അതേസമയം, അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും നടിയുടെ തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ മുന്പോട്ട് പോയത്. ഇര ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതിനാല്‍ അതിജീവിത അനാവിശ്യ ഭയം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ വാദം വെള്ളിയാഴ്ച്ചയാണ് നടക്കുക.
പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണരുത്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തുവായി സ്ത്രീയെ പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ സമ്പത്തായി അവരെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും.
മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് ശേഷം അംഗീകരിച്ച ഉദയ്പൂർ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങൾ അറിയിക്കുന്നതിനായി ജൂൺ 1, 2 തീയതികളിൽ രാജ്യത്തുടനീളം സംസ്ഥാനതല സമ്മേളങ്ങള്‍ നടത്തും. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി ജൂൺ 11 ന് ജില്ലാതലത്തിലും സമാനമായ മീറ്റിംഗ് സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. ആര് എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പകരം
അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. പിന്നീടത് സ്ത്രീ ശാക്തീകരണത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.
ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ് 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ് 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും.
അതേസമയം, എത്ര രൂപയാണ് പിഴ ഇടക്കുകയെന്നത് സംബന്ധിച്ച് ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടില്ല. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ
ഇതോടെ പങ്കാളിത്ത പെന്ഷന് പദ്ധതി മൂലം ജീവനക്കാര്‍ക്കുണ്ടായ നഷ്ടങ്ങളും ആശങ്കകളും ഇല്ലാതാകും. ശമ്പളത്തിന്റെ 10% എല്ലാ മാസവും പങ്കാളിത്ത പെന്‍ഷനിലേക്ക് വിഹിതമായി നല്കുന്ന രീതി ഏപ്രില്‍-1 മുതല്‍ ഇല്ലാതാകും. ഇതോടെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കും
മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.
ആലപ്പുഴ സംഭവത്തിന് സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര് എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ എസ് ഡി പി ഐ പ്രവര്ത്തകന് സുബൈര്‍ ഉച്ചയോടെ കൊല്ലപ്പെട്ടിരുന്നു
വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി
വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആർ.ടി.സി-യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
കരുതല്‍ തടങ്കലിനായി പൊലീസ് നല്കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ.
അതേസമയം, ടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും
പാടില്ലാത്തതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചത്. ഐ എൻ ടി യു സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു വി ഡി സതീശന് പറഞ്ഞത്.
സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസ് ഉയര്‍ത്തുക, കള്ള് ചെത്തുന്നത് മുതല്‍ ഷാപ്പുകളിലെ വില്‍പ്പനവരെ നിരീക്ഷിക്കാന്‍ ട്രേയ്ഡ് ആന്‍ഡ് ട്രയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും
10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാര്‍ എത്രയും വേഗം തിരിച്ച് പോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശം നല്‍കിയെങ്കിലും തിരികെ പോകാന്‍ ജീവക്കാരും തയ്യാറായിട്ടില്ല.
സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ന് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ദേശിയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെതിരെ കേരളാ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്റെ പ്രതികരണം
പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചര്‍ച്ച നടത്തിയത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര് ടി സി അധിക സര്‍വ്വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടങ്ങളിലും വാഗ്ദാനം പാലിക്കാന്‍ കെ എസ് ആര് ടി സിക്ക് സാധിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്പില് കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്. അതേസമയം, ഇന്ധന വില വര്‍ധനവിന്റെ കാരണം റഷ്യ -യുക്രൈന് യുദ്ധമാണെന്ന ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
ഇന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെയെന്നും ജി ബാലചന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ നിലപാടാണ് സമരം രൂക്ഷമാകുന്നതിന് കാരണമായത്. നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്കിയ മന്ത്രി എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് സ്വകാര്യ ബസുടകമകള് തയ്യാറായിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്ഗനൈസേഷന് ആരോപിച്ചു
ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വീടും ഭൂമിയും നഷ്ടമാക്കി മറ്റൊരിടത്തേക്ക് പോകാന്‍ അത്ര എളുപ്പം ജനങ്ങള്‍ക്ക് സാധിക്കില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ജനങ്ങളുടെ സമരത്തെ വിമോചന സമരമായി പരിഹസിക്കുന്നത് നല്ലതല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
അതേസമയം, മാസ്ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്പോട്ട് വെച്ചിരിക്കുന്നത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും
കെ റയില്‍ വിരുദ്ധസമരം കേരളത്തിലെ ജനങ്ങള്‍ നടത്തുന്നതല്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന കുറച്ച് ആളുകളും കൂടെ ആരംഭിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയാണ്. കേരളത്തിലെ ജനങ്ങള്‍ കെ റയിലിനെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നവരാണ്.
ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന് ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നതെന്നും കോടിയരി ആരോപിച്ചു. ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇടതു മുന്നണി ബിജെപിക്കെതിരെ ഒരു ബദല്‍ ആകാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജില്‍ പെരുമാറുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ക്രൂരകരമായ കുറ്റകൃത്യമാണ് ലോ കോളേജില്‍ നടന്നത്. കെ എസ് യു പ്രവര്‍ത്തകയോട് വളരെ മോശമായിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്
പകുതിയിലധികം സംസ്ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം കൊണ്ടുവന്നു. എന്നാൽ കേരളത്തില്‍ ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയിൽ നികുതിഭരണ സമ്പ്രദായം മാറ്റിയെടുക്കാനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഹൈക്കമാന്റിനെയും കെ പി സി സിയെയും അറിയിച്ചിട്ടുണ്ടെന്നും തനിക്ക് ഇതുവരെ നല്കിയ അവസരങ്ങള്‍ക്ക് സോണിയാ ഗാന്ധിക്ക് നന്ദി പറയുന്നു
" ഗ്യാപ്പ'' (അത്ലറ്റ) എന്ന സ്ത്രീ സൗഹൃദ കമ്പനിയുമായി പുതിയ കരാർ ഒപ്പിട്ടു. പരിശീലനം ത്വരിതപ്പെടുത്തി. 2020 ഒളിംപിക്സ് ഓട്ടത്തിനായി കഠിനാധ്വാനം ചെയ്തു. നിശ്ചയദാർഢ്യം വീണ്ടെടുത്ത് ഓടിയ ആ ഓട്ടത്തിൽ വെങ്കലമണിഞ്ഞു. "തൻ്റെ ഓട്ടത്തിന് സാക്ഷിയായ മകൾ കാമറിനെ വാരിപ്പുണർന്നു.
പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപിയാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്.
സംപ്രേക്ഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള ചാനലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാർച്ച് രണ്ടിനാണ് തള്ളിയത്
ബസിലുണ്ടായിരുന്നയാള്‍ മോശമായി പെരുമാറിയപ്പോള്‍ താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ കൂടെ നിന്നില്ലെന്നാണ് അധ്യാപികയുടെ ആരോപണം. മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല.
അതേസമയം, സുജീഷിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടാറ്റു സ്റ്റുഡിയോ പൂട്ടി സുജീഷ് ഒളിവില്‍ പോയിരിക്കുകയാണെന്ന് വ്യക്തമാക്കിയ കമ്മിഷണര്‍ സംഭവത്തെ കുറിച്ച്
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്, ആനത്തലവട്ടം ആനന്ദന്, എം. എം. മണി, വൈക്കം വിശ്വന്, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന് നായര്‍, പി. കരുണാകരന്,
പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയൊ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജയൊ സാമ്പത്തിക ശാസ്ത്രകാരന് കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കൊ സെക്രട്ടറി പരിഗണനയില്‍ വരില്ലാ എന്ന് എ വിജയരാഘവന്റെ താത്കാലിക ചുമതലയില്‍ നിന്ന് തന്നെ വ്യക്തമായതാണ്.
വി എസ് അച്ചുതാനന്ദന്. സിപിഎം രൂപീകരണശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് കൊച്ചിയില്‍ നടന്നത്. വിഭാഗീയതയുടെയും ഉള്‍പോരിന്റെയും കാലം കഴിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തിന് കീഴിലേക്ക് പാര്‍ട്ടി വന്നതോടെ പതുക്കെ ഒതുങ്ങിത്തുടങ്ങിയ വി എസ് അവസാനം വഹിച്ചത് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് പദവിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാംഗമായിരുന്ന വി എസിനെ, ഭരണകാലയളവ് അവസാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും പ്രായാധിക്യം മൂലമുള്ള അവശത അലട്ടിയിരുന്നു.
