അതിഭീകരമായ ബോഡി ഷെയ്മിങ്ങിനാണ് താന്‍ ഇപ്പോള്‍ ഇരയാകുന്നതെന്നും ഹണി റോസ് പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോള്‍ വിജയ് യേശുദാസ് വ്യക്തമാക്കി. അതോടൊപ്പം, ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.
ഏപ്രില്‍ 21-നാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടാന്‍ സാധിച്ചിരുന്നു. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിര്‍മ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്
ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള നെറ്റ്ഫ്ലിക്സ് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ലോകമെമ്പാടുമായി പത്തു കോടിയിലേറെ ആളുകള്‍ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു
2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു.
നടന്റെ കരിയറിലെ ആദ്യ ബയോപിക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സംവിധായകന്‍ സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മിഥുൻ മാനുവൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ ജയറാമുള്ളത്.
അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു. വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് - അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്
കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം
സംവിധാനത്തിന് പുറമെ സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും കലാസംവിധാനവും എന്നിങ്ങനെ എല്ലാ മേഖലകളിലും സിനിമ മികവ് പുലര്‍ത്തിയിട്ടുണ്ട്
എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് '2018' എന്ന ചിത്രം കുതിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് നടന്‍ ചോദിച്ചു.
അച്ഛനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം സെറ്റിലെ എല്ലാവരുടെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു' -ആര്യന്‍ ഖാന്‍ പറഞ്ഞു.
സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ്
ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണെന്ന് നൂര്‍ബിന ഫേസ്ബുക്കില്‍ കുറിച്ചു.
മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്
അഭിനേതാക്കൾ എല്ലാവരും ആഷിഖ് വരച്ച വൃത്തത്തിൽ നിന്നു. പൂർണമായും സംവിധായകന്റെ സൃഷ്‌ടിയായ സിനിമയാണ് നീലവെളിച്ചം എന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു.
ഒരു സംഭവമുണ്ടാകുമ്പോള്‍ അത് കണ്ടിട്ട് വിടാതെ പിന്നെ അതിനെക്കുറിച്ച് കുറെയാളുകള്‍ ചര്‍ച്ച ചെയ്യുക. ഇതിന് ഉത്തരമായി വേറെ കുറെ ചാനലില്‍ ഇന്‍റര്‍വ്യൂ കൊടുത്ത് സംഭവം വിശദീകരിക്കണമെന്ന് തോന്നാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഈ ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ ഭാഷയുടെ കാര്യത്തില്‍ ആരെങ്കിലും സഹായിക്കേണ്ടി വന്നേക്കും. പക്ഷേ എനിക്കു നന്നായി അനുകരിക്കാനാകും. താന്‍ ചെയ്യുന്ന പുതിയ വെബ് സീരിസായ സിറ്റഡെലിൽ ഒൻപതു ഭാഷ സംസാരിക്കുന്നുണ്ട്.
പണ്ടാറടങ്ങാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമ ഏപ്രില്‍ 14- നാണ് തിയേറ്ററിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയും ബസൂക്കയുടെ പോസ്റ്റര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനോ ഡെന്നീസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയില്‍ ഗൗതം വാസുദേവ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്.
രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല. എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍.
മാര്‍ച്ച് 22-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പഠാന്‍ സ്ട്രീമിങ് ആരംഭിച്ചത്. ജനുവരി 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയത്. അതേസമയം, സിനിമ ചില വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാബുരാജിന്റെ മൂത്ത മകൾ സാബിറെയെ ഇക്കാര്യം അറിയിച്ചിരുന്നു. അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഗാനം സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള വിവാദം തെറ്റിദ്ധാരണ മുലമുണ്ടായ ആശയക്കുഴപ്പമാണ്' എന്ന് ഒപിഎം സിനിമാസിന്റെ പ്രസിദ്ധീകരണത്തിൽ പറയുന്നു.
