ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലായെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും പുതിയ എഡിജിപി തീരുമാനിച്ചു. അതിന്മേൽ രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും പറയാനില്ല. ഈ കേസ് ഇങ്ങനെ പാതി വഴിയിൽ അവസാനിക്കും. കാരണം സംസ്ഥാനം ഭരിക്കുന്നത് പൊലീസാണ്. പോലീസുകാർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കലാണ് പോലീസ് മന്ത്രിയുടെ പണി
കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
പട്ടി എന്ന വാക്കിന്റെ കാര്യത്തില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയും തന്നെയാണ്. അയാള്‍, ഇയാള്‍ തുടങ്ങിയ വാക്കുകള്‍ക്കാണ് തെക്കും വടക്കും അര്ത്ഥവ്യത്യാസങ്ങളുണ്ടാവുന്നത്.
സഖാവ് ഇ കെ നായനാരുടെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.
മർദ്ദിതരുടെ വിമോചനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും വേണ്ടി മർദ്ദകവാഴ്ചക്കെതിരെ നിലകൊണ്ടവരെന്ന നിലയിൽ കമ്യൂണിസ്റ്റുകാർ എന്നും എവിടെയും അധികാരശക്തികളാലും വലതുപക്ഷ രാഷ്ട്രീയക്കാരാലും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഭാഷയിലെ ക്ഷുദ്രവികാരമുണർത്തുന്ന വാക്കുകളാലും
ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന് വിശദീകരിക്കുന്നു. എന്നാല്‍ രൂക്ഷ ഭാഷയിലുള്ള കെ. സുധാകരന്റെ പരാമർശം തൃക്കാക്കരയില്‍ സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയാണ്.
വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം
നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല.
ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും
ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍
24 മണിക്കൂറും പൊലീസിന്റെയും സി പി എമ്മിന്റെയും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുളള സ്ഥലത്ത് ആര്‍എസ്എസുകാരനായ പ്രതിക്ക് ഒളിച്ചുതാമസിക്കാന്‍ ധൈര്യം നല്കിയതാരാണ് എന്ന് വി ടി ബല്‍റാം ചോദിക്കുന്നു.
മയോയില്‍ നമ്മെ പരിചരിക്കാനെത്തുന്നത് ഒരു ഡോക്ടര്‍ അല്ല, വിവിധ സ്പെഷ്യലിസ്റ്റുകളടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ്. നമ്മുടെ ശരീരത്തെ മുഴുവൻ പഠിച്ച് രോഗ കാരണം കണ്ടെത്തി വിദഗ്ധ ചികിത്സ നല്കുന്ന സമഗ്രവും സംയോജിതവുമായ രീതിയാണ് അവിടെ പിന്തുടരുന്നത്. വളരെ സമയമെടുക്കുന്ന ഒരു ചികിത്സാ രീതിയാണ് മയോയിലേത്.
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന് തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന് പറഞ്ഞു.
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ
മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.
നാണവും മാനവും ധാര്‍മ്മികതയുമുണ്ടെങ്കില്‍ ഇനിയും കടിച്ചുതൂങ്ങി കിടക്കാതെ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന് തയാറാവണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി മടി കാണിച്ചാല്‍ അതിനുളള ധൈര്യം സി പി എം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്നും കെ സുധാകരന് പറഞ്ഞു.
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര് ടി സിയുടെ അഭിമാന പദ്ധതിയായ കെ സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്.
കരുതല്‍ തടങ്കലിനായി പൊലീസ് നല്കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ.
താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു.
. മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരിയുമായോ എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനുവേണ്ടി പ്രതിപക്ഷനേതാവാകുന്നതിനു മുന്‍പോ ശേഷമോ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു സൗഹൃദ സംഭാഷണമോ കുശലാന്വേഷണമോ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. '- വി ഡി സതീശന് പറഞ്ഞു.
കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലിസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു. എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന്. അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല
കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്.
കിറ്റിനുപകരം സര്‍ക്കാരിപ്പോള്‍ സര്‍വ്വേകല്ലുകൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാരിന് മറ്റൊന്നുംവേണ്ട കെ റെയില്‍ മാത്രം മതി എന്ന നിലപാടാണ്. മുഖ്യമന്ത്രിക്ക് എന്തോ മാനസിക തകരാറ് വന്നതുപോലെയാണ്
കേരളത്തിന്റെ വികസനം മുടങ്ങിയാലും കുഴപ്പമില്ല ഇടതുപക്ഷം ഇല്ലാതാകണമെന്ന ദുരാഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്.
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്കാന് കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന് ആരോപിച്ച് സഹകരണ മേഖലയില്‍ പോലും സ്വാശ്രയ കോളേജുകള്‍ പാടില്ലെന്ന സി പി എമ്മിന്റെ ദുര്‍വാശിക്കുമുന്നില്‍ ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. ആ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുണ്ടെന്നും അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. 'കേന്ദ്രകമ്മിറ്റിയാണ് തീരുമാനം നടപ്പിലാക്കുക .75 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കും
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയാണ്, സ്വാഭാവിക അഭിനയത്തിന്റെ പാഠശാലയാണ് കെപിഎസി ലളിത എന്നുമാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഭരണമുണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നാണ് പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നത്
അതിപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം ശ്രദ്ധച്ചെലുത്തേണ്ട കാര്യമാണ്. അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന് മുഖ്യമന്ത്രിക്ക് കത്തെഴുതി.
കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്.
പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കും. എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.
ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..." എന്നായിരുന്നു ട്വീറ്റ്.
ആരോഗ്യവിദഗ്ദരുടെ കണക്ക് കൂട്ടലുകള്‍ക്ക് മുന്‍പ് തന്നെ മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 15 ന് ശേഷമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദ്ര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര് കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്ക്ക് ഇന്ന് എന്താണ് പറയാനുളളത്.
2018- ലും 2019- ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ്-19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന് ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്
'തിരുവാതിരയെപ്പറ്റി വിവാദങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വിവാദമാവാന്‍ തക്ക വരികളൊന്നും അതില്‍ ഇല്ല. ഒറ്റനോട്ടത്തില്‍ പിണറായി സ്തുതിയെന്ന് തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മാത്രമാണ് വരികളിലുളളത്. എന്നെ ഏല്‍പ്പിച്ച കാര്യം മാത്രമാണ് ചെയ്തത്. പിന്നീട് വരുന്ന കാര്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല'- കെ വി ടി നമ്പൂതിരി പറഞ്ഞു.
ജനങ്ങള്‍ വന്ന് സഹായം ചോദിക്കുമ്പോള്‍ അത് ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെയും അനുബന്ധ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പെരുമാറുന്നത് വളരെ മോശമായിട്ടാണ്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതോടൊപ്പം, മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രതിനിധികളും അഭിപ്രായപ്പെട്ടു.
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു
ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞത്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷത്ത് ഇപ്പോള്‍ തന്നെ കേരളം അനുഭവിച്ചതാണ്. അതിവേഗ റെയില്‍ വേ പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്ന പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് പദ്ധതി മുന്പോട്ട് കൊണ്ടുപോകുന്നതെന്നും മേധാ പട്കര്‍ ചോദിച്ചു.
ക്രിമിനലുകളെപ്പോലും വെല്ലുന്ന തരത്തില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളുടെ മെക്കെട്ടുകേറുന്ന സംഭവ പരമ്പരകള്‍ തുടരുകയാണ്. രണ്ടാം പാദത്തില്‍ ഇപ്പോള്‍ തുടരുന്നതടക്കം 2016 മുതല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് അക്കാരണങ്ങള്‍ കൊണ്ടുതന്നെ രണ്ടാം തവണയും അധികാരം ലഭിച്ചു.
എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം പദ്ധതിമൂലം ഭൂമി നഷ്ടപ്പെടുന്ന, ജീവനോപാധികള്‍ വഴിമുട്ടുന്ന ആളുകളുമായി സംസാരിക്കുമെന്നും വി ഡി സതീശന് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ വലതുപക്ഷമാണ്. അഹമദാബാദ് - മുബൈ ബുള്ളറ്റ് ട്രെയിന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുള്ളതാണ് എന്നാരോപിച്ചാണ് സിപിഎം എതിര്‍പ്പുന്നയിക്കുന്നത്.
നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്തത്.
വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.
ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.
കൊല്ലും കൊലവിളിയും നടത്തി പൊലീസ് ജീപ്പ് വരെ കത്തിക്കുന്ന ഗുണ്ടകളോട് മൃദുസമീപനം കാണിക്കുന്നും നാട്ടുകാരോട് പൊലീസ് ഗുണ്ടായിസം കാണിക്കുന്നതും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.
അത് നിനക്ക് പാണനായി വിജയന്റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണെന്നായിരുന്നു' കമന്റ്. കമന്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകങ്ങളെ കുറിച്ച് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കും. കേരള മുഖ്യമന്ത്രി പിണറായി
'കൊലക്കു കൊല, വെട്ടിനു വെട്ട്' കൊല്ലപ്പെട്ടവർ ഏതു പാർട്ടിയിൽ പെട്ടവരായാലും അവരുടെ കുടുംബത്തിനു മാത്രം നഷ്ടം. പ്രതികാരദാഹവുമായി നടക്കുന്ന തീവ്രവാദ സംഘങ്ങളുടെ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കാൻ ഇൻ്റലിജൻസിനു പോലുമാവുന്നില്ല! സമ്പൂർണ്ണമായി
ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്
12 മണിക്കൂര്‍ ഇടവേളയിലാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും രണ്ട് സംസ്ഥാന നേതാക്കള്‍ ആലപ്പുഴയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്.
കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്കിയ നിവേദനത്തില്‍
'1948 മാര്‍ച്ച് പത്തിന് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ ഭാഗമാണ് ഇവിടുത്തെ ലീഗ് എന്ന് പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുളള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊളളണ്ട ഉത്തരവാദിത്വം ഇവിടുത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പുപോര് നിലനിന്നപ്പോൾ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വ്യക്തമായൊരു സാമ്പത്തിക നയം മുന്നോട്ടുവെക്കാൻ കഴിയാതിരുന്നതിനാലും, അടിത്തട്ടിൽ വരെ ഗ്രൂപ്പ് മത്സരം എത്തിച്ചേർന്നതിനാലുമാണ് യു ഡി എഫിന് വിജയിക്കാനും നേരിയ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയാകാനും കഴിഞ്ഞത്
കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാര്യമായ വിവരശേഖരണമൊന്നുമില്ലാതെ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു പ്രാഥമിക ഫീസിബിലിറ്റി റിപ്പോർട്ടായിരുന്നു കെ റെയിൽ ഇതിനായി സമർപ്പിച്ചത്. പഴയ അതിവേഗപാതയ്ക്കു വേണ്ടി ഡി എം ആർ സി നടത്തിയ റൈഡർഷിപ്പ് സർവെ അടിസ്ഥാനപ്പെടുത്തിയാണ് സിൽവർ ലൈനുവേണ്ടി യാത്രക്കാരുടെ എണ്ണമൊക്കെ ആ റിപ്പോർട്ടിൽ കണക്കാക്കിയത്.
ഒട്ടും റിയലിസ്റ്റിക്കല്ലാത്ത, ശാസ്ത്രീയ പഠനങ്ങളുണ്ടാക്കിയ കോട്ടത്താപ്പ് കണക്കാണിത്. അതിനര്‍ത്ഥം ഇനിമുതല്‍ പദ്ധതികള്‍ വേണ്ടെന്നല്ല. പഠനം കൃത്യമായിരിക്കണം. സ്വപ്ന പദ്ധതി എന്ന പേരില്‍ കളളക്കണക്ക് പറ്റില്ല.
