2020 ല്‍ ധനസഹായം ലഭിക്കാത്ത തൊഴിലാളികളും പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവരും നിശ്ചിത മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അതോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് കോപ്പി, അസ്സല് ക്ഷേമനിധി ഐ ഡി കാര്‍ഡ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ ഈ വര്‍ഷത്തെ ധനസഹായം ലഭിക്കും. അപേക്ഷ ലോക്ഡൗണിന് ശേഷം ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.