മുന്‍പോട്ട് അത്തരം സിനിമകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ത്രില്ലറിന്റെ കാര്യത്തിൽ അങ്ങനെയല്ല, പരീക്ഷിക്കാനുണ്ട്. എന്ത് വ്യത്യസ്തമായി കൊണ്ടുവരണമെന്നാണ് ചിന്തിക്കുന്നതെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ പേപ്പേഴ്സിന്റെ പ്രമോഷൻ ചടങ്ങിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു. പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല,
ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ആക്ഷേപഹാസ്യ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 24- ലാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുക. നവാഗതനായ മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ജവാന്‍റെ റിലീസ് ഒക്ടോബറിലേക്ക് നീളുമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നു തവണ റിലീസ് പ്രഖ്യാപിച്ചിട്ടും സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. നിലവിലെ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നും റിപ്പോർട്ടർ ലൈവിനോട് വിപിൻ ദാസ് പറഞ്ഞു.
മാര്‍ച്ച് 4- നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടി സംബന്ധിച്ച് അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ മാര്‍ച്ച നാലിലെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാർച്ച് 3ന് അറ്റ്‌ലാന്റയിലും
കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ വളരെ കൃത്യമായി വരച്ചിടാന്‍ നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫിന് സാധിച്ചു. പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രി നീണ്ട ആറു വർഷങ്ങൾക്കു ശേഷം ഗംഭീരമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.
ജോണി ആന്റണി, ജിനു വി എബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാനമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ
അത് ചിലപ്പോൾ എൻ്റെ ആസ്വാദനത്തിൻ്റെ പ്രശ്നവുമാകാം.പക്ഷേ ജീവിതത്തിൽ ഭാവന എടുത്ത ചില തീരുമാനങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.ബഹുമാനം തോന്നിപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ അതിജീവിച്ചവർ, ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുമെന്ന് എ എ റഹിം പറഞ്ഞു. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങളെന്ന് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
അഖില്‍ അക്കിനേനിയും സാക്ഷി വൈദ്യയുമാണ് 'മല്ലി മല്ലി' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവട് വെച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. അദിത്യ ഐയ്യങ്കാറാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണ,മാണ് ലഭിക്കുന്നത്. സിനിമയ്ക്ക് ആവശ്യമായ ലൊക്കേഷന്‍സ് എല്ലാം തീരുമാനമായെന്നാണ് സൂചന.
മിടുക്ക് കാണിച്ചിട്ടുണ്ട്. ക്യാമറയോടിപ്പോയി ഒപ്പിയെടുക്കുന്ന ആ ഉപകഥകളെ ഒരു കോമണ്‍ സ്പേസില്‍ ഇതള്‍ വിടര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് അത്തരം സിനിമകള്‍ ക്ലെെമാക്സില്‍ ചെയ്യുന്നത്. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ ആ പറ്റേണില്‍ തന്നെ മുന്നോട്ടുപോകുന്ന സിനിമ പക്ഷെ അവസാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് രോമാഞ്ചത്തെ മുന്‍ചൊന്ന സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.
ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ബി ഉണ്ണികൃഷണന്‍ അടുത്തിടെ സംവിധാനം ചെയ്ത ആറാട്ട് സിനിമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി വളരെ മുന്‍പിലാണ്. സിനിമയുടെ മേക്കിംഗ് ഗംഭീരമാണെന്നും
മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’ - സംയുക്ത പറഞ്ഞു.
അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഗാങ്സ്റ്റർ ഡ്രാമയായി റിലീസ് ചെയ്ത ബിഗ്ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു
ഈ സംഭവത്തോടെ സിനിമാമേഖലയിലെ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ദിലീപുമായി അവസാനം സംസാരിച്ചത് ഹോം സിനിമ ഇറങ്ങിയപ്പോഴാണ്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും ചോദിച്ചില്ലെന്നും നടന്‍ 'ദി ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട അഞ്ചുവർഷങ്ങളിൽ ഭാവന മലയാളസിനിമയിലില്ലായിരുന്നു. ഇടയ്ക്ക് ചില വേദികളിൽ ആരവമുണർത്തുന്ന ഒരു താരമായി അവർ പ്രത്യക്ഷപ്പെട്ടെങ്കിലും
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.
ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.