വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിര്‍ത്താതെ പോയ മനോഹരനെ പിന്തുടര്‍ന്ന് പിടികൂടിയ പോലീസ് ഹല്‍മറ്റൊരിയ ഉടനെ മുഖത്തടിച്ചു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അടികൊണ്ടുവിറാക്കുകയായിരുന്ന മനോഹരനെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം വെച്ച് ഊതിച്ചു. നിര്‍ത്താതെ പോയതിന്റെ കാരണം തിരക്കിയപ്പോള്‍ 'പേടികൊണ്ടാണ്' എന്നാണു മനോഹരന്‍ മറുപടി പറഞ്ഞത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന അമിത് ഷായുടെ ഡല്‍ഹി പൊലീസില്‍നിന്ന് പിണറായി വിജയന്റെ പൊലീസിന് ഒരു വ്യത്യാസവുമില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി ബോധ്യപ്പെടുകയാണ്.
ഏത് മനുഷ്യന്റെ ശരീരത്തില്‍ അടികൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും. അവരുടെ കുടുംബാംഗങ്ങള്‍ക്ക് നോവും. പ്രവര്‍ത്തകര്‍ക്കുവേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിന്‍ വര്‍ക്കിയുമടങ്ങുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു.
സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സാധാരണ അടിപിടിക്കേസുകളിലും പ്രാദേശിക തർക്കങ്ങളിലുമൊക്കെ പോലീസ് ഭരണ സ്വാധീനത്തിന് വഴങ്ങുന്നത് ഒരു പരിധി വരെ മനസ്സിലാക്കാം. എന്നാൽ ക്രിമിനൽ മാഫിയകൾ ഉൾപ്പെടുന്ന അതിക്രൂരമായ കൊലപാതകക്കേസുകൾ വരെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി അട്ടിമറിക്കാൻ പോലീസ് തുനിഞ്ഞാൽ അത് എവിടെച്ചെന്നവസാനിക്കും?
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്
സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ അറിയിക്കണം. അവധിയില്‍ പോകുന്ന സൈനീകനാണെങ്കിലും അയാളെ ഡ്യൂട്ടിയിലായാണ് സൈന്യം പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം.
ഈ മാസം 13-നാണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മരുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള്‍ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍
കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന നിലപാട് വളരെ പ്രധാനമാണ്. എങ്കിലും പരാതിക്കാരന്‍ കേസ് പിന്‍വലിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കീഴ്കോടതിയില്‍ നിന്നും ഒത്തുതീര്‍പ്പിന് സാധിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പി എഫ് ഐയുമായി ബന്ധമുണ്ടെന്നും എന്‍ ഐ എ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പോലീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്ത് പി എഫ് ഐ നേതാക്കളുടെ
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ചോദ്യംചെയ്യലിനൊടുവില്‍ പതിനൊന്നരയോടെ ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊതുജനങ്ങള്‍ക്കെതിരെയുളള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികളെടുക്കും
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്
സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18ന് ശേഷമായിരിക്കും വിജയ് ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വിധി പറയുക. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം
ഈ വെളിപ്പെടുത്തലിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ യുവതി പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ തിരികെ എത്തിക്കാന്‍ നയതന്ത്രപരമായ ഇടപെടല്‍ ആവശ്യമാണ്. അന്വേഷണവുമായി
സിപിഐയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. ഇത്തരം രീതികളിലൂടെ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് വ്യക്തമാക്കി. നിര്‍ത്തിവെച്ച കെ റെയില്‍ ക
രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു
മര്‍ദ്ദനമേറ്റ സതീഷിന്റെ ദേഹത്ത് തൊലിയടര്‍ന്നുപോയിട്ടുണ്ട്. ലാത്തിയടി ഏറ്റതിന്റെ പാടുകളും ദേഹത്ത് കാണാം. തെരുവുനായയെ തല്ലുന്നതുപോലെയാണ് പൊലീസുകാര്‍ തന്നെ അടിച്ചതെന്നും ഡാന്‍സ് കളിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും സതീഷ് പറഞ്ഞു.
അതേസമയം, പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നിരുന്നു. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം
പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപിയാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്.
ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ സലീഷിന്‍റെ മരണത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്‍റെ മൂന്നാം ദിവസം ആയിരുന്നു
അഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 'പാന്‍റ്സ്, ഷർട്ട്, ഷൂ, സോക്ക്‌സ്, എന്നിവ കാക്കി കളര്‍ ആയിരിക്കണം. പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെല്‍റ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് യൂണിഫോം. മതപരമായ ചിഹ്നങ്ങളോ,
വാരാന്ത്യലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ദിവസം പൊലീസ് പരിശോധനക്കിടെ തനിക്കും മാതാവിനും നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് അഫ്‌സല്‍ മനിയില്‍ എന്ന യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് പി വിനോദ് മോശമായി പെരുമാറിയത്. നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ... നിന്റെ പേരിൽ കേസ് ഉണ്ടോടാ... നിന്നെ ഞാൻ കോടതി കയറ്റും' എന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും അഫ്സല്‍ പറയുന്നു.
ജനങ്ങള്‍ വന്ന് സഹായം ചോദിക്കുമ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയും അനുബന്ധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പെരുമാറുന്നത് വളരെ മോശമായിട്ടാണ്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതോടൊപ്പം, മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും അഭിപ്രായപ്പെട്ടു.
ക്രിമിനലുകളെപ്പോലും വെല്ലുന്ന തരത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളുടെ മെക്കെട്ടുകേറുന്ന സംഭവ പരമ്പരകള്‍ തുടരുകയാണ്. രണ്ടാം പാദത്തില്‍ ഇപ്പോള്‍ തുടരുന്നതടക്കം 2016 മുതല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് അക്കാരണങ്ങള്‍ കൊണ്ടുതന്നെ രണ്ടാം തവണയും അധികാരം ലഭിച്ചു.
ബിന്ദുവിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട് തല പെരുത്തുപോയി. എന്തൊരന്യായമാണിത്! എത്രാമത്തെ തവണയാണ് അവർ ആക്രമിക്കപ്പെടുന്നത്. ലജ്ജയുണ്ടോ മുഖ്യമന്ത്രി? താങ്കൾ ഭരിക്കുന്ന നാട്ടിലാണല്ലോ ഒരു സ്ത്രീയെ ഇങ്ങനെ കയ്യേറ്റം ചെയ്യുന്നത്!
എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും... എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും.. മനസ്സിലായോ?
ഐ.ജിയുടെ അതിഥിയായി പൊലീസ് ക്ലബില്‍ മോൻസൻ തങ്ങിയിട്ടുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആദ്യറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നും ആയിരുന്നു പ്രോസിക്യൂട്ടറിന്‍റെ ആരോപണം.
വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.
ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.
കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്‍റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.
സംഭവം വിവാദമായെങ്കിലും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എഎസ്ഐ പ്രമോദ് പറഞ്ഞു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.
പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
അവര്‍ വണ്ടി പിന്നിലോട്ടെടുക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. ആദ്യം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാഹനത്തില്‍നിന്നിറങ്ങിവന്ന് മര്‍ദിച്ചു
ജലപീരങ്കിക്കുമുകളില്‍ കയറിയത് തീവ്രവാദ ബന്ധം മൂലമാണോ എന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപാഹ്വാനം നടത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യൂണീഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പൊലീസ് കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്കായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുക എന്ന് ചോദിച്ച കോടതി, നടപടിയുണ്ടായില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും വ്യക്തമാക്കി.
പോലീസിന്റെ വീഴ്ചകളെ മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഹിന പറഞ്ഞുവയ്ക്കുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന 'സ്മാര്‍ട്ട് പൊലീസ് ഇന്‍ഡക്‌സി‘നെ ഉദ്ധരിച്ചാണ് സി പി ഐ ലേഖനം എഴുതിയിരിക്കുന്നത്. കേരള പൊലീസ് രാജ്യത്തെ നാലാമത്തെ മികച്ച പൊലീസ് സേനയായി വിലയിരുത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും വരുന്ന വീഴ്ചകള്‍ വളരെ ഗുരുതരമായി കാണേണ്ടതാണ്.
നീതിതേടി ഒടുവിലെത്തിയ പോലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്. സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമസംരക്ഷകരാവേണ്ട പോലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.
നിർണ്ണായക വിഷയങ്ങളിൽ മുഖ്യമന്ത്രി അന്ധതയും മൂകതയും നടിക്കുകയാണ്. എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത്.
ഈ സാഹചര്യത്തില്‍ തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്നത് അനുപമയല്ല മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ഡോ. ആസാദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവുമോ? എന്നും ആസാദ് ചോദിക്കുന്നു.
ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി. ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി. ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്.
അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ സൊസൈറ്റി എന്നിവ കൈകോർത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. സമരം ആരംഭിക്കുന്നതിനുമുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ നിയമസഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത്
യുവാവ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും.അറിയണം ഇതൊന്നും പ്രണയമല്ല.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
പൊലിസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ഡിജിപി ആവശ്യമുന്നയിച്ചിരിക്കുന്നത്. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, വനം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങള്‍ക്കെല്ലാം കാക്കി യൂണിഫോമാണ്. എന്നാല്‍ പൊലീസിന്‍റെ യൂണിഫോമിലുള്ള സമാന ചിഹ്നങ്ങളോ, ബെല്‍റ്റോ മറ്റു വിഭാഗകര്‍ ഉപയോഗിക്കാറില്ല
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആനി രാജ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള സർക്കാർ തന്നെ തയ്യാറാകുമ്പോൾ ക്രിമിനലുകൾ ആരെയാണ് ഭയക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു
പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു.
അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടത്തുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.
പ്രധാനപ്രതി സുനില്‍ കുമാറിന്, കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. കള്ളനോട്ടടിക്കായി ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ റിമാണ്ട് ചെയ്യപ്പെട്ട നാലുപേരെ പോലിസ് പിടികൂടിയത്.
താത്കാലികമായി ഒരു പദവി കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കുവാനാണ് അനില്‍ കാന്ത് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ അനുവാദമില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.
ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ സല്യൂട്ട് ഉള്‍പ്പെടെയുളള ആചാരമല്ല ചെയ്യേണ്ടത് അവര്‍ ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്കുമാത്രമേ നല്‍കാന്‍ കഴിയൂ അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല എന്നും സിആര്‍ ബിജു വ്യക്തമാക്കി.
പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം.മേയറെ കാണുമ്പോള്‍ പോലീസുകാര്‍ തിരഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനംകൊണ്ടാണ് ആനി പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. വർക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആർക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.
സ്ഥാനം ഒഴിഞ്ഞ ഡിജിപിയായ ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് നിയുക്ത പൊലീസ് മേധാവി അനിൽ കാന്ത്. ഡിപിയായി തെരഞ്ഞെടുത്തതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ അനിൽ കാന്ത് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.
മികച്ച കായിക താരങ്ങളെ പൊലീസിലേക്കെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായികഇനങ്ങളിലായി 137 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്
ബലപ്രയോഗത്തിനു മുതിർന്ന രാമാനന്ദൻ നായരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് എസ്. ഐ ഷജീം പറയുന്നു. എന്നാല്‍, സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പെഷൽ ബ്രാഞ്ച് ആണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാത്തതിനാല്‍ ബഹുമതി കാശ് കൊടുത്ത് വാങ്ങാനാണ് പുതിയ നിര്‍ദേശം.
അതേസമയം തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്ന സുരേന്ദ്രന്റെ പ്രതികരിച്ചു
ചിരി പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജൂലൈ 12നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ മാത്രം 120 കോളുകളാണ് ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ലഭിച്ചത്
സമ്പർക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ കളക്ടർമാർക്ക് വേണ്ട സഹായം നൽകും.
ഡിവൈഎസ്പി കെആർ ബിജുവിനാണ് അന്വേഷണ ചുമതല
1988 ല്‍ കോട്ടയം എസ് പി ആയാണ് സര്‍വീസ് ആരംഭിച്ചത്. കോളേജ് അധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കാക്കിയണിഞ്ഞത്. ക്രൈംബ്രാഞ്ച് ഐജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്‍റലിജന്‍സ് എഡിജിപി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
ബീഹാറിലേക്ക് പോകാൻ ബുക്ക് ചെയ്ത ബസിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന ആരോപണവുമായാണ് തൊഴിലാളികൾ സംഘടിച്ചത്
കണ്ടെയ്‌ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്ര ചെയ്യാമെന്ന് പൊലീസ് മേധാവി അറിയിച്ചു.
കാസർകോട് ജില്ലക്കാരായ രതീഷ്, രാജേഷ്, സുമിത്, മിഥുൻ എന്നിവരെയാണ് പൊലീസുകാർ മർദ്ദിച്ചത്.
അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം കുറ്റകരമാണ്. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയാതോടെയാണ് പതിവുപോലെ സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.