ദൈവം അതിനായി ശ്രേഷ്ഠ വംശങ്ങളെയും വ്യക്തികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നുമാണവരുടെയൊക്കെ സിദ്ധാന്തം. അവരുടെ ദർശനം ആശയവാദത്തിലധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആയിരിക്കാം.
വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുളള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉളളം തിളയ്ക്കുന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരയുടെ ശരീരാവയങ്ങളുടെ സൗന്ദര്യത്തിൽ പ്രലോഭിതരായിട്ടാണ് പുരോഹിതന്മാർ ബലാത്സംഗം ചെയ്യാൻ നിർബന്ധിതമാവുന്നതെന്നും ദൈവത്തിൻ്റെ പ്രതിനിധിയായ പുരോഹിതനെ വഴിതെറ്റിക്കാൻ സാത്താൻ ശരീര സൗന്ദര്യമായി പെൺകുട്ടികളിൽ സന്നിവേശിച്ചിരിക്കയാണെന്നുമായിരുന്നു മതകോടതികളുടെ ന്യായവിധികളിൽ പറഞ്ഞിരുന്നത്.
ഗുഹാമുഖങ്ങളിലും മരപ്പൊത്തുകളിലും താമസിച്ച് ഭക്ഷണശേഖരത്തിന്റെ പെറുക്കിത്തീനി കാലത്തെ അതീജീവിച്ച മനുഷ്യരാണ് കൃഷിയും സംസ്‌കാരവും സൃഷ്ടിച്ചതെന്നും കൃഷി ജീവന്റെ അടിസ്ഥാനവും മനുഷ്യരുടെ വംശത്തുടര്‍ച്ചയ്ക്ക് അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു
പാർലമെന്റിൽ 65 വാക്കുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ,
ബൽച്ചി, പരാസ് ബീഘ, ലക്ഷ്മൺ പൂർബാത്ത് തുടങ്ങി രൺവീർ സേനകളും ഭൂമി ഹാർസേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകൾക്ക് പിറകിൽ ആർ എസ് എസായിരുന്നു. രാംകോവിന്ദിനെ രാഷ്ട്രപതിയാക്കി നിർത്തി കൊണ്ടാണ് സമീപവർഷങ്ങളിൽ ഗുജറാത്തിലും യുപിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഢനങ്ങൾക്ക് ആക്കം കൂട്ടിയിയതും വർധിതമാക്കിയതും മോഡി സർക്കാറാണ്.
മറ്റ് ജോലികളിലെന്നപോലെ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കും മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്നാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചത്
ദേശീയവഞ്ചകനും ഗാന്ധിവധകേസ്സിൽ പ്രതിയുമായ ഒരാളെ നവോത്ഥാന സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ബുദ്ധി കാണിച്ചത് ആരാവാം? പുരാഘോഷകമ്മിറ്റിക്കകത്ത് അതിനായി പണിയെടുത്തത് ആരാവാം? തിരുമന്തൻ സംഘികളുടെ അമ്മാതിരി ഏർപ്പാടൊന്നും കേരളമനുവദിക്കാൻ
ലോകത്തെ മാറ്റുന്ന തത്വചിന്തയാണ് മാർക്സും എംഗൽസും ചേർന്ന് അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗത്തിൻ്റെ തത്വശാസ്ത്രം. ചരിത്രം നിരന്തരമായ പരിവർത്തനത്തിന് വിധേയമാണെന്നും ചരിത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മുതലാളിത്ത
ലോകവും നമ്മുടെ രാജ്യവും അത്യന്തം അപകടകരമായ ഒരു ചരിത്ര സന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യരാശിയുടെ അതിജീവനയത്നങ്ങൾക്കും വിമോചന പ്രസ്ഥാനങ്ങൾക്കും ധൈഷണികമായ ആത്മവിശ്വാസം പകരുന്ന ചിന്തകന്മാരുടെ നഷ്ടം വലിയ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും അവർ നൽകിയ വീക്ഷണപരമായ ഉൾക്കാഴ്ചകൾ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഝാൻസിയിൽ ഹിന്ദുത്വതീവ്രവാദികളിൽ നിന്നും രക്ഷപ്പെടാൻ കന്യാസ്ത്രികൾക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടിവന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും മതപരിവർത്തനമാരോപിച്ചാണ് ക്രിമിനലുകളായ എ ബി വി പിക്കാര്‍ ആക്രമിച്ചത്