ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി എസ് സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്
ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ സംഗീത സംവിധാന സഹായി ആയിരുന്നു. സംവിധായകന്‍ ജയരാജിന്റെ തന്നെ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിച്ചത്. 2001 ല്‍ കണ്ണകിയിലും തുടര്‍ന്ന് തിളക്കം, ഉള്ളം, ഏകാന്തം, ദൈവനാമത്തില്‍, ഓര്‍മ്മ മാത്രം, നീലാംബരി, മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.
തമിഴ്നാട് റവന്യുവകുപ്പും പൊലീസും സംയുക്തമായാണ് സ്റ്റുഡിയോ അടപ്പിച്ചത്. മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.