കോടിയേരി എന്ന മനുഷ്യന്‍ എന്തായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്ത് ജനങ്ങളുടെ ഹൃദയത്തില്‍ എങ്ങനെയാണ് അദ്ദേഹം അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസിലാവുന്നതെന്ന് ബിനീഷ് പറയുന്നു.
എംവിആറിന്റെയും പിന്നീട് വിഎസിന്റെയും ഒടുവില്‍ പിണറായിയുടെയും നിഴലായി മാത്രം നിന്ന കോടിയേരി ഈ നേതാക്കളുടെയെല്ലാം ദളപതിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
എല്‍ ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. യു ഡി എഫ് ആയിരുന്നെങ്കില്‍ അതിന് മുതിരുമായിരുന്നില്ലായിരുന്നുവെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു
അതേസമയം, സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണനെ തളളി കെ വി തോമസ് രംഗത്തെത്തി. വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. ഞാനിപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍തന്നെയാണുളളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതില്‍ അപമാനം തോന്നേണ്ട കാര്യമില്ല എന്നാണ് കെ വി തോമസ് പറഞ്ഞത്
സമരം നടത്തുന്നവര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ അറിവില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കെ റയില്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടാകുന്നത്. എല്ലാവരും കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തുകയാണ് വേണ്ടത്. കെ റയിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കല്ലെടുത്ത് കളഞ്ഞാല്‍ പദ്ധതിയില്ലാതാകുമെന്ന് വിചാരിക്കുന്നത് വെറും തെറ്റിധാരണയാണെന്നും പ്രതിപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
അതേസമയം, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കെ പി സി സി പ്രസിഡന്‍റിനെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളള ചിലര്‍കൂടി വന്നിട്ടുണ്ട്. അത് പുതിയ കാര്യമാണ്. മുന്‍കാലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണ് ഉണ്ടായിരുന്ന
കാര്യമറിയാതെയാണ് ചിലര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും. സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടി കൊടുത്തിട്ടുണ്ട്.- കോടിയേരി പറഞ്ഞു
കോടിയേരി ബാലകൃഷ്ണനെ അറിയാത്തവരായി ആരുമില്ല. അങ്ങനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമുണ്ടാവില്ല. അദ്ദേഹം തമാശ പറഞ്ഞതാണ്. അതിനെ സ്ത്രീവിരുദ്ധമായി കാണാന്‍ കഴിയില്ല.
പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയൊ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജയൊ സാമ്പത്തിക ശാസ്ത്രകാരന്‍ കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കൊ സെക്രട്ടറി പരിഗണനയില്‍ വരില്ലാ എന്ന് എ വിജയരാഘവന്റെ താത്കാലിക ചുമതലയില്‍ നിന്ന് തന്നെ വ്യക്തമായതാണ്.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. 'കേന്ദ്രകമ്മിറ്റിയാണ് തീരുമാനം നടപ്പിലാക്കുക .75 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കും
സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. സി പി എമ്മിന്റെ ആശയസംഹിതയില്‍ ഉറച്ചുനിന്നുകൊണ്ടാണ് സംസ്ഥാനത്ത് വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല
മതേതരമാണ് എന്ന് സ്ഥാപിക്കാന്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ട ലീഡര്‍ഷിപ്പാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ പി സി സി പ്രസിഡന്‍റ് എ എല്‍ ജേക്കബ് ആയിരുന്നു
ജനങ്ങള്‍ വന്ന് സഹായം ചോദിക്കുമ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയും അനുബന്ധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പെരുമാറുന്നത് വളരെ മോശമായിട്ടാണ്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതോടൊപ്പം, മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും അഭിപ്രായപ്പെട്ടു.
'സുധാകരന്റെ സെമി കേഡര്‍ ഇങ്ങനെയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടത്. ആസൂത്രിതമായി അവരുടെ നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ്.
എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം 'കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനും' പലിശസഹിതം ഖജനാവില്‍ കയ്യിടാനുമാണ് സിപിഐ ശ്രമിക്കുന്നത്.
'1948 മാര്‍ച്ച് പത്തിന് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഭാഗമാണ് ഇവിടുത്തെ ലീഗ് എന്ന് പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുളള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊളളണ്ട ഉത്തരവാദിത്വം ഇവിടുത്തെ രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
അതേസമയം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ അവഗണിക്കരുതെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോഴാണ്
കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ്
രണ്ടുവര്‍ഷം മുന്‍പാണ് പ്രമേഹ പരിശോധനയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ രക്തം പരിശോധന നടത്തിയത്. രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടുപിടിക്കാനാവുമെന്ന് അന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ നോക്കാം എന്നുകരുതിയാണ് അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനായത്
ബിനീഷിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. എന്‍റെ ശാരീരിക പ്രശ്നങ്ങള്‍ എനിക്ക് മനസിലാകുന്നതെയുള്ളൂ. മറ്റെല്ലാ കാര്യങ്ങളിലും നയരൂപീകരണത്തിലും കമ്മിറ്റികളിലും എല്ലാം ഞാനുണ്ടായിരുന്നു. ജില്ലാ സമ്മേളനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള രണ്ടു ടീമിൽ ഒന്നിൽ
കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ സെക്രട്ടറി പദവിയിലേക്ക് തിരികെ എത്തുന്നുവെന്നാണ് വിശദീകരണം.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി സെക്രട്ടിസ്ഥാനത്ത് നിന്നും മാറിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവധിയില്‍ പ്രവേശിച്ചത്. കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന കമ്മറ്റി അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല.
അതേസമയം, മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ വനം വകുപ്പിനെ പ്രതികൂട്ടിലാക്കി ജലവിഭവ വകുപ്പ്. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും.
. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. തങ്ങളോട് നേരത്തെ പറഞ്ഞില്ല എന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ പരാതി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം മാത്രമാണ്.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന്‍ കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍
നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്
കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്നും കോടിയേരി
പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല.
ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
കേരള കോൺഗ്രസിലെ പ്രശ്ന്ം ശൈശവ ദശയിൽ മാത്രമാണ്. ഇത് സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ ചർച്ച നടത്തിയിട്ടില്ല
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയാതോടെയാണ് പതിവുപോലെ സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.