കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയെക്കുറിച്ച് എനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബംഗളുരുവില്‍ തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം അത് നടപ്പിലാക്കാനാണ് സിംഗപ്പൂര്‍ യാത്ര. ഞങ്ങള്‍ക്ക് എല്ലാമറിയാം'- ഡികെ ശിവകുമാര്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിയമനം ലഭിച്ചില്ലെന്നും ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടി സിദ്ധരാമയ്യയോട് പറഞ്ഞു
പുതുതായി ചേർത്ത പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും വി ഡി സവർക്കറേക്കുറിച്ചുള്ള പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നുള്ള ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജീവചരിത്രവും സർക്കാർ മാറ്റി.
'അബ്ദുൾ നാസർ മഅ്ദനിക്ക് നീതി നിഷേധിച്ചതുപോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജാമ്യം മാത്രമല്ല, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനായി പുറത്തിറങ്ങാനുളള അവസരവും മഅ്ദനിക്ക് നൽകണം.
രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് യുവാക്കളെ സഹായിക്കുമെന്നും ഇത്രയും മഹത്തായ ഭരണഘടനയുളളതിനാല്‍ അത് യുവാക്കള്‍ എല്ലാ ദിവസവും വായിക്കേണ്ടതുണ്ട്.'-
ഏതുതരത്തിലുളള മതംമാറ്റവും നിയമത്തിനുകീഴില്‍ ആക്കുന്ന തരത്തിലായിരുന്നു മതപരിവര്‍ത്തന നിയമത്തിലെ വ്യവസ്ഥകള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് കണ്ടെത്തിയാല്‍ പത്തുവര്‍ഷം കഠിന തടവുള്‍പ്പെടെയുളള ശിക്ഷകള്‍ ഉറപ്പാക്കുന്നതായിരുന്നു നിയമം
2023-24 അധ്യായനവര്‍ഷത്തേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ അവ പുനപ്രസിദ്ധീകരിക്കില്ല. പകരം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദേശം നല്‍കും
എസ്‌സി വിഭാഗത്തിൽനിന്ന് മൂന്ന്, എസ്‌ടി വിഭാഗത്തിൽനിന്ന് രണ്ട്, കുരുബ, രാജു, മറാത്ത, എഡിഗ, മോഗവീര എന്നീ പിന്നാക്ക വിഭാഗങ്ങളിൽനിന്നായി അഞ്ചുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ദിശേന് ഗുണ്ടു റാവുവിന്റെ സത്യപ്രതിജ്ഞയോടെ ബ്രാഹ്മണ വിഭാഗത്തിൽനിന്നും മന്ത്രിസഭാ പ്രാധിനിധ്യമുണ്ടായി.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ഇരുവരും തങ്ങൾക്കൊപ്പമുള്ളവർക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. ഇതിനിടയില്‍ മന്ത്രി സ്ഥാനത്തേക്ക് 8 പേരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതെങ്കിലും മതസംഘടനകളോ രാഷ്ട്രീയ സംഘടനകളോ സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അതുവഴി കര്‍ണാടകയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ നമ്മുടെ സര്‍ക്കാര്‍ മടിക്കില്ല
ബംഗളുരു നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 135 സീറ്റില്‍ ഞാന്‍ തൃപ്തനല്ല. നമ്മുടെ ശ്രദ്ധ ശരിയായ ദിശയിലായിരിക്കണം. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. ഇനിമുതല്‍ എല്ലാ വോട്ടെടുപ്പുകളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തണം. നമ്മളെല്ലാവരും കഠിനമായി പ്രവര്‍ത്തിക്കണം.
ഞങ്ങള്‍ പറയുന്നത് നടപ്പിലാക്കിയിരിക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം അടുത്ത മണിക്കൂറുകളില്‍ നടക്കും. ആ മീറ്റിംഗില്‍ തന്നെ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങള്‍ കാഴ്ച്ചവയ്ക്കും.'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിയായി സിദ്ദരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാത്രിയോടെ ബംഗളൂരുവിൽ മടങ്ങിയെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രാത്രി എട്ടിന് കെപിസിസി ഓഫിസിൽ നടന്ന നിയമസഭ കക്ഷി
വർഗ്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല.
ബിജെപിയുടെ ഭരണം ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ വിഭാഗം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഉഡുപ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭവനിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം
സീറ്റ് നൽകാൻ തയാറല്ലെങ്കിൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. തുടർനടപടികൾ തിങ്കളാഴ്ച പ്രഖ്യപിക്കും. എൻ്റെ തീരുമാനങ്ങൾ ബി ജെ പിയെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ഭരണം കയ്യാളുന്നവർക്കാണ് " - ജഗദീഷ് ഷട്ടർ പറഞ്ഞു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാല്‍ മഅ്ദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്, കേസില്‍ ഇനിയും പിടികിട്ടാനുളള ആറ് പ്രതികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് എന്നും കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു
തുടര്‍ന്ന് ലോകായുക്ത മാതല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലേറെ പിടിച്ചെടുത്തു. വീട്ടില്‍നിന്ന് കണ്ടെത്തിയ പണം അടയ്ക്കാ വിറ്റ് കിട്ടിയതാണെന്നും താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിരുപാക്ഷപ്പ പറഞ്ഞിരുന്നു.
വിചാരണ പൂര്‍ത്തിയാവുകയും ഇതുവരെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഐഎഎസ്സുകാരനായ പ്രശാന്ത് കുമാര്‍ നിലവില്‍ ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. സോപ്പും ഡിറ്റര്‍ജന്റും ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുന്നതിന് ഇയാള്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അത് ബിജെപിയായാലും കോണ്‍ഗ്രസായാലും അവര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വികാരമാണ് വ്രണപ്പെടുത്തുന്നത്.
ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു.
'രണ്ടര വർഷമായി ഈ റിപ്പോർട്ടിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പുരോഗതി സര്ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇനിയും സമയം പാഴക്കരുത്. ഈ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം' - രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തില്‍ ബില്‍ക്കിസ് ബാനുവിനോട് ഗുജറാത്ത് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ണാടകയില്‍ സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ നടത്തുന്നത്.
രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ സി ബി ഐ നടത്തിയ റെയ്ഡ ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.
രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്. ആശ്രമത്തിലെ വാർഡൻ ഉൾപ്പെടെ നാല് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 15 ന് ശിവമോഗ ജില്ലാ ആസ്ഥാനത്ത് ബിജെപി വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്തിനാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ല.
ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിരിക്കുന്നു, അത് താഴാന്‍ അനുവദിക്കരുത്'- എന്ന അദ്ദേഹത്തിന്റെ വാചകവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പ്രധാന പദ്ധതികളെക്കുറിച്ചും വികസന മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
കര്‍ണാടകയില്‍ ബിജെപിയുടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നിങ്ങള്‍ പറയുന്നത് എനിക്ക് മനസിലാവുന്നുണ്ട്. നിങ്ങളേക്കാല്‍ പത്തിരട്ടി കൂടുതല്‍ ദേഷ്യമുണ്ട് എനിക്ക്. കോണ്‍ഗ്രസായിരുന്നു ഇവിടെ ഭരിക്കുന്നതെങ്കില്‍ നമുക്ക് കല്ലെറിഞ്ഞെങ്കിലും പ്രതിഷേധിക്കാമായിരുന്നു. ന
ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കുന്ന നേതാവാണ് സിദ്ദരാമയ്യ. തന്‍റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അദ്ധ്യാപകന്‍ എഴുതി കൊടുത്ത തിയതിയാണ് അഗസ്റ്റ് പന്ത്രണ്ടെന്നും സിദ്ദരാമയ്യ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ ആഘോഷത്തെ രാഷ്ട്രീയ നീക്കമായാണ് ബിജെപി വിലയിരുത്തുന്നത്
സാമൂഹിക സൗഹാർദത്തിന്റെ ശക്തനായ വക്താവായിരുന്ന ബസവണ്ണക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഒരു കൂട്ടം സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവാണ് ബസവണ്ണ. അദ്ദേഹം എല്ലാ മതത്തെയും
എഴുത്തുകാരന്‍ രോഹിത് ചക്ര തീര്‍ഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മറ്റിയാണ് പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്താനും നേരെത്തെ മുതലുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ ഒരു പാര്‍ട്ടിയും തന്‍റെമേല്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹെഡ്ഗേവാറെ ഒരു എഴുത്തുകാരന്‍ എന്ന രീതിയിലാണ്
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണമെന്നാണ് കോടതി വിധി. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിന്‍റെയും കോടതിയുടെയും നിര്‍ദ്ദേശം അധ്യാപകരും പാലിക്കണം. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അധ്യപകരെ എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയില്‍ നിന്നും ഏപ്രിൽ അവസാനം ആരംഭിക്കുന്ന
ടിപ്പു സുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല. മാപ്പിരന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിയായത്
600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങളില്‍ ഉൾപ്പെടുത്താൻ പാഠപുസ്തക പരിഷ്ക്കാര കമ്മറ്റി നിർദ്ദേശം നല്‍കി. 'മഹത്വരിച്ച് പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുമാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്.
ഹിന്ദു ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു. ഇതുകൊണ്ട് അവസാനിച്ചെന്ന് കരുതരുത്. വരുംദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും മക്കളെയും ലക്ഷ്യംവെക്കും'-തുടങ്ങി കമന്റുകളാണ് ഇയാള്‍ മുസ്ലീം ഐഡിയില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.
വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ശിരോവസ്ത്രം-ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന നാല് ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഹൈക്കോടതി വിശാല ബഞ്ച് ഇപ്പോഴത്തെ വിധിപ്രസ്താവന തയ്യാറാക്കിയിട്ടുള്ളതെന്ന് കാണാം.
അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളേജിലും പി സതീഷ് പൈ കോളേജിലും സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ കോളേജ് അധികൃതര്‍ കുട്ടികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു
ഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെടുക്കയാണ് ചെയ്യുന്നത്.ടുക്കയാണ് ചെയ്യുന്നത്.
ബെംഗളൂരുവിലെ ജയനഗറില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളികളിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സ്വകാര്യ സ്കൂളുകളില്‍ കൊണ്ടുവന്നിരിക്കുന്ന വസ്ത്ര നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. വസ്ത്രധാരണം വ്യക്തിപരമായ
ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി അറിയിച്ചു. ഹിജാബ് ഇസ്ലാമിന് അനിവാര്യമായ ഒരു വസ്ത്രമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നുമാണ്
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ നിയമസഭയില്‍ പ്രവേശിപ്പിക്കാത്തത് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മതചിഹ്നങ്ങൾക്ക് മേലുള്ള നിയന്ത്രണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന്
വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് വിവാദത്തില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം - 2000 അനുസരിച്ചാണ് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ അളവിലും കൂടുതല്‍ ആരാധനാലായങ്ങള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശിയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ പ്രതിഷേധിച്ചിരുന്നു. കറുത്ത ബാന്‍ഡ് ധരിച്ചാണ് എം എല്‍ എമാര്‍ പ്രതിഷേധം അറിയിച്ചത്. ഹിജാബ് വിവാദം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും
ഭാവിയിൽ എപ്പോഴെങ്കിലും ദേശീയ പതാകയ്ക്ക് പകരം ചെങ്കോട്ടയിൽ കാവിക്കൊടി പാറിച്ചേക്കുമെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യണം. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും
ഹിജാബ് ധരിക്കുന്നത് നിർബന്ധമായ കാര്യമല്ല. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും സൗന്ദര്യം മറ്റൊരാളുടെ മുന്‍പില്‍ കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമേ ധരിക്കൂ. വർഷങ്ങളായി ഈ രീതിയാണ് സ്വീകരിച്ച് പോരുന്നതെന്നും എം എല്‍ എ പറഞ്ഞു. എന്നാല്‍ ഹിജാബ് വിഷത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മത സ്വാതന്ത്ര്യം കുറയുന്നുവെന്നും മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നുമാണ് യു എസ് അംബാസിഡര്‍ റാഷദ് ഹുസൈന്‍ ആരോപിച്ചത്'. അതേസമയം, 'മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം
ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ
58 സെക്കന്റ് ദൈര്‍ഘ്യമുളള ഒരു റീലിനൊപ്പമായിരുന്നു പോഗ്ബയുടെ പ്രതികരണം. കാവി ഷാളുകള്‍ ധരിച്ച ഒരു കൂട്ടം പുരുഷന്മാര്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വളഞ്ഞിട്ട് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍യിരുന്നു.
മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇന്ത്യയില്‍ സാധാരണ സംഭവമായി മാറിയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും പറഞ്ഞു. രാജ്യമിപ്പോള്‍ വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കൊക്കെ ഇത്ര ധൈര്യം എവിടുന്നാണ് കിട്ടുന്നത്
ഈ യുവാക്കള്‍ക്ക് എത്ര ധൈര്യമുണ്ട്. ഒറ്റയ്ക്കുവരുന്ന ഒരു യുവതിയെ ഉന്നംവെക്കുന്ന അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും. ഇന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുഖ്യധാരയിലെത്തുകയും സാധാരണവല്‍കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
കോളേജ് അധികൃതര്‍ ഞങ്ങളോട് ഹിജാബ് അഴിച്ചുവെക്കാന്‍ പറയുകയാണ്. എന്തിനാണ് നിങ്ങള്‍ ഇത് ധരിക്കുന്നത്. എന്തിനാണ് ഹിജാബിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്നെല്ലാമാണ് ചോദിക്കുന്നത്
ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറി.
മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്ല് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയില്ല. നിയമം അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.
കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്‍റെയും ഹൈന്ദവ സമൂഹത്തിന്‍റെയും നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിക്ക് ഒരുങ്ങിയത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു.
'കെ ആര്‍ രമേഷ് കുമാറിന്‍റെ പ്രസ്താവനയെ അപലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുക. ഇത് കോണ്‍ഗ്രസിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഒരു കാരണവശാലും ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി അംഗീകരിക്കില്ല. ബലാത്സംഗം ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്'
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാള്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ലവ് അഗർവാള്‍ പറഞ്ഞു.
ബസ്യക്ക് ഭിക്ഷ കൊടുക്കുന്ന ദിവസം തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് നടക്കുമെന്ന് അവര്‍ വിശ്വസിച്ചു. ബസ്യക്ക് എത്ര പണം കൊടുത്താലും അദ്ദേഹം അതില്‍ നിന്ന് ഒരുരൂപ മാത്രം എടുത്ത് ബാക്കി ഉടമക്ക് തിരിച്ചുനല്‍കുമായിരുന്നു.
ഒക്ടോബര്‍ 17-ന് കര്‍ണാടകയിലെ ഹൂബ്ലിയിലെ പളളിയില്‍ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് അംഗങ്ങള്‍ അതിക്രമിച്ച് കയറി. പളളിയിലുണ്ടായിരുന്ന ആളുകളെ നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കകയും ഹിന്ദു ഭജനകള്‍ ആലപിപ്പിക്കുകയും ചെയ്തു
ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇടവരും. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ സാമൂഹിക വിരുദ്ധര്‍ നിയമം കൈയിലെടുക്കാനുള്ള ശ്രമം നടത്തും. ഇത് സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അഭിഭാഷക സംഘടന പറഞ്ഞു.
വിദ്യാര്‍ത്ഥി നെഞ്ചുവേദന വരുന്നുവെന്ന് പറഞ്ഞപ്പോള്‍തന്നെ നിരവധി തവണ സിപിആര്‍ നല്‍കിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജോയല്‍ മാലുവിന്റെത് കസ്റ്റഡി മരണമാണ് എന്നാണ് കര്‍ണാടകയിലെ ആഫ്രിക്കന്‍ വംശജര്‍ ആരോപിക്കുന്നത്
ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ 17 എംഎല്‍എമാര്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയാറുളള ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്നും അവരെ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധമറിയിക്കാനൊരുങ്ങി കര്‍ണാടകയിലെ കര്‍ഷകര്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭം പതിമൂന്ന് ദിവസം പിന്നിടുമ്പോഴാണ് കര്‍ണാടകയിലെ കര്‍ഷകര്‍ വേറിട്ട രീതിയില്‍ പ്രതിഷേധമറിയിക്കുന്നത്
കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇഡി ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്ത് നാലുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള കര്‍ണാടക പബ്ലിക് ലാന്‍ഡ്‌സ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഇവിടുത്തെ സര്‍ക്കാര്‍ ഭൂമിയുടെ വ്യാപ്തി ഈ വര്‍ഷം മാര്‍ച്ച് വരെ 61.88 ലക്ഷം ഏക്കറാണ് എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കില്‍ അത് 63.86 ലക്ഷം ഏക്കര്‍ ആയിരുന്നു.
77 കാരനായ. യദിയൂരപ്പയുടെ കൂടെ കൊവിഡ് ടെസ്റ്റ് പോസിറ്റീവായ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
വ്യാഴാഴ്ച്ച കര്‍ണാടകയിലെ കൊവിഡ് നിരക്കില്‍ വന്‍ ഉണ്ടായത്. 4169 കേസുകളും 104 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം കേസുകളും,70 മരണവും ബെംഗളൂരുവില്‍ നിന്നായിരുന്നു.
രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടര്‍ന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളില്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വ രഹിതമാണെന്നും കോടതി തുറന്നടിച്ചു.
കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി കൂർഗ് പാത. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം അതിര്‍ത്തി മൺകൂനയിട്ട് അടച്ചിരിക്കുകയാണ്.
കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതോടെ സജ്പനഡ് ഗ്രാമത്തിലെ ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരെയും പുറത്തു വിടാതെ ഗ്രാമം അടച്ചു പൂട്ടിയതായുമാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായും കുടുംബവുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ചുള്ള വിവരശേഖരം നടന്നു കൊണ്ടിരിക്കുകയാണ്