ലീഗ് നേതാക്കളുടെ സംസ്കാരമെന്താണെന്ന് വഖഫ് സംരക്ഷണ റാലിയോടെ മനസിലായി. ഓരോരുത്തര്‍ക്കും അവരുടെ സംസ്കാരത്തിനനുസരിച്ചേ പെരുമാറാന്‍ സാധിക്കുകയുളളു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കണം എന്നുമാത്രമാണ് ഓര്‍മ്മിപ്പിക്കാനുളളത്' -പിണറായി വിജയന് പറഞ്ഞു.
കുഞ്ഞിനെ താന്‍ അന്വേഷിക്കുന്നതറിഞ്ഞിട്ടും അധികാരികള്‍ ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും പൊലീസും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സിപിഎം നേതാക്കളുമെല്ലാം തന്റെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്നെന്നും അനുപമ മേധാ പട്ക്കറോട് പറഞ്ഞു
സഖാവ് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗെന്ന്' സലാം പറഞ്ഞു.
മുസ്ലിം സമുദായത്തെ അപരവൽക്കരിച്ച്, മുസ്ലിം ലീഗിന് വർഗീയ പരിവേഷം നൽകികൊണ്ട് ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ കൂടെ നിർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.
നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുൻ ബോർഡ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.
. കടുത്ത പീഡനമാണ് നേരിടേണ്ടിവന്നത്. ജയിലിനകത്ത് ഞങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര് എസ് എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഇരുകൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല' -അലന് പറഞ്ഞു.
പാലാ വിഷയത്തില്‍ പ്രതിപക്ഷം ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാന്‍ തയാറായത്. അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ വിഷയത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ആര് എസ് എസിനുളള പിന്തുണയാണ്
അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളിലുളള നാല്‍പ്പത് ലക്ഷം പേര് അറബിക്കടലില്‍ ഒഴുകിനടക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അന്ന് നടത്തിയ മനുഷ്യചങ്ങലയുടെ ഒരറ്റത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉണ്ടായിരുന്നു
പോലീസിന്റെ വീഴ്ചകളെ മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഹിന പറഞ്ഞുവയ്ക്കുന്നു.
ആഭ്യന്തര വകുപ്പ് പണിയറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ഇത് തുറന്നുപറയേണ്ട ആളുകളുടെ വായിലെല്ലാം എല്ലിന് കഷ്ണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.
അതുകൊണ്ടുതന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചന തന്നെയാണ് കുട്ടിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിതെന്ന് വ്യക്തമായിരിക്കുകയാണ്
ഞങ്ങള്‍ക്ക് വേറേ നിവൃത്തിയില്ല. ഈ ജോലി പ്രതീക്ഷിച്ച് പത്ത് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രി ഇ പി ജയരാജന് കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്
അല്ലാത്തവര്‍ വാക്സിന് സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ആഴ്ച്ചതോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്' മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ ഏകാധിപത്യമല്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കാൻ ഇന്നാട്ടിലെ പൗരന്മാർക്ക് ഭരണഘടനാബോധം ബാക്കിയുണ്ട്:
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുള്പ്പെടെയുളള വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളം പട്ടിണി സൂചികയില്‍ പിന്നിലായതിന്റെ കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്.
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. വര്‍ഗീയതയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഈ രണ്ട് പാര്‍ട്ടികളും ശ്രമിക്കുന്നത്. വര്‍ഗീയതയെ ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനാണ് സാധിക്കുക. അതിനാല്‍ ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർണ്ണായക വിഷയങ്ങളിൽ മുഖ്യമന്ത്രി അന്ധതയും മൂകതയും നടിക്കുകയാണ്. എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത്.
ഈ സാഹചര്യത്തില്‍ തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്നത് അനുപമയല്ല മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ഡോ. ആസാദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്ക്കാനാവുമോ? എന്നും ആസാദ് ചോദിക്കുന്നു.
