സാമ്പത്തികം, ജോലി യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ടുപോകാനുളള നാട്ടില്‍ മദ്യം കൊണ്ടുവന്ന് വികസന മാമാങ്കം നടത്തുന്നു എന്ന് പറയുന്നതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും നാടിന് വികസനവും പുരോഗതിയും വേണം എന്നാല്‍ നാടിന്റെ നിലനില്‍പ്പറിഞ്ഞുവേണം അത് നടപ്പിലാക്കാനെന്നും മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് അധ്യാപകരുമാണ്,
വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണാക്കോടതി വിധി കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും ലോക്‌സഭാംഗത്വം റദ്ദാക്കിയ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രഫുൽ ഖോഡപട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്.
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മല്‍ അഹമദ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
ദ്വീപില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇനി ഇത്തരം രീതികള്‍ ആവര്‍ത്തിക്കാനിരിക്കാനാണ് ഉത്തരവ് പുറത്തിറക്കിയത്. സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്നും ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍
അപേക്ഷകരുടെ വാദം കേള്‍ക്കാതെ അപേക്ഷ നിരസിച്ചത് ഉചിതമായ നടപടിയല്ലെന്നും അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് ദ്വീപ് ഭരണക്കൂടം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.
ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.
ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.
പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന്‍ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്.
കവരത്തി പോലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാര്‍ ബന്ധുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് സില്‍വാസയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്. താന്‍ കവരത്തിയില്‍ എത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഐഷ സുല്‍ത്താന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.
വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.
ലക്ഷദ്വീപ് ജനങ്ങളിക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതൃത്വം ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രമ രംഗത്ത് എത്തിയിരിക്കുന്നത്.
ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് പറയും പോലെ ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമെന്ന് ലക്ഷദ്വീപിനെ വിശേഷിപ്പിക്കാമെന്നും സത്യവും നീതിയും പുലരുന്ന കള്ളവും ചതിയും ഇല്ലാത്ത ഒരു സമൂഹമാണെന്നും പുസ്തകത്തില്‍ പറയുന്നു.
കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനാനുമതി തേടിയത്. അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും എംപിമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂൺ 5-ന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ വീട്ടുമുറ്റ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്, ജൂൺ 10-ന് കേന്ദ്ര സർക്കാർ ഓഫീസുകൾ മുമ്പിൽ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതി
എന്തുകൊണ്ടാണ് തെരെഞ്ഞെടുക്കപ്പെട്ട ചില പ്രത്യേക പ്രദേശങ്ങള്‍ പൊടുന്നനെ അസ്വസ്ഥപ്പെടുന്നത്? എന്തുകൊണ്ടാണ് ചില സമൂഹങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടാക്കനിയായി മാറുന്നത് ? എന്തുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ആളിക്കത്തുന്ന തീ കെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത്? ആരാണ് ഇരുട്ടില്‍ വന്നു തീ കൊളുത്തുന്നത്? ആരാണ് അതാളിക്കത്തിക്കുന്നത്?
ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ലക്ഷദ്വീപിലെ അഡ്മിനിടസ്ട്രറ്ററുടെ ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. നിലവിൽ എസ് അഷ്കർ അലിയാണ് ലക്ഷദ്വീപ് കളക്ടർ. മണിപ്പൂർ സ്വദേശിയായ അഷ്കർ അലി സംസ്ഥാനത്ത് നിന്നും ഐഎഎസ് നേടുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ്. മുസ്ലീം മിറ്റായ്-പങ്കൽ വിഭാഗത്തിൽപ്പെട്ടയാളാണ് അഷ്കർ
മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ് ദ്വീപില്‍ നടക്കുന്നത്. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്.
ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.
ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്
മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്. 19-ാം തിയ്യതിയോടുകൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
21 യാത്രക്കാരുമായുള്ള കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിലെത്തും