മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ആക്ഷേപഹാസ്യ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 24- ലാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുക. നവാഗതനായ മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
രു ബയോപിക് എന്ന നിലയിൽ 'ആയിഷ' എന്ന സിനിമയെ വിലയിരുത്തുമ്പോൾ നിലമ്പൂർ ആയിഷ എന്ന ഉജ്ജ്വലകലാകാരിയുടെ സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകൾക്ക് അർഹിക്കുന്ന പ്രാധാന്യം സിനിമയിൽ നൽകിയില്ല എന്ന വിമർശനമുണ്ട് - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ആയിഷ' കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു
അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്
പ്രിയപ്പെട്ട മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ അധികം സിനിമകള്‍ കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാതയാണ് ഞാന്‍ കണ്ടിട്ടുളളതില്‍ ഓര്‍ത്തുവയ്ക്കുന്ന ചിത്രം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് വെള്ളരി പട്ടണം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും.
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയ
പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിനെക്കൂടാതെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ രമ്യാ നമ്പീശന്‍, ശില്‍പ്പാ ബാല, സയനോര, മൃദുലാ മുരളി, സംയുക്താ വര്‍മ്മ മീരാ ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ജയസൂര്യ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
സിനിമയുടെ കഥയുമായി സമീപിക്കുന്നവര്‍ സ്ത്രീപ്രാധാന്യമുളള കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞുവെയ്ക്കും. അപ്പോള്‍ ഞാന്‍ പറയും അതിനിവിടെ പ്രസക്തിയില്ലാ എന്ന്. ഫീമെയില്‍ ഓറിയെന്റഡ് എന്ന് കേട്ടാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നും എന്ന് വിചാരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്
അജിത്തിന്‍റെ പുതിയ ചിത്രം സംവീധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈയും സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.
എന്റെ ജീവന്‍ അപകടത്തിലാണ്. പൊലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ എന്നെ തട്ടിക്കൊണ്ടുപോവുകയാണ്. എന്നെ കൊല്ലാന്‍ നോക്കുകയാണ് അവര്‍. എന്റെ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ കീ തട്ടിയെടുക്കുന്നു. എനിക്ക് പൊലീസ് സംരക്ഷണം വേണം
. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും. ചിത്രം ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമോയെന്ന് നിരവധിപ്പേര്‍ ചോദിച്ചിരുന്നു. പലപ്പോഴും അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടായിരിക്കു'മെന്ന് ഉറപ്പ് തരികയാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
ക്ഷേത്ര കമ്മറ്റിക്കാര്‍ മഞ്ജു വാരിയരുടെ ഡാന്‍സ് പരിപാടി നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചത് തന്നെയാണ്. അന്ന് അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീതു മോഹന്‍ ദാസിന്‍റെ കയ്യില്‍ നിന്നുമാണ് മഞ്ജുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. അവരെ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടപ്പോള്‍ പരിപാടി ചെയ്യാന്‍ താത്പര്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും അറിയിക്കുകയായിരുന്നു
സിനിമയിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുളളു. അവള്‍ക്ക് വേണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടുംകൂടെ നോക്കണ്ടേ'-എന്നായിരുന്നു ബിജു മേനോന്റെ മറുപടി.
ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഫോണുകള്‍ കേരളത്തില്‍ എത്തിക.
മേപ്പടിയാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വെള്ളപൂശുന്നുവെന്ന് കണ്ടതോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ശ്രീജിത്ത് പണിക്കരെപോലുള്ള സംഘപരിവാര്‍ സഹയാത്രികര്‍ മഞ്ജുവിനെ പരിഹസിച്ച് പോസ്റ്റിടുന്നുമുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. നാല്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങളാണ് മേളയിലുള്ളത്.
‘ഒരു രാജ്ഞി ജനിക്കുന്നതല്ല, അവള്‍ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്‌സ്, സംയുക്തവര്‍മയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. '
ചതുര്‍ മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍ മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും