മെയ് മൂന്നിനകം പളളികളില്‍ ഉച്ചഭാഷിണികളിലൂടെയുളള ബാങ്ക് വിളി നിരോധിച്ചില്ലെങ്കില്‍ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ഹിന്ദുക്കളും പളളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ തയാറാകണമെന്നും പളളികള്‍ക്കുമുന്നില്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
മഹാരാഷ്ട്ര പൊലീസ് സേനയില്‍ വനിതകളുടെ പ്രവര്‍ത്തി സമയം വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയാണ് ചുരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള എഴുത്തുകളിലൂടെയാണ് ബാബാസാഹേബ് പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജിയുടെ ഭരണവും രാജഭരണ കാലത്തെ സംബന്ധിക്കുന്ന വിവരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ജില്ലയിലെ കൊവിഡ് വാക്സിനേഷന്‍ വിചാരിച്ചത്ര എളുപ്പത്തില്‍ നീങ്ങുന്നില്ലെന്ന് കണ്ടെന്നാണ് ഭരണകൂടത്തിന്‍റെ കടുത്ത നടപടി. ഔംറഗാബാദ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ പകല്‍ പണിക്കു പോകുന്നതിനാല്‍ രാത്രി സമയങ്ങളിലും വാക്സിന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുമെന്നും ഭരണകൂടം അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്.
'സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ അവര്‍ കാണിക്കുന്ന അനീതികള്‍ തുറന്നെഴുതിയതിന് ലോക്മാന്യ തിലകിനെ ജയിലിലടച്ചു. ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്
അതോടൊപ്പം, ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. പ്രകൃതിദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് എൻഡിആർഎഫിന്‍റെ മാതൃകയിൽ പ്രത്യേക സേനയെ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ സഹായം ഉടൻ അനുവദിക്കും.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍ സാധ്യമാവുക. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി ഒരു കൊവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണ്. കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയിലാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല. നഴ്‌സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയാറാക്കിയിട്ടുളളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
'മുംബൈക്ക് വേണ്ടി വിദേശത്ത് നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുകയാണ്. വാക്സിന്‍ ഇറക്കുമതി ചെയ്ത് കഴിഞ്ഞാല്‍ 3 ആഴ്ച കൊണ്ട് മുംബൈയിലെ എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള കൃത്യമായ പ്ലാന്‍ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ അറുപത്തെഴായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
വിമാന മാർഗമോ ട്രെയിന്‍ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര് പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.
സ്ത്രീകള്‍ക്കായി ആര്‍ത്തവമുറി അഥവാ പീരിയഡ്സ് റൂം സജ്ജമാക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. തിരക്കേറിയ ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് സാനിറ്ററി സൗകര്യങ്ങള്‍ ഒരുക്കാനുമായാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ ഉദ്യമമം.
''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ കണക്കുകളനുസരിച്ച് കൊവിഡ് കേസുകളില്‍ പ്രകടമായ മാറ്റം. ഇന്ത്യയില്‍ ഇന്നലെ 46498 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലാവുന്നത്
ആരാധനാലയങ്ങൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന ദൈവിക അശരീരി കേട്ടതുകൊണ്ടാണോ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കാത്തത് അതോ താങ്കള്‍ പൊടുന്നനെ മതേതരവാദി ആയി മാറിയതാണോ എന്നാണ് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരി കത്തിൽ ചോദിച്ചത്
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 27,68,670 ലെത്തി. 20,38, 585 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,344 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 38,161 ആയി
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,484 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 636 പേരാണ് മരണമടഞ്ഞത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ് മരണം 32,812 ആയി
മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട് .
രാജ്യത്ത് കഴിഞ്ഞ നാലുദിവസം കൊണ്ട് 1,12,470 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,18,107 ലെത്തി
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കോവിഡ് ബാധിച്ച് മുംബൈയിൽ 2 പൊലീസുകാർ കൂടി മരിച്ചു. സംസ്ഥാനത്തു മരിച്ച പൊലീസുകാർ 56. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 4516 ആയി.
കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിർദേശം പുറപെടുവിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കനുസരിച്ച് 30,000 ത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
നേരത്തെ, സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഒമ്പത് സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്.
നിലവില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഉദ്ധവ് താക്കറെക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച് ഈ സീറ്റുകളിലൊന്നിൽ നിന്ന് വിജയിക്കേണ്ടതുണ്ട്. മെയ് 27-നാണ് അദ്ദേഹത്തിന്‍റെ ആറുമാസ കാലാവധി അവസാനിക്കുക.
മഹാരാഷ്ട്രയില്‍ വന്‍തോതിലാണ് കോവിഡ് -19 രോഗികള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അറസ്റ്റിലായവരുടെ പട്ടിക ദേശ്മുഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഭവത്തെ മറ്റൊരു മതവുമായി കൂട്ടിക്കെട്ടി വര്‍ഗ്ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന കുരിപ്പോടെയാണ് അദ്ദേഹം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തി അറുപത്തിനാലായി. ഇന്ന് എണ്‍പത്തിരണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗീ വര്‍ദ്ധനവ് രണ്ടായിരത്തിനു മുകളില്‍ പോയത്.
ലോക്ഡൗണിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.