴിമതി തന്നെയാണ്. എ ഐ ക്യാമറ ഇടപാടുകള്‍ അന്വേഷിച്ചുചെന്നാല്‍ 'ഹോണറബിള്‍' കുടുംബത്തില്‍ തന്നെ ചെന്നുനില്‍ക്കുമെന്ന് രാഷ്ട്രീയകേരളം സംശയിക്കുന്നുണ്ട്
അതിനു ശേഷം മുഖ്യമന്ത്രിയുടെ മരുമകന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെന്ന ബിജെപിയുടെ ഗുരുതര ആരോപണത്തിനും പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് മൗനം മാത്രമായിരുന്നു മറുപടി.
കെ സുധാകരന്‍ കെ സി ജോസഫ് പാര്‍ട്ടിക്ക് നല്‍കിയ കത്തിനെതിരെ പരസ്യമായി പ്രതികരിച്ചത് ശരിയായ നടപടിയല്ല. പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതി അടുത്ത ദിവസം ചേരാനിരിക്കുകയാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കെ സുധാകരന് അവിടെ പറയാവുന്നതായിരുന്നുവെന്നും കെ മുരളീധരന്‍
കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ അപമാനിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയാന്‍ തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
ചാനൽ മൈക്കുകളുടെ മുന്നിൽ വന്നുനിന്ന് വിളിച്ചുപറഞ്ഞ നാണംകെട്ട രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സിപിഎമ്മിന്‍റെ ഭരണകാലത്ത് മെഡിക്കൽ കോളേജ് ഐസിയുവിൽ വരെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന അമിത് ഷായുടെ ഡല്‍ഹി പൊലീസില്‍നിന്ന് പിണറായി വിജയന്റെ പൊലീസിന് ഒരു വ്യത്യാസവുമില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി ബോധ്യപ്പെടുകയാണ്.
പ്രധാനമന്ത്രിയാകുന്നതിനുമുന്‍പ് ലോകത്തിന്റെ വിവിധ കോണുകളില്‍ പോയി ഇന്ത്യയെയും ഇന്ത്യന്‍ ഭരണകൂടത്തെയും അകാരണമായി അപമാനിച്ച നാണംകെട്ട ചരിത്രം നരേന്ദ്രമോദിക്കുണ്ടെന്നും മോദിയെ പുകഴ്ത്തുമ്പോഴാണ് രാജ്യം അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് കെ.പി.സി.സി പ്രസിഡൻറ് സുധാകരന്റെ നാവിൽ നിന്ന് വരുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.
സ്വപ്‌ന ഒരുതവണ ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്
ജനലുകളും വാതിലുകളുമൊക്കെ അടച്ച് വീടിനുള്ളിൽ ഇരുന്നാൽ മതിയെന്നാണ് കഴിവുകെട്ട ഭരണകൂടം പൊതുജനത്തിനോട് പറയുന്നത്. പിഞ്ചുകുഞ്ഞുങ്ങളിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഈ വിഷപ്പുക നിയന്ത്രിക്കാതെ സർക്കാർ നിഷ്ക്രിയമായി നിൽക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോര്‍ട്ടിലേക്ക് ഇഡിയും ഇന്‍കംടാക്‌സും എത്തുകയും റിസോര്‍ട്ടില്‍ നടന്ന ക്രമക്കേടും കളളപ്പണ ഇടപാടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്തപ്പോള്‍ ഇപിക്ക് മറ്റ് വഴികളില്ലാതായി
എത്ര തന്നെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും, സഭയിലെ യുഡിഎഫ് MLAമാരുടെ ചോദ്യങ്ങളിൽ നിന്ന് താങ്കൾക്ക് രക്ഷ നേടാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകൾക്ക് മറുപടി പറയാതെ പോകാനും...
ഏത് മനുഷ്യന്റെ ശരീരത്തില്‍ അടികൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും. അവരുടെ കുടുംബാംഗങ്ങള്‍ക്ക് നോവും. പ്രവര്‍ത്തകര്‍ക്കുവേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയുമടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു.
പിണറായി വിജയന്‍ കേരളത്തിന്റെ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്കുണ്ടെങ്കില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ തടഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതിക്കൊളള മാത്രം കൃത്യമായി നടത്താനറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തില്‍ നിലവിലുളളതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊളളയടിക്കാന്‍ കോണ്‍ഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല
, പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം' - കെ സുധാകരന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും സ്വയം പ്രഖ്യാപനം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കെ പി സി സി എക്സിക്യുട്ടീവില്‍ യോഗത്തില്‍ ധാരണയായി. ലോക്സഭാ മത്സരത്തിനില്ലെന്നും എം എല്‍ എആകാനാണ് താത്പര്യമെന്നും ചില കോണ്‍ഗ്രസ് എം പിമാര്‍ നിലപാട് സ്വീകരിച്ചതിനുപിന്നാലെയാണ് കെ പി സി സി തീരുമാനം അറിയിച്ചിരിക്കുന്നത്.
പിണറായി വിജയനെ ഭയന്ന് അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും കഴിയാത്ത മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍
കോൺഗ്രസിൻ്റ ഭൂരിപക്ഷ വർഗീയ പ്രീണന നിലപാടുകൾക്കെതിരെ ന്യൂനപക്ഷ പാർട്ടി എന്ന നിലയിൽ മുസ്ലിംലീഗ് പ്രതികരിക്കാൻ നിർബന്ധിതമായത് സ്വാഭാവികം. ഈ നീക്കങ്ങൾ കോൺഗ്രസ്സിനെ അസ്വസ്ഥമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിരുന്നു. സുധാകരന്‍ നടത്തിയ ബിജെപി അനുകൂല പരാമര്‍ശമാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. എന്നാല്‍ ദേശിയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
പാര്‍ട്ടി ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങിനിര്‍ത്തുന്നു എന്ന രീതിയില്‍ ഏത് കൊടികുത്തിയ കൊമ്പന്‍ സംസാരിച്ചാലും കയ്യും വായും പൊത്തി മിണ്ടാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ പി സി സിയെ ഓര്‍മ്മിപ്പിക്കുന്നു
തന്നെക്കൊണ്ട് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്നും താനൊരു കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, അതുകൊണ്ട് കേന്ദ്രസേന വന്ന് ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറയാതെ പറയുമ്പോൾ തലകുനിയുന്നത് നമ്മൾ മലയാളികളുടേതാണ്-
ഒന്നാകുന്ന ഭാരതം എന്ന മുദ്രാവാക്യം' ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഈ യാത്ര ദേശിയ തലത്തില്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പ്രധാനം ചെയ്തിട്ടുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കോണ്‍ഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂര്‍ പര്യടനം തയ്യാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ സെമിനാറിന്റ സംഘാടനത്തില്‍ നിന്ന് ഒഴിവായത്. യൂത്ത് കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ന് മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനമാണ് തരൂരിന്‍റെ പരിപാടി
പിണറായി വിജയന്റെ അഴിമതികള്‍ കണ്ട് മിണ്ടാതിരിക്കാനുളള നോക്കുകൂലിയാണോ നേതാക്കളുടെ ഭാര്യമാര്‍ക്കുളള അനധികൃത നിയമനങ്ങളെന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കണമെന്നും അനധികൃത നിയമനങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയരുന്ന പ്രതിഷേധത്തില്‍ ആത്മാഭിമാനമുളള സിപിഎം പ്രവര്‍ത്തകരും അണിചേരണമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സുധാകരന് സിപിഎമ്മിന്റെയോ ബിജെപിയുടെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ വന്ന നാക്കുപിഴയാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ അഭിപ്രായമാണുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
. ഉന്നത പദവിയിലിരിക്കുന്നയാള്‍ കാര്യങ്ങള്‍ പഠിച്ചുവേണം സംസാരിക്കാന്‍. കെ സുധാകരന്‍ ഇക്കാര്യത്തില്‍ പുറകിലാണെന്നും കെ വി തോമസ് കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ നാക്കിന്റെ പിഴവെന്ന് പറഞ്ഞാല്‍ അത് പദവിക്ക് ന്യായീകരണമാകില്ലെന്ന് കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോര്‍ ന്യൂസ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്‌ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം -സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്.
പ്രതിക്ഷത്തിന് ആള്‍ബലമില്ലാഞ്ഞിട്ടും എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയതും എടുത്തുപറഞ്ഞു. ഇക്കൂട്ടത്തിലാണ് ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിയതും അങ്ങനെ വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തതും മഹത്തായ കാര്യമായി കെ സുധാകരന്‍ എടുത്തുകാട്ടിയത്.
വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകുന്നു. 'സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഇത്തരം ഒരു പരാമര്‍ശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു.
വിഭജനം സൃഷ്ടിച്ച മുറിവുകളും, അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളും, ബ്രിട്ടിഷുകാർ കാലിയാക്കിയ ഖജനാവും, പകർച്ചവ്യാധികളും, ഇടയ്ക്കിടയ്ക്ക് തല പൊക്കി തലവേദന സൃഷ്ടിച്ചിരുന്ന
മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്.
മഹാത്മാഗാന്ധിയെ "ചെറുതായൊന്ന്"വെടിവെച്ച് കൊന്നതിൻ്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. ആ നിരോധനം എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾക്ക് ഇന്നും ശമനമായിട്ടില്ല. അതിനിടയിലാണ് കോൺഗ്രസ് നേതാവിൻ്റെ പുതിയ തുറന്നു പറച്ചിൽ. കോൺഗ്രസ്സിൻ്റെ വിയോജിപ്പ് അവരുടെ അധികാരം കവർന്നെടുക്കുന്ന ശക്തിയോടു മാത്രമാണ്. അല്ലാതെ
ആര് എസ് എസിനോട് ആഭിമുഖ്യമുള്ളതിനാലല്ല ശാഖ സംരക്ഷിച്ചതെന്നും ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് ആവിഷ്കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. താനും അതാണ് ചെയ്തത്
ആർ.എസ്.എസ്സിന്റെ നയം തന്നെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്. ആ ആർ.എസ്.എസ്സിനെ, സംരക്ഷിച്ച് പിടിച്ച് വളർത്തിയത് തങ്ങളാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ,താങ്കൾക്ക് ഈ വിഷയത്തിലുള്ള നിലപാടെന്താണ്.? പുട്ടിന് പീര പോലെ"സമുദായം,സമുദായം"എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഉച്ചരിക്കാറുള്ള അങ്ങയുടെയും അങ്ങയുടെ പാർട്ടിയുടെയും ഈ വിഷയത്തിലെ നിലപാട് എന്തെന്ന് അറിയാൻ താൽപര്യമുണ്ടെന്നാണ്'- പി വി അന്‍വര്‍ കത്തില്‍ കുറിച്ചിരിക്കുന്നത്.
എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ സംരക്ഷണം ഒരുക്കിയെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
രാജ്യത്ത് ആവിഷ്കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. താനും അതാണ് ചെയ്തത്. ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതിരിക്കാണ് ആന്നു അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഈ വിഷയത്തിൽ പിന്നീട് വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം അദ്ദേഹം ആവർത്തിച്ചു
യു ഡി എഫും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കെ പി സി സി പ്രസിഡന്‍റിന്‍റെ വ്യത്യസ്ത അഭിപ്രായപ്രകടനം. ഇതോടെയാണ് സുധാകരനെ തള്ളി സതീശന്‍ രംഗത്തെത്തിയത്. മേയര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ യു ഡി എഫിന് വിശ്വാസമില്ല. ആര്യയെ മുന്‍ നിര്‍ത്തി സിപിഎം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. കേസിനെ ന്യായികരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. കത്ത് എഴുതിയത് സിപിഎം നേതാക്കളാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. പദവിക്കനുസരിച്ച് നടപടിയെടുത്ത് കാണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. പത്രങ്ങളിൽ വാർത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
സൗമ്യമായ സ്വഭാവവും ശാന്തമായ പ്രവർത്തന രീതികളും കൊണ്ട് എതിരാളികളുടെ പോലും സ്നേഹം പിടിച്ചുപറ്റിയ നേതാവാണ് സതീശൻ പാച്ചേനി. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും കോൺഗ്രസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് കോൺഗ്രസിന്റെ നേതൃനിരയിലെത്തി പ്രവർത്തകരുടെ വിശ്വാസം ആർജിച്ച നേതാവാണ് അദ്ദേഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പി ആര്‍ ഏജന്‍സിക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നതെന്നും തനിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണെന്നും എല്‍ദോസ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ നിലനില്‍ക്കില്ല.
