തന്റെ തൊഴിലിടത്തിൽ വിജയിച്ചെങ്കിലും ജീവിതത്തിൽ താൻ പരാജയപ്പെട്ടുപോയി എന്ന് ഇടറുന്ന വാക്കുകളിലൂടെ പറഞ്ഞ് ഒരു കർഷകൻ കൂടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃതിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ലെന്നും ഒരു നാടാകെ വെറുങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണെന്നും കെ കെ രമ പറഞ്ഞു.
ജനാധിപത്യ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസായിരുന്നു മധുകൊലക്കേസ്. തുടക്കം മുതൽ പലതരത്തിൽ അട്ടിമറി ശ്രമങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന കേസായിരുന്നു ഇത്
ഇനി കെ കെ രമയുടെ ചോരകൂടി വീഴാന്‍ അനുവദിച്ചുകൂടാ. ആശയസമരത്തിന് ശേഷിയറ്റവര്‍ പരാജയബോധവും അസഹിഷ്ണുതയും മൂത്ത് ആയുധമെടുക്കില്ലെന്ന് പറയാനാവില്ല
രാഴ്ച കൂടി കൈയില്‍ പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍ നിർദ്ദേശിച്ചതിനെ തുടർന്ന് പഴയത് മാറ്റി പുതിയ പ്ലാസ്റ്ററിട്ടെന്ന് കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 'ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്.
സ്ത്രീ സുരക്ഷയെന്നത് നയംപോലുമല്ലെന്ന് പറയാതെ പറയുന്ന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണെന്നും ഇതിനെതിരെ വലിയ ബഹുജനവികാരവും സമര സമ്മര്‍ദ്ദവുമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം ലോ കോളജ് അക്രമ സമരത്തെ അനുകൂലിക്കുന്നില്ലെന്നും ജനാധിപത്യ മാർഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നും അതിന്റെ ശാരീരിക/ മാനസിക ആഘാതങ്ങള്‍ അതിജീവിച്ചുവരികയാണെന്നും ഒരു സ്ത്രീ തുറന്നുപറയുമ്പോള്‍ അത് അത്തരം അതിക്രമങ്ങള്‍ നേരിട്ട അനേകായിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കും.
ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്.
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിജിലന്‍സിന്‍റെ പ്രത്യേക വിഭാഗം ഭൂമാഫിയയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കും. ആദിവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൌരവ്വത്തോടെയാണ് കാണുന്നത്. ആദിവാസികളുടെ മണ്ണും ജീവിതവും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്‍റെ നയം.
പ്രാഥമിക സാക്ഷരതയുമുള്ള ഒരാൾക്കും ഇങ്ങനെ ഒരുവരി പോലും എഴുതാനാവില്ല. ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങൾ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങൾ. ഭരണഘടനാമൂല്യങ്ങളാണതിന് കാവൽ നിൽക്കുന്നത്. ഈ വിധി തിരുത്താൻ കോടതി തയ്യാറാവണമെന്നും കെ കെ രമ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു എം എല്‍ എയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഈ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
നമ്മുടെ രാഷ്ട്രീയ സംവാദങ്ങൾ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്. വംശീയ ന്യൂനപക്ഷങ്ങൾ, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ
നിയമസഭയില്‍ താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുങ്ങി പോകുകയാണുണ്ടായത്. സഭാ രേഖകള്‍ പരിശോധിച്ചാല്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാകും. അത് അവരുടെതായ വിധിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ
എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എം എം മണിയെപ്പോലെ ഒരാള്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'മണിയാശാന്‍ ഗ്രാമീണമായ ജീവിതം നയിച്ച് അനുഭവ സമ്പത്താര്‍ജ്ജിച്ച് തൊഴിലാളിപ്രസ്ഥാനങ്ങളിലും പൊതുപ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് വളര്‍ന്നുവന്നയാളാണ്
ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയും വലതുപക്ഷ വ്യതിയാനത്തെയുമാണ് എളമരം കരീം വിമര്‍ശിച്ചതെന്നും ഒറ്റുകാര്‍ക്ക് അദ്ദേഹത്തോട് അരിശം തോന്നുന്നത് സ്വാഭാവികമാണെന്നും ടി പി ബിനീഷ് ഫേസ്‌ബുക്കില്‍ കുറിച്ചു
'സിസിടിവി സുരക്ഷയും കനത്ത പൊലീസ് കാവലുമുളള ഓഫീസിനുനേരേ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വന്ന് ആക്രമണം നടത്തി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം തന്നെയാണ്
സ്വർണ്ണക്കടത്ത് സംബന്ധിച്ചും കറൻസി കടത്ത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനികൾക്കുമെല്ലാമെതിരെ അതിഗുരുതര ആരോപണങ്ങളടങ്ങിയ ഒരു രഹസ്യമൊഴി കോടതി മുമ്പാകെ നൽകിയതായി കേസുമായി ബന്ധമുള്ള യുവതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ കേരളത്തിൽ ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായിരിക്കുന്നത്
കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു
വിജയ ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണയും അതിജീവിതയ്ക്കെതിരെ നിൽക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് പോലും ജൻഡർ സെൻസിറ്റീവ് ആയ ഒരു വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ്.
വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.
മീഡിയവൺ നിരോധനത്തെ തുടർന്നുണ്ടായ ചർച്ചകളിലാണ് സ്മൃതിയെ കടന്നാക്രമിക്കാനുള്ള സംഘടിത ശ്രമങ്ങൾ അരങ്ങേറിയത്. ആര്യ രാജേന്ദ്രന്റെ വിവാഹ വാർത്തകൾ വന്നതോടെ അവർക്കു നേരെയും വ്യാപകമായ അവഹേളന ശ്രമമാണ് നടക്കുന്നത്.
കമ്പ്യൂട്ടർവൽക്കരണത്തെ എതിർത്ത കമ്മ്യൂണിസ്റ്റുകാർ കമ്പ്യൂട്ടർ ഉപയോഗിക്കാമോ ? തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതു വരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാൻ ഉപയോഗിച്ച അതേ മാർഗ്ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനിൽ കയറാമോ എന്ന തങ്ങളുടെ പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോർക്കുന്നില്ല
ഭരണക്കൂടത്തിന്‍റെ അറിവില്ലാതെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസ് പ്രതിക്ക് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഇത്തരമൊരു കൂടിച്ചേരല്‍ നടക്കുന്ന കാര്യം എന്തുകൊണ്ടാണ് പൊലീസും ഇന്റലിജൻസ് വിഭാഗവും നേരത്തെ അറിയാതെ പോയത്.
പട്ടാപ്പകൽ ഒരാളെ ക്രൂരമായി കൊല ചെയ്ത് അയാളുടെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഗുണ്ടകളുടെ ചിത്രം കണ്ട് ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ /ക്രിമിനൽ വാഴ്ചകൾ അമർച്ച ചെയ്യാൻ കേരളാ പോലീസ് 'ഓപ്പറേഷൻ കാവൽ' പദ്ധതി ആരംഭിച്ചത്.
അത് നിനക്ക് പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണെന്നായിരുന്നു' കമന്‍റ്. കമന്‍റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്.
ഒരു ബഹുമത - മതേതര സമൂഹത്തിൽ തങ്ങളുടെ വിശ്വാസ ക്രമങ്ങൾ പാലിക്കാത്തതു കൊണ്ട് ഒരാളെ നിന്ദിക്കാനോ അധിക്ഷേപ വാക്കുകൾ ചൊരിയാനോ ആർക്കും അവകാശമില്ലെന്നു മാത്രമല്ല, അതൊരു കുറ്റകൃത്യം കൂടിയാണ്.
സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം.
ലക്ഷദ്വീപ് ജനങ്ങളിക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതൃത്വം ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രമ രംഗത്ത് എത്തിയിരിക്കുന്നത്.
Sfi യില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്… ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും, രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു
സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങും. ജയിച്ചത് സഖാവ് ടിപിയാണ്. ടിപി മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുളള കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ വ്യക്തമാക്കിയിരുന്നു.
തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് കെ. കെ. രമ പറഞ്ഞു. നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കുമെന്നും രമ പറഞ്ഞു.
ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം