നേരത്തെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുളളതിനാല്‍ ശശി തരൂര്‍ റാലിയില്‍ ഉണ്ടാകില്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തരൂര്‍ പങ്കെടുക്കാതിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു
'പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല, സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടവും പര്‍ദ്ദയും ഇസ്ലാമിന്റെ പ്രതീകമാണ്. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടില്ല. അതിനെതിരെ പ്രതികരിച്ചാൽ എതിർക്കും'-എന്നായിരുന്നു ഉമർ ഫൈസി പറഞ്ഞത്
'ഞാന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്‌നേഹം മാത്രമേയുളളു. അതില്‍ ഒരു തരത്തിലുളള ദുരുദ്ദേശവുമില്ല. അവരടക്കം രണ്ടുമൂന്നുപേര്‍ എനിക്ക് നടന്നുപോകാനുളള വഴി തടസപ്പെടുത്തിയാണ് നിന്നത്. അതിന് ഒരു തരത്തിലും അവരോട് മോശമായി സംസാരിക്കുകയോ വഴിയിന്‍ നിന്ന് മാറാന്‍ പറയുകയോ ചെയ്തിട്ടില്ല.
സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോയിലെ ചീഫ് കറസ്‌പോണ്ടന്റിനോട് മോശമായി പെരുമാറിയത്.
നിലവിൽ സമ്പർക്ക പട്ടികയിൽ 1270 പേരുണ്ട്. 136 സാമ്പിള്‍ ഫലങ്ങള്‍ വരാനുണ്ട്. മരിച്ച രണ്ട് പേരുൾപ്പെടെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടി ഓക്‌സിജൻ സഹായത്തിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് പേർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിന് പഴി കേട്ടതുമുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരും പിണറായി വിജയനുമാണെന്നും പണപ്പിരിവ് കടലാസിലായതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും ഭരണം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും പിഎംഎ സലാം പറഞ്ഞു.
ധാരാളം മീനുകള്‍ ഉള്ള ആറാട്ടു കുളമാണ് തളിയിലേത്. സന്ദര്‍ശകര്‍ ഭക്ഷണ സാധനങ്ങള്‍ മീനുകള്‍ക്ക് ഭക്ഷിക്കാനായി സാധാരണ ഇട്ടുകൊടുക്കാറുണ്ടെന്നും, അതാണോ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു
പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയതിനാണ് കെ മുരളീധരനും എംകെ രാഘവനും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശണാണ് എംകെ രാഘവന് നല്‍കിയത്.
വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു
വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ വയനാട്ടില്‍നിന്നും കോഴിക്കോട്ടെക്കെത്തിയത്
എന്നെ സംബന്ധിച്ച് KLF പ്രത്യേകിച്ചൊരു ആവേശവും ഉണ്ടാക്കുന്നില്ല. അത് അതിന്റെ ക്യൂറേഷൻ ( അഥവാ അതിന്റെ അഭാവം ) എന്നെ നിരാശപ്പെടുത്തുന്നതിനാലാണ്. അതിനാൽ ഇത്തവണയടക്കം സെഷനുകളിൽ പങ്കെടുക്കാനുള്ള ക്ഷണം സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്.
റാഫി സാബിൻ്റെ ആവിശ്രുത ഗാനം പാടി സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ടായിരുന്നു, വേണു, പിതാവിൻ്റെ "പാടാനോർത്തൊരു മധുരിതഗാനം" "താരക മിരുളിൽ മായുകയോ " മെഹ്ദി ഉസ്താദിൻ്റെ ഗസലുകൾ...ഒക്കെയായിരുന്നു നജ്മലിൻ്റെ പ്രിയ ഗാനങ്ങൾ.
കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ഹിജാബ് അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്
സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്.
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ജ്യൂസും ഷെയ്ക്കും ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു
മതഗ്രന്ഥം നിക്കാഹില്‍ വധുവിന്റെ സാന്നിദ്ധ്യം വിലക്കിയിട്ടില്ല. ഗള്‍ഫ് നാടുകളില്‍ പണ്ടുമുതല്‍ തന്നെ ഇതുണ്ട്. പുരോഗമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന പളളിക്കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി
വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു
ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു
ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്
വെളളിയാഴ്ച്ച രാവിലെ പഞ്ചായത്ത് ഓഫീസിനുമുന്നിലെ റോഡില്‍ വെച്ച് നന്ദകുമാറും കൃഷ്ണപ്രിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ രണ്ടുപേരുടെയും ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു
നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.
ബേക്കറിയുടെ അടുക്കളയില്‍ എലി വിസര്‍ജ്യം കണ്ടെത്തി. ബേക്കറി തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണെന്നെന്നും വീഡിയോ കൈമാറിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.
മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചത്.
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.
ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.