ആലുവയിൽ ഗാർഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയൻ്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നു."താനൊരു തന്തയാണോടോ? സ്ത്രീധനം എത്ര കൊടുത്തു?
ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയത്. കുട്ടിയെ കൈ മാറുമ്പോൾ ലൈസൻസ് പോലും ഇല്ലായിരുന്നു എന്നർത്ഥം.
ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്
വൈദ്യുതി ചാർജ്ജും, ബസ് ചാർജ്ജും,വാട്ടർ ചാർജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സർക്കാർ. പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല,
മനുഷ്യാവകാശ പ്രവര്ത്തകന് എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തില്‍ എംപിമാര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി, എം പിമാരെ വിശ്വാസത്തില്‍ എടുക്കാനോ, ഡല്‍ഹിയില്‍ വരുമ്പോള്‍ കൂടെ കൂട്ടാനോ തയ്യാറാകുന്നില്ലെന്നും യു ഡി എഫ് എംപിമാര്‍ കുറ്റപ്പെടുത്തി. കെ റയില്‍ പദ്ധതിയോട് തങ്ങൾക്ക് ശക്തമായ എതിർപ്പ് ഉണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി.
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.
സെപ്റ്റംബറില്‍ അനുപമയും പി കെ ശ്രീമതിയും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെല്ലാം അനുപമ വിഷയം അറിയാം. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനുളള ഏകീകരണങ്ങളെല്ലാം ചെയ്തു എന്നും അനുപമയോട് പി കെ ശ്രീമതി പറയുന്നുണ്ട്
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് പിണറായി സർക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല.
ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന് കത്തില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റി അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതിയെ എതിർക്കുന്ന യുഡിഎഫിന്റെയും പദ്ധതിയോട് പുറംതിരിഞ്ഞുനിൽക്കുന്ന മോദി സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാകരുത്. നടപ്പായാൽ അത് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാവിപ്രതീക്ഷകളെ തകിടംമറിക്കും.
കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല
കള്ളക്കടത്തുകൾ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിൻ്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികൾ എന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.
കേരള നിയമസഭയില്‍ കെ കെ രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ചോദ്യമുന്നയിച്ചപ്പോഴും 'രാജ്യസുരക്ഷ' കടന്നുവന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യമായതിനാല്‍ മറുപടി തരാനാകില്ല എന്നാണ് പിണറായി വിജയന് രമയ്ക്ക് നല്കിയ മറുപടി
പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഏറ്റവും ആദ്യം ഉപകരണങ്ങള്‍ ലഭിക്കാന്‍ സ്കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്ടോപ്പുകള് തിരിച്ചെടുത്ത് നല്കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു
കേരളത്തിന് ഈ വിഷയത്തില്‍ തമിഴ്നാടുമായി ചില ഭിന്നതകളുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്
മുഖ്യമന്ത്രിക്കുള്ള പങ്ക് വളരെ വലുതാണെന്നും അബ്ദുറബ്ബ് ആരോപിച്ചു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര് എസ് എസുകാരന് മാനസരോഗിയാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രംഗത്തുനിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി. എസ്. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും.
സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 39 ആയി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎൽഎമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാല്‍ സഭ സമ്മേളനം 25 വരെ നിർത്തിവച്ചിരിക്കുകയാണ്.
ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയാണ് മറുപടി നല്‍കിയത്. ടി പി കേസ് ഫലപ്രദമായ രിതിയില്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടി.പി കേസിൽ അന്നത്തെ കോണ്‍ഗ്രസ് സർക്കാർ അവർക്ക് ആകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നത് സമൂഹത്തിന് അറിയാവുന്ന കാര്യമാണ്.
മോന്സന് മാവുങ്കലിന്റെ പുരാവസ്തു മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയ ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെ സുധാകരനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ന്യായീകരിച്ചു
സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കത്തിലായിരുന്നു സിപിഎമ്മിന്റെ വിവാദപരാമര്ശമുണ്ടായിരുന്നത്. പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇത്തരം പരാമര്‍ശത്തിനിടയാക്കിയ സാഹചര്യമാറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് സുധാകരനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കേസുകളിലുമുള്പ്പെട്ടയാളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് അതില്‍ പ്രത്യേക പങ്കില്ല എന്നത് മനസിലാക്കാന്‍ കഴിയുമെന്നും ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നു എന്ന ആശങ്ക വസ്തുതാവിരുദ്ധമാണെന്നും പിണറായി വിജയന് പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന് വിശദീകരിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി പ്രശ്നപരിഹാരം കാണാതിരുന്നതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപ്പെട്ടത്. വിദ്വേഷപ്രസ്തവാന ഇരു വിഭാഗങ്ങളും തമ്മില്‍ ശത്രുതകൂട്ടുകയാണുണ്ടായത്.
അതോടൊപ്പം, വളരെ പഠിച്ചും, ആലോചിച്ചും ബിഷപ്പ് പറഞ്ഞ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടൊന്നു സംസാരിക്കുകപോലും ചെയ്യാതെ , ലൗവ് ജിഹാദും, നര്‍ക്കോട്ടിക്ക് ജിഹാദുമില്ലെന്ന് പറയാന്‍ തിടുക്കം കാണിച്ച നേതാക്കള്‍ സാമുദായിക വോട്ടിനെ മാത്രാമാണ് ലക്ഷ്യം വെക്കുന്നത്. വി.ഡി.സതീശന് പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്
''ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, എ ആര് നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകാതെ കാരത്തോട്ട് തുടങ്ങും. തീയണയ്ക്കാന്‍ തിരൂരങ്ങാടിയിലെ ഫയര്‍ എഞ്ചിന് മതിയാകാതെ വരും"- പി എം എ സലാമിനെ പരാമര്‍ശിച്ച് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലായിരുന്നു പിണറായി - ജലീല്‍ കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ നിലപാടൊപ്പിച്ച് സംസാരിക്കുകയല്ല സഹകരണ മന്ത്രി വി എന്‍ വാസവന് ചെയ്തത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ജലീലിന്റെ സകല ക്രെഡിബിലിറ്റിയും കളയുന്നാണ്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രതികരണം ഒതുക്കിയ ജലീല്‍ പക്ഷേ മന്ത്രി വാസവന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കെതിരെ ഉയര്‍ന്നുവന്ന ഈ പ്രസ്താവനയെ കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല എന്ന നില, വരും ദിവസങ്ങളില്‍ കെ ടി ജലീലിനെ പ്രതിസന്ധിയിലാക്കും
ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച
ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയിലുള്ള വിശ്വാസം കൂടിയെന്നാണ് തോന്നുന്നത് എന്നും വിഷയത്തില്‍ മുഖ്യമന്ത്രി ജലീലിനെ കളിയാക്കി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിന് യാതൊരുവിധ തടസ്സവുമുണ്ടാകില്ല, കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
അതേസമയം, നടന് കമലഹാസനും മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് വീഡിയോ സന്ദേശം പങ്കുവെച്ചിട്ടുണ്ട് . മമ്മൂട്ടിയുടെ പ്രായം പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞയൊരാളായാണ് മമ്മൂട്ടിയെ തനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഈ ഊര്‍ജവും ചെറുപ്പവും എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് കമല്‍ വീഡിയോയില്‍ പറയുന്നത്.
എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള സർക്കാർ തന്നെ തയ്യാറാകുമ്പോൾ ക്രിമിനലുകൾ ആരെയാണ് ഭയക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു
റ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളോട് സി പി എമ്മിനുളള പ്രത്യേക ബന്ധം എന്താണ് എന്ന് രമ ചോദിച്ചു. പൊലീസും ഡോക്ടര്‍മാരുമെല്ലാം പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.
. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. തങ്ങളോട് നേരത്തെ പറഞ്ഞില്ല എന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ പരാതി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം മാത്രമാണ്.