അതേസമയം, എല്‍ദോസ് കുന്നപ്പളളി എം എല്‍ എയ്‌ക്കെതിരെ വധശ്രമക്കേസ് കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം. കോവളം സൂയിസൈഡ് പോയിന്റിലേക്ക് തളളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അതേസമയം, തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുളള പരാമര്‍ശം കെ സുധാകരന്‍ പിന്‍വലിച്ചു. കുട്ടിക്കാലം മുതല്‍ കേട്ടുപരിചയമുളള കഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു
രാമായണകഥയെ കൂട്ടുപിടിച്ച് കേരളത്തിന്‍റെ തെക്കുനിന്നുള്ള നേതാക്കളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയോട് വിവിധ തലത്തിലുള്ള ആളുകള്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.
എല്‍ദോ കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും
കഴിഞ്ഞദിവസം കെപിസിസി ഓഫിസിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരുമെത്തിയിരുന്നില്ല. പാർട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലാതെ വന്നാൽ അവർ പാർട്ടി വിട്ട് പോകുമെന്ന് ശശി തരൂർ പറഞ്ഞു. 'അവരെ കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നായിരുന്നു കെ സുധാകരന്‍ ആദ്യം പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. തരൂര്‍ അനുഭവ സമ്പത്തുള്ള നേതാവാണ്. ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. രണ്ട് പേരും മത്സരിക്കാന്‍ യോഗ്യരാണ്.
നാട്ടിലെ സാധാരണക്കാരനോട് സംവദിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ജനനായകനായ രാഹുല്‍ ഗാന്ധി നടന്നുനീങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ക്കുമേല്‍ രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടിയെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിലാണ് സവര്‍ക്കറുടെ ചിത്രം ബാനറില്‍ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ മുഖം ഗാന്ധിജിയുടെ ചിത്രം വയ്ച്ച് മറയ്ക്കുകയും സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു
നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും മുട്ടിടിക്കുന്ന പിണറായി വിജയൻ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിനെ പഠിപ്പിക്കേണ്ട. കേരളത്തിൽ ബിജെപിയുടെ നാവായി സിപിഎം പ്രവർത്തിക്കുന്നത് രാഷ്ട്രീയ കേരളത്തിന് ഒന്നടങ്കം നാണക്കേടാണ്.
കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി വിജയന്‍ മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്രമോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍, അവര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും
ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.
മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദൃസാക്ഷികള്‍ ഭയന്നുപിന്‍മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഘട്ടമായി സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്, അടുത്ത ഘട്ടത്തില്‍ ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് പുകമറ സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്
എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന്‍ പറഞ്ഞു
'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില്‍ അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക,
സ്വന്തം സംസ്ഥാനത്തെ പൗരൻമാർക്കെതിരെ കള്ളക്കേസ് കൊടുത്ത നാണവും മാനവും കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ". ഫർസീൻ മജീദും നവീനും സുജിത് നാരായണനും കോൺഗ്രസ്സിൻ്റെ ഉശിരൻ പോരാളികളാണ്. വിമാനത്തിലെ പ്രതിഷേധത്തിലൂടെ കേരള മുഖ്യൻ കള്ളനാണെന്ന സത്യം ദേശീയ തലത്തിൽ ചർച്ചയാക്കാൻ അവർക്ക് കഴിഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്
ഇതോട് അനുബന്ധിച്ച് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ സുധാകരനാണെന്ന തരത്തില്‍ ഷഫീര്‍ പ്രതികരിച്ചത്.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയും സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ജയരാജന്‍ വാ തുറക്കുന്നത് കള്ളത്തരം പറയാനാണ്. പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച ഇ പി ജയരാജന്‍റെ പ്രവര്‍ത്തിയാണ് നിയമലംഘനം. അതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി അതിനെ നേരിടാനാണ് തീരുമാനം.
കേരളത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്ത വിധം പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കാന്‍ സാധിക്കുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.
വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയും തന്നെയാണ്. അയാള്‍, ഇയാള്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് തെക്കും വടക്കും അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവുന്നത്.
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ...ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ.
ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. എന്നാല്‍ രൂക്ഷ ഭാഷയിലുള്ള കെ. സുധാകരന്റെ പരാമർശം തൃക്കാക്കരയില്‍ സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയാണ്.
എല്ലാ പദ്ധതികളിൽ നിന്നും CPM കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം.
വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നിട്ട് സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ എന്ത് രാഷ്ട്രീയമാണ്. കെ വി തോമസിനെ പുറത്താക്കാന്‍മാത്രം അതിന് ഞങ്ങളൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. ഈ വിഷയത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ അയാള്‍ക്കെതിരെ നടപടികള്‍ ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ?
ഞാനും എൻ്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എൻ്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു.
കെ റെയില്‍ കല്ല് പറിക്കുന്ന സുധാകരനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ എന്നെപ്പോലെ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍ തയാറാകണം. സുധാകരനും അയാളുടെ ചാവേറുകളുമാണ് സംസ്ഥാനത്തെ കെ റെയിലിന്റെ കല്ല് പറിക്കാന്‍ നടക്കുന്നത്.
തന്റെ സ്വന്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെ സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പാര്‍ട്ടിയില്‍ തനിക്ക് മാത്രമല്ല അധികാരം ലഭിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസുകാരനാകില്ല.
നാണവും മാനവും ധാര്‍മ്മികതയുമുണ്ടെങ്കില്‍ ഇനിയും കടിച്ചുതൂങ്ങി കിടക്കാതെ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയാറാവണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി മടി കാണിച്ചാല്‍ അതിനുളള ധൈര്യം സി പി എം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം.
കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്.
അതേസമയം, സിപിഎമ്മിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ദേശിയ തലത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പിയെ സിപിഎം സഹായിക്കുകയാണ്. അതുകൊണ്ടാണ് ദേശിയ അന്വേഷണ ഏജന്‍സികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താത്.
പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നടപടി ഉറപ്പാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
പിണറായി വിജയന്റെ പ്രാധാന്യം മനസിലാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ ധാരണകളുളളതുകൊണ്ടാണ് ഇതൊക്കെ. അപ്പോള്‍ പണ്ടില്ലാത്ത മഹത്വവും മാഹാത്മ്യവുമൊക്കെ വരും. ഇല്ലാത്ത വിധേയത്വവും വരും. അതൊക്കെ സാധാരണമാണ്.
കോണ്‍ഗ്രസ്സിന് ഒരു നടപടിച്ചട്ടമുണ്ട്. അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. താന്‍ കണ്ണൂരിലെത്തിയത് സിപിഎം യോഗത്തില്‍ പങ്കെടുക്കാനല്ലെന്നും സെമിനാറില്‍ സംസാരിക്കാനാണ് എന്നും കെ വി തോമസ് പറഞ്ഞു. ആദ്യം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ആരാണെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് താന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനു ഭീഷണിയുടെ സ്വരമുണ്ടെന്ന് കരുതുന്നില്ല. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.
കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫ് ഏറ്റെടുത്തതിനാല്‍ നേതാക്കള്‍ ഭരണകക്ഷിയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. അതിനാലാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കളോട് സെമിനാറുകളില്‍ പങ്കെടുക്കേണ്ടന്ന് നിര്‍ദ്ദേശം നല്‍കിയത്.
സിപിഎമ്മിന്റെ മാത്രം നിലപാട് നോക്കിയല്ല ദേശീയ തലത്തില്‍ മതേതരസഖ്യം രൂപികരിക്കുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സ്റ്റാലിന്‍റെ ഡി എം കെ, ശരദ് പവാറിന്‍റെ എന്‍ സി പി തുടങ്ങിയ രാഷ്ട്രീയകക്ഷികള്‍ പ്രതിപക്ഷ സംഖ്യം കോണ്‍ഗ്രസ് നയിക്കേണ്ടതിന്‍റെ അവശ്യകത പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അത് താങ്ങാനുളള കരുത്ത് സി പി എമ്മിനോ സര്‍ക്കാരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു
. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനുമുന്നില്‍ വിലപ്പോകില്ല. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കില്ല. ഒരു ഭീഷണിയും ഇവിടെ വിലപ്പോകില്ല.
കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസും സിപിഎം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്
പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും എന്നെയും കെ പി സി സി പ്രസിഡന്റിനെയും കാണാന്‍ ആളുകള്‍ വരുന്നുണ്ട്. എന്നെ ഔദ്യോഗിക വസതിയിലും കെ സുധാകരനെ കെ പി സി സി ഓഫീസിലുംവെച്ചാണ് കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്‍റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ പി സി സി.
ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ?
കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്. ബീച്ചിലെ ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് പൂട്ടിക്കരുത്. നിങ്ങളത് ചെയ്യുമെന്ന് കേരളം ഭയക്കുന്നു