ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന ചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളിൽ ഒരാളായി മാറി - എം വി ഗോവിന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം ലോ കോളജ് അക്രമ സമരത്തെ അനുകൂലിക്കുന്നില്ലെന്നും ജനാധിപത്യ മാർഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിളള എന്നയാള്‍ മുഖേന ഭീഷണിപ്പെടുത്തിയെന്നും ബാംഗ്ലൂര്‍ വിട്ടുപോകാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയത്
സ്വപ്‌ന ഒരുതവണ ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സ്ത്രീ - പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അക്കാര്യത്തിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യുമെന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.
6 മാസത്തെ ഭരണത്തിനുശേഷമാണ് പെറുവിൽ പ്രസിഡന്റിനെ അട്ടിമറിച്ചതെങ്കിൽ അധികാരമേറി എട്ടാംദിവസമാണ് ബ്രസീലിലെ പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായത്. ഇത് കേവലം കാസ്‌തിയ്യോ, ലുല എന്നീ വ്യക്തികളെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കമായി മാത്രം വിലയിരുത്താനാകില്ല.
എക്സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണോ എന്ന പരിശോധന മാത്രമാണ് നടത്തിയത്. ഈ പരിശോധനയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേർ സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന്
നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഭരണഘടനയെ വിമര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ് - എം വി ഗോവിന്ദന്‍ പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്. ഒരു സമരസമിതി നേതാവ് തന്നെ മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോൾ കേരളം വളർത്തിയെടുത്ത മതനിരപേക്ഷ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപിന്നിലെ വർഗീയ ചിന്തകളെ കാണാതെ പോകരുത്. പൊലീസ് അതീവ സംയമനം പാലിച്ചതുകൊണ്ടുമാത്രമാണ് സ്ഥിതി കൈവിട്ടുപോകാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇടതുപക്ഷ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. . പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. അതിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഗവർണറെ ഉപയോഗിച്ചുകൊണ്ടാണ് എന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേവലം ഗവർണറുടെ അനാവശ്യമായ ഇടപെടലിനെതിരായ സമരമല്ല മറിച്ച് കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ് രാജ്‌ഭവനുമുമ്പിൽ ഉയർന്നത് - എം വി ഗോവിന്ദന്‍ പറഞ്ഞു.
എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ സംരക്ഷണം ഒരുക്കിയെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി സര്ക്കാരിന്‍റെ ടെസ്റ്റ് ഡോസാണോ എന്ന് തനിക്ക് അറിയില്ല. പാര്‍ട്ടിയുമായി കൂടിയാലോച്ചിക്കാതെ എടുത്ത തീരുമാനമായതിനാലാണ് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച അഭിപ്രായമാണ് സിപിഎമ്മിനുള്ളതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
എസ് രാമചന്ദ്രന്‍ പിള്ള ഒഴിയുകയും കോടിയേരി അന്തരിക്കുകയും ചെയ്തതോടെ പുതുതായി എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തതോടെ മൂന്നുപേരാണ് നിലവില്‍ പോളിറ്റ്ബ്യൂറോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന പിബി അംഗം.
കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ദിനമെന്നോണം ബിജെപിയിലേക്ക് ഒഴുകുമ്പോൾ മതനിരപേക്ഷ മുന്നണിയുടെ നായകസ്ഥാനം എങ്ങനെ കോൺഗ്രസിനെ ഏൽപ്പിക്കുമെന്ന ചോദ്യമാണ് പ്രാദേശിക കക്ഷികൾ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ സി പി എം തന്നെ ചെയ്യിച്ചതാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിയില്ലെന്നും എം വി ഗോവിന്ദന്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ മികച്ചരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയരുന്നത് സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്ലെങ്കില്‍ സിപിഎമ്മെന്ന പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
1998-ലാണ് പിണറായി വിജയന്‍ മന്തി സ്ഥാനം രാജിവെച്ച് എം എല്‍ എ പദവിയൊടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായി സ്ഥാനം കൈകാര്യം ചെയ്തത്. 2015 -ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഈ രീതി തുടരാനാണ് എം വി ഗോവിന്ദനോടും പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ
വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി താത്പര്യങ്ങളാണ്. ലഹരി ഉപയോഗം കുറക്കണമെന്നും അത് ഉപയോഗിക്കേണ്ടതില്ലെന്ന ബോധ്യത്തിലേക്ക് ഓരോരുത്തരും എത്തി ചേരണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഫേസ്ബുക്ക് ക്യാംപയിനി'ലൂടെ പേജ് ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും
266 ജനകീയ ഹോട്ടലുകൾ എപ്‌ളസ് ഗ്രേഡും 359 എണ്ണം ‘എ’ ഗ്രേഡും 285 എണ്ണം ‘ബി’ ഗ്രേഡും 185 എണ്ണം ‘സി’ ഗ്രേഡും നേടി. ഉയർന്ന ഗ്രേഡിങ്ങ് കൈവരിക്കാൻ കഴിയാതെ പോയ ജനകീയ ഹോട്ടലുകൾ നടത്തുന്ന സംരംഭകർക്ക് അത് ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കുന്നതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു രാണ്ടാം തവണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞത്.