ഒക്ടോബർ 2ന് പുറത്ത് വിട്ട ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് ബിഹാർ നിയമസഭയിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. സർവേയുടെ ഭാഗമായി സാമ്പത്തിക വിവരങ്ങളും ശേഖരിച്ചിരുന്നു. നിലവിൽ ഒബിസി - 12%, ഇസിബി 18%, എസ് സി 16%, എസ്ടി 1%, സ്ത്രീകൾക്ക് 3 ശതമാനവും
'കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ നിങ്ങള്‍ക്ക് (മാധ്യമ പ്രവര്‍ത്തകര്‍ക്ക്) അടിമത്തത്തില്‍ നിന്നും മോചനം ലഭിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയേ പറയാന്‍ കഴിയൂ. ഭരണം മാറുന്നതോടെ നിങ്ങള്‍ക്ക് സത്യം വിളിച്ചു പറയാം, ആരെയും പേടിക്കാതെ' എന്ന പരിഹാസമായിരുന്നു മറുപടി.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവാത്തത് കൊണ്ടാണ് യുപിഎ സഖ്യം ഇന്ത്യ എന്ന് പേരുമാറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ യുപിഎയുടെ ബാനറില്‍ വോട്ട് പിടിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.
യാത്രയിൽ ജെഡിയു-വിന്‍റെ പതാക ഉപയോഗിക്കില്ലെന്നതാണ് ശ്രദ്ധേയം. പകരം ഗാന്ധിജി, ബാബാസാഹെബ് അംബേദ്കർ, വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് എന്നിവരുടെ ചിത്രങ്ങളും നിതീഷ് കുമാറിന്‍റെ ചിത്രവും മാത്രമാണ് ഉപയോഗിക്കുക.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘രാജ്യസഭാ പ്ലാൻ’ നടപ്പക്കാനാണ് തീരുമാനം. ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻസിപി നേതാവ് ശരദ് പവാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ എന്നിവരുമായി കഴിഞ്ഞദിവസം നിതീഷ് കുമാർ ചർച്ച നടത്തി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ നേതാക്കള്‍ വിശ്വസ്തരായിരുന്നു. എല്‍ കെ അദ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല
അമിത് ഷായ്ക്ക് എന്തറിയാം? അയാള്‍ എത്ര കാലമായി രാഷ്ട്രീയത്തില്‍ വന്നിട്ട്? അമിത് ഷായ്ക്ക് ജയപ്രകാശ് നാരായണന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടത് എന്നതിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ?
ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.
ആര് ജെ ഡി കേന്ദ്രത്തില്‍ തന്നെ ശക്തമായി പിന്തുണയ്ക്കുമെന്ന ഉറപ്പ് ഇതിനകം നിതീഷിന് കിട്ടിയിട്ടുണ്ട്. നിതീഷ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണ് എന്ന തേജസ്വിയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഒരു പക്ഷെ ആര്‍ ജെ ഡിയും ജെ ഡി യുവും തമ്മില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
എന്നാല്‍ ജെ ഡി യുവിന്‍റെ പുതിയ നീക്കം വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത മാസം 3,4 തിയതികളില്‍ നടക്കുന്ന ജെ ഡിയു ദേശിയ എക്സിക്യുട്ടീവിന് പിന്നാലെ ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുമെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
പണത്തിന്റെയും അധികാരത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം പിന്‍ബലത്തില്‍ ഇന്ത്യയില്‍നിന്ന് എല്ലാ വൈവിധ്യങ്ങളെയും തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത ബിജെപി രാജ്യത്തിന് ഭീഷണിയാണ്. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുമ്പോള്‍ ഏട്ടാമത്തെ തവണയാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുക. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. നിതീഷ് കുമാറിന്‍റെ ഉയര്‍ച്ച - താഴ്ച്ചകള്‍ താന്‍ അടുത്തുനിന്നും കണ്ടിട്ടുണ്ടെന്നും' പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.
ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി എം എല്‍ എമാരോട് തുടര്‍നിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്
ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്
ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിഷ് കുമാറും, തേജസ്വി യാദവും ഇന്നലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.
ബിഹാറില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ. 2406 കൊലപാതകങ്ങളും 1106 ബലാത്സംഗങ്ങളുമാണ് കഴിഞ്ഞ ഒന്‍പത് മാസത്തിനുളളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നത്
രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.