1985-ല്‍ എം.വി. രാഘവന് ബദല്‍രേഖ അവതരിപ്പിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിന് ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. എന്തുകൊണ്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുമായി സിപിഎമ്മിന് യോജിച്ചുപോകാന്‍ സാധിക്കില്ലയെന്ന പാര്‍ട്ടി നിലപാട് തൊണ്ണൂറോളം പൊതുയോഗങ്ങളിലാണ്
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്, ആനത്തലവട്ടം ആനന്ദന്, എം. എം. മണി, വൈക്കം വിശ്വന്, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന് നായര്‍
1970 ല്‍ എസ് എഫ് ഐയിലെ പ്രവര്‍ത്തനത്തിലൂടെയാണ് കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പ്രവര്‍ത്തന മേഖലകളിലും മികച്ച രീതിയില്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞ കോടിയരി 1988ല്‍ ആലപ്പുഴയില്‍ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നത്.
ആനത്തലവട്ടം ആനന്ദന്, എം. എം. മണി, വൈക്കം വിശ്വന്, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന് നായര്‍, പി. കരുണാകരന്, ആര് ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്, കെ. വി. രാമകൃഷ്ണന്, എന്നിവരെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയുടെ
മുഹമ്മദ് റിയാസ്, എ എൻ ഷംസീര്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ തുടങ്ങിയവരും സെക്രട്ടറിയേറ്റിലേക്ക് എത്തിയേക്കും. പി ജയരാജൻ്റെ പേര് ഇതുവരെ ചര്‍ച്ചയിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ് ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്. സെലിബ്രിറ്റികളുടെ പ്രിയ ഇടമാണ് സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയൻ, മെറീന മൈക്കിൾ,
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. . ആരോഗ്യ കാരണങ്ങൾ അവധിയെടുക്കുന്നുവെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞത്. മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്
പ്രധാനമന്ത്രി ഇതുവരെ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കാത്ത് എന്താണെന്ന് മനസിലാകുന്നില്ല.നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മറക്കരുത്. തലയില്‍ ധരിക്കുന്ന ഒരു ഷാള്‍ മാത്രമാണ് ഹിജാബ്. എന്നാല്‍, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഒരുകൂട്ടര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
വ്യവസായം വളരാൻ തൊഴിലാളി സംഘടനകൾ തെറ്റു തിരുത്തണമെന്ന ആഹ്വാനവും സ്വകാര്യ, വിദേശ മൂലധന നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന നിർദേശങ്ങളും ഉള്ള മുഖ്യമന്ത്രിയുടെ നയരേഖ ഇന്ന് ചർച്ച ചെയ്യും. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.
രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.
സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നും നാഷണല്‍ അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിച്ചത് എം ശിവങ്കറായിരുന്നുവെന്നും
എല്ലാ ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നത് ബാഹ്യ ഇടപെടലുകളില്ലാതെ ജോലി ചെയ്യാന്‍ സാധിക്കണമെന്നായിരിക്കും. മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്ത അത്രയും കാലം തനിക്ക് അതിന് സാധിച്ചെന്നും ടിക്കാറാം മീണ മനോരമക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പൊതു ജനങ്ങളോടുള്ള കേരള പോലീസിൻ്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണമെന്നും അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അവശ്യമാണെങ്കില്‍ അതിനും തയ്യാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്തവാനക്ക് മറുപടി പറയുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഹിജാബ് വിവേചനം കേരളത്തില്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് ഊരി മാറ്റിയതിന് ശേഷം സ്കൂളില്‍ പ്രവേശനം അനുവദിക്കുന്ന മാനേജ്മെന്റിനെതിരെയായിരുന്നു മന്ത്രി രംഗത്തെത്തിയത്. കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും
കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവെന്റ് സ്കൂള്‍ ഗെയ്റ്റിന് മുന്പില് വെച്ച് വിദ്യാര്‍ഥികള്‍ ഹിജാബ് ഊരി മാറ്റിയാണ് സ്കൂളില്‍ പ്രവേശിച്ചിരുന്നത്. ഇതിനെതിരെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂളിന്റെ വിവേചനപരമായ ഈ നടപടിക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.
കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാര്‍ജ്ജിച്ച് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും മാർച്ച് 2,3 തിയതികളിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാറിന്റെ അണക്കെട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഉപസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. നിരവധി തവണ കേരളാ സര്‍ക്കാരിന്റെ മുന്പില് ഇതേ ആവശ്യം അവതരിപ്പിച്ചതാണെന്നും എന്നാല്‍ കാര്യമായ ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം
കൊവിഡിന്റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഉത്തരവ് ലംഘിച്ചാണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
മോന്‍സന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ മകളെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
സ്ത്രീയെന്ന നിലയില്‍ വളരെ മോശം അനുഭവമാണ് സേനയില്‍ നിന്നുമുണ്ടായത്. വളരെ മോശമായ ഭാഷ തനിക്കെതിരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് തന്നെ ഇല്ലാത്താക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. രാജിവെച്ച് പോകാന്‍ പലവട്ടം തോന്നിയിരുന്നു.
മൊബൈല്‍ ഫോണുകളിലാണ് കൂടുതലായും പാട്ടുകള്‍ വെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത്തരം പരാതികള്‍ ബസില്‍ നിന്നുമുണ്ടായാല്‍ കണ്ടക്ടർമാ
എല്ലാവര്ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍ യൂണിറ്റുകളും ആരംഭിക്കും-
ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്. കൂടാതെ കൊച്ചിയിൽ നടന്ന പ്രഥമ ട്രാൻസ്ജെൻഡർ സൗന്ദര്യ
പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്പില് കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക.
പ്രീപ്രൈമറി ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.
2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു.
കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്
അത് കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്നാണ് നസറുദ്ദീൻ ഉത്കണ്ഠപ്പെട്ടിരുന്നത്. ചെറുകിട കച്ചവടക്കാർ ഒരു വലിയ തൊഴിൽ വിഭാഗമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയെപോലും ബോധ്യപ്പെടുത്തി. നസറുദ്ദീൻ വെട്ടിത്തെളിച്ച, വെളിച്ചം വീശിയ വഴിയിലൂടെയാണ് വികെസിയും വ്യാപാരി വ്യവസായ സമിതിയും പിച്ചവെച്ചത്.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്.
പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കും. എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.
ബ്രാഹ്മണരുടെ കാല് കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. പ്രാകൃതമായ ആചാരങ്ങളെ പുനരാനയിക്കുന്നവർ സമൂഹത്തെ ഛിദ്രവാസനകളിലേക്ക് നയിക്കാൻ കച്ചകെട്ടിയിറങ്ങിയവരാണെന്നു പറയാതെ വയ്യ. ഹിന്ദുമതത്തിനുള്ളിൽത്തന്നെ സ്വാമി വിവേകാനന്ദൻതൊട്ട് ചട്ടമ്പിസ്വാമികളും നാരായണഗുരുവും വരെയുള്ള യോഗിവര്യർ എത്തിച്ച വെളിച്ചവും മാറ്റവും കണ്ടില്ലെന്നു നടിക്കലാണിത്.
ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവിലെ തീരുമാനം.
. (ഇത്തരം പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയുമോ എന്ന് തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നുണ്ട്.) കെ റെയിൽ പദ്ധതിയുൾപ്പെടെ ഏത് സർക്കാർ നടപടികളെയും വിമർശിക്കാനോ അനുകൂലിക്കാനോ എതിർക്കാനോ ഒരു ജനാധിപത്യ സമൂഹത്തിൽ പൗരസമൂഹത്തിന് അവകാശമുണ്ട്.
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വപ്ന സുരേഷ് ഫോണ്‍ നല്കി ചതിച്ചു വെന്നായിരുന്നു എം ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആദ്യമായല്ല ശിവശങ്കറിന് സമ്മാനങ്ങള്‍ നല്‍കുന്നതെന്നും
എന്നാല്‍ കടുത്ത അനീതിയാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്നും നടി പറഞ്ഞു. എറണാകുളം സെക്ഷന്‍ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗം വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്.
സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്കൂളുകൾ അടച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു.
പിണറായി വിജയന് തിരികെയെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആദ്യയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
തെറി പറഞ്ഞോ ട്രോളിയോ മെറിറ്റിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ. കറങ്ങിത്തിരിഞ്ഞു ചർച്ച അവിടെത്തന്നെ എത്തും. വ്യക്തിയോ വ്യക്തിഗത ചോയ്സോ അല്ല വിഷയം, പബ്ലിക് പോളിസിയും അതിന്റെ പ്രയോറിറ്റികളും ആണ്. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ
കഴിഞ്ഞദിവസമാണ് എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്യണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും,
ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. തന്റെ മുൻ ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ഫോണിലുണ്ട്. അന്വേഷണസംഘം ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്താൽ അത് തന്റെ
ദിലീപ്, സഹോദരൻ അനൂപ്, സൂരജ് അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത്. ഇക്കാര്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഡിസംബർ ഒമ്പതിന്
തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ.ഡി.എം അറിയിച്ചു.
പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്. സാക്ഷികളില്‍ രണ്ടു പേര് അയല്സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര് കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്ക്ക് ഇന്ന് എന്താണ് പറയാനുളളത്.
ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും. നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്.
മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്.
അതേസമയം, ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു പേരെ മാത്രമേ അനുവദിക്കൂ.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്
ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ദിലീപ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് ഉച്ചക്ക് 1. 45ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്റെ ആവശ്യം പ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഭീഷണിക്കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന് അനൂപും മൂന്നാം പ്രതി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന് എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകും. വിദ്യാര്‍ഥികളെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന് എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന് നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധന ഫലം വളരെ വേഗത്തില്‍ ലഭിക്കുന്ന സ്പൈക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത്. ഈ പരിശോധനയിലാണ് 38 പേരില്‍ ഒമൈക്രോണ്‍ വൈറസ് കണ്ടുപിടിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ ആരും തന്നെ ഹൈ - റിസ്ക്ക് രാജ്യങ്ങളില്‍ നിന്നും വന്നവരല്ല.
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു
ഇത്തരം വിധികള്‍ ദുഖകരമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും ഇത്തരം പരാതികളുമായി മുന്പോട്ട് വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതാദ്യമായല്ല കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019-ല്‍ കായംകുളത്ത് ഒരു യുവതി ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.
വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എൻ്റെ നാടിനെക്കാൾ അഭിമാനപൂർവ്വം ഞാൻ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വർഷം ഞാൻ ജീവിച്ച നാടാണത്. എൻ്റെ ഓർമ്മയിലും ധാരണയിലും ഇത് കോഴിക്കോടിൻ്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ, ഊരും പേരു മറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ
"ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ.
മെച്ചപ്പെട്ട താമസ സൌകര്യം ഉറപ്പുവരുത്താനും അതിഥി മര്യാദകള്‍ പാലിക്കുന്നതില്‍ പ്രഫഷണല്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയാണ്.
അതേസമയം, കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്.
'മദ്യം വാങ്ങാന്‍ ലോകത്ത് വേറെ എവിടെയും ഇതുപോലെ ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ഒരു തരം പ്രാകൃത രീതിയാണ്. മന്യമായിട്ട് വേണം മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. ഇവിടെ വരുന്ന ഓരോ ടൂറിസ്റ്റുകളും പണം നല്‍കിയാണ് മദ്യം വാങ്ങുന്നത്. അവരെ അപമാനിക്കുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ല.
നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യം ഇല്ലെന്നും, വധഭീഷണി ഉണ്ടായിട്ട് കുറച്ച് ദിവസമായി എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. അതൊന്നും കാര്യമായി പരിഗണിക്കുന്നില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ,
അതോടൊപ്പം രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെയും മണിപ്പൂരിലെയുമടക്കം രാജ്യത്തെ 24 ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്പോട്ട് വെച്ച ഒരു ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് സാധ്യമാവുന്ന നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ വിവിധ മതസംഘടനകളും എം എസ് എഫ് തുടങ്ങിയ വി൯ദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാകിയിരിക്കുന്നത്.
കുറേക്കാലമായി കേരളത്തിലെ പെൺകുട്ടികളും ഇട്ടുവരുന്ന വേഷമാണ് പാന്റും ഷർട്ടും. Tomboy വിളി ഒക്കെ അവസാനിച്ചിട്ടു കാലം കുറച്ചായല്ലോ. ഇപ്പോൾ അത് യൂണിഫോമിൽ കൂടി വന്നത് സൗകര്യമായി. ആളുകളുടെ സൗകര്യം, കാലാവസ്ഥ, ഇഷ്ടം, വിശ്വാസം എന്നിവയൊക്കെ അനുസരിച്ചു ചെയ്യാൻ കഴിയേണ്ടതാണ് വസ്ത്രധാരണം.
വീട്ടുകാര്‍ തനിക്ക് നല്കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ കയ്യില്‍ ആണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്കിയ 55 പവന് സ്വര്‍ണം തിരികെ നല്‍കണമെന്ന് കാണിച്ച് സ്ത്രീധന ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു.
'ഗവര്‍ണര്‍ പദവി തന്നെ ആര്‍ഭാടമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കാര്‍ഷിക നിയമത്തെയും, പൗരത്വ നിയമത്തെയും അനുകൂലിച്ച ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മാധ്യമ ശ്രദ്ധ നേടുന്നതിന്റെ ഭാഗമായാണ് ഗവര്‍ണറിന്റെ പുതിയ ആരോപണം. സര്‍ക്കാരിനോട് ആശയവിനിമയം നടത്തുമ്പോള്‍ അതിനൊരു സ്വകാര്യത സൂക്ഷിക്കേണ്ടത് ആവശ്യമാണ്' - കാനം രാജേന്ദ്രന് പറഞ്ഞു.
യുകെയില്‍ നിന്ന് അബുദാബി വഴി നെടുമ്പാശ്ശേരിയില്‍ എത്തിയ യുവാവിനാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറാം തിയതി കേരളത്തിലെത്തിയ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു
ജോലിക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇത്തരം കല്ലേറുകള്‍ പ്രതിക്ഷീച്ചിരുന്നു. അട്ടപ്പാടി ആശുപത്രിക്ക് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് പാതി വഴിയില്‍ കിടക്കുന്നത്. പദ്ധതികള്‍ക്ക് ഒപ്പം നില്കേണ്ടവരാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന
വീണ ജോര്‍ജ് അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ വിമര്‍ശനം. 'മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. മന്ത്രി അട്ടപ്പാടിയില്‍ എത്തിയ അന്ന് ഇല്ലാത്ത ഒരു മീറ്റിംഗിന് വേണ്ടിയാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നതുമാണ്. നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക.
സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലാത്ത വിഷയം എന്തിനാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും ടി സിദ്ദിഖ് ചോദിച്ചു
ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്പോട്ട് വെച്ച ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി
സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം മുതല്‍ സമസ്ത ഉദ്ദേശിച്ചത് ഒരു പ്രതിഷേധ പ്രമേയം പുറത്തിറക്കുകയെന്നതായിരുന്നു. പ്രമേയം പാസാക്കി കഴിഞ്ഞ് സമസ്ത തീരുമാനിച്ചത് മുഖ്യമന്ത്രിയുമായി സംസാരിക്കുകയെന്നതായിരുന്നു. എന്നാല്‍ തങ്ങള്‍ അത് ഉദ്ദേശിച്ചപ്പോഴെക്കും മുഖ്യമന്ത്രി
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ജോസ് കെ മണി എം പി ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ്.
ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം, നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല.
വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടന്ന് മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമസ്ത തീരുമാനിച്ചിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്പില് അവതരിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞത്.
നികുതി അടക്കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്റെ വിമർശനം. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ടെന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല.
അതേസമയം, ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്
പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോൾ ലീഗിൻ്റെ അഭിപ്രായം എന്താകും? മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്.
ഭര്ത്താക്കന്മാര് ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ പിന്തുണക്കുന്നത് 52 ശതമാനം പേരാണ്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന സര്‍വ്വേയെ അപേക്ഷിച്ച് പതിനേഴ് ശതമാനം കുറവാണ് ഇത്. എന്നാല്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പിന്തുണയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം നാല് ശതമാനം കൂടി 63 ശതമാനമായി.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ആദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം സൈജു ഒളിവില്‍ പോകുകയും, പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സൈജുവിനോട് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവീണിന് നേരിട്ടത് കൊടി പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്. സുഹൈലിന്
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ വിപണിയിലിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലാണ് വിപണിയിലെത്തിക്കുക
Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ
ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി