ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്
വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗേറ്റിലും പരിസരത്തുംവെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യംചെയ്തതെന്നും ആദിവാസിയാണെന്ന് തിരിച്ചറിഞ്ഞാണ് സഞ്ചിയടക്കം വാങ്ങി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-ഡിസംബര്‍ 13-ന് ജാമിയാ മിലിയയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഷര്‍ജീലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധമായ സംഘംചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്
വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലേലം നടക്കുന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട് സർക്കാർവഴി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാരീസിലെ ഇന്ത്യൻ എംബസി വഴി ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെട്ട് ലേലനടപടികൾ തടയുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ദിവങ്ങളായി അന്വേഷണം നടത്തുന്നുണ്ട്. ബാബു ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസിന്‍റെ മറുപടി. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുമാണ് അതിജീവിതയുടെ അച്ഛന്‍ പറയുന്നത്.
വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ പോലീസിന്‍റെ സഹായത്തോടെയാണ് തെലുങ്കാന പോലീസ് കൊച്ചിയില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.
പെൺസുഹൃത്ത് ഷാരോൺ രാജിന് പാനീയത്തിൽ വിഷം കലർത്തി നല്‍കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാല്‍ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയും ഷാരോൺ രാജും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
ഒക്ടോബര്‍ മൂന്നിന് ഖേഡ ജില്ലയിലെ ഉന്ധേര ഗ്രാമത്തിലാണ് യുവാക്കളെ പൊലീസ് പൊതുമധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. നവരാത്രി ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്
ഈ മാസം പത്താം തിയതിയാണ് കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസില്‍ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ
എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തി. 'പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത് എന്നും അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. ഇറങ്ങിപ്പോകുമ്പോള്‍ ഞാനെന്‍റെ ഫ്രാസ്ട്രേഷന്‍ പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും 180 സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് പ്രതിയുടെ ഷൂവിന്‍റെയും ധരിച്ച വസ്ത്രത്തിന്‍റെയും നിറം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, പൊലീസ് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിച്ചതാണെന്ന് ജിതിന്‍ കുളത്തൂര്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി
പ്രവര്‍ത്തകരാണെങ്കില്‍ തെളിവ് പുറത്തുവിടാന്‍ താന്‍ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുമായി സിപിഎം സന്ധിചേര്‍ന്നിരിക്കുകയാണ്. എം പിയുടെ ഓഫിസില്‍ അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജ് രത്തൻ കാലെ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് വിശ്വസിപ്പിച്ച് ഇവരെയും കൂട്ടി ഹോട്ടലിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. സജീവന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്
'യാത്ര ചെയ്യുന്ന റൂട്ട് സംബന്ധിച്ച് തനിക്ക് റോള്‍ ഒന്നുമില്ല. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ പൊലീസിന് അറിയാം. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പൊലീസ് ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്. താന്‍ ആര്‍ക്കെതിരെയും പരാതിയുന്നയിച്ചിട്ടില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവർക്കതിനെല്ലാം ഓരോ രീതികളുണ്ട്' - മന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത എസ് ഐ എം നിജീഷ്, എ എസ് ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മൂന്നു പേരോടും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ഇന്ന് ചോദ്യം ചെയ്യും. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും . ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസാണിത്. ഈ ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയെന്നുമാണ് കേസ്.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്‌ഡ് കരഞ്ഞുപറഞ്ഞിട്ടും കഴുത്തില്‍ അമര്‍ത്തിയ കാല്‍ എടുക്കാന്‍ പ്രതി തയ്യാറായില്ല. വെറുതെ വിടാന്‍ തയ്യാറായില്ല.
നേരത്തേ പൊലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്താന്‍ 11,025 രൂപയായിരുന്നത് ഇനി മുതൽ പ്രതിദിനം 33,100 രൂപയാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ നാലു മണിക്കൂറിനും) പകല്‍ 3795 രൂപയും രാത്രി 4750 രൂപയുമാണ് പുതിയ നിരക്ക്. പൊലീസ് നായയുടെ സേവനത്തിന് 6950 രൂപയാണ് പ്രതിദിന ഫീസ്. പൊലീസിന്‍റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി. വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം.
തൊടുപുഴയിൽ പൊലീസ് നരനായാട്ടിന് ഇരയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തുടർ ചികിത്സയിലൂടെ മാത്രമേ കണ്ണിൻ്റെ കാഴ്ച വീണ്ടെടുക്കാൻ സാധിക്കുമോയെന്ന് പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്
ഇന്ന് രാവിലെയാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിച്ചതിനും, ലൈംഗീക ചുവയോടെ സംസാരിച്ചതിനെതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരണം നടത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന് ചിലയാളുകള്‍ ശ്രമിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. അപ്പോഴോന്നും അവരോട് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ആയുധങ്ങളെ പരിചയപ്പെടാനും മനസിലാക്കാനും 1000 രൂപ അടച്ചാല്‍ മതി. സംസ്ഥാനത്ത് റൈഫിൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പി സി ജോര്‍ജിനോട് ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ ആദ്യം കേസെടുത്തത്
നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇതിന് മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാവ്യാ മാധവന്‍ ഹാജരായിരുന്നില്ല. ഇതിനിടയില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ കേസിന്‍റെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തിരുന്നു.
നേതാക്കന്മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോട് കൂടി വേണം സമൂഹത്തില്‍ പെരുമാറാന്‍. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പിസി ജോര്‍ജ് പരിശ്രമിക്കണമായിരുന്നു. അദ്ദേഹത്തിന് തെറ്റ് മനസിലായെങ്കില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അന്വേഷണം നടത്താന്‍ റൂറല്‍ എസ് പി കാക്കൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മെഹ്നനാസ് റിഫയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കാക്കൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം,കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച രേഷ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ അതിനെ മറ്റ് രീതിയില്‍ കാണുകയും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശരിയായ രീതിയല്ലെന്നും വനിതാ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ.
അതേസമയം, സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
സ്ത്രീയെന്ന നിലയില്‍ വളരെ മോശം അനുഭവമാണ് സേനയില്‍ നിന്നുമുണ്ടായത്. വളരെ മോശമായ ഭാഷ തനിക്കെതിരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് തന്നെ ഇല്ലാത്താക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. രാജിവെച്ച് പോകാന്‍ പലവട്ടം തോന്നിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആറ് രാഷ്ട്രീയ കൊലപാതകത്തില്‍ പങ്കാളികളായ 92 പ്രതികളിൽ 73 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. തലശ്ശേരിയില്‍ നടന്ന കൊലപാതകം പ്രത്യേക സംഘം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ്
യുവാവ് മരിച്ച സംഭവത്തിലും വിഡി സതീശന്‍ വിമര്‍ശനമുന്നയിച്ചു. ബോംബ് നിര്‍മാണവും ആക്രമണവും കണ്ണൂരിന് പുതുതല്ല. സി.പി.എമ്മിന് അതില്‍ എക്കാലത്തും പങ്കുണ്ടായിരുന്നു. വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ് കണ്ണൂര്‍. പോലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേന്ദ്രങ്ങളാണ്. പഴയകാല സെല്‍ ഭരണത്തിന്റെ രീതിയിലാണ് കര്യങ്ങള്‍ പോകുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്.
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.
യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി പാക്ക് പൊലീസ്. പബ്ജി ഗെയിമിന് അടിമയായിരുന്ന യുവാവ് കുടുംബത്തിലെ 4 പേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെയാണ് ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പൊലീസ് അവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18 നാണ് അലി സെയ്ൻ തന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവെച്ചുകൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പബ്ജി ഗെയിമിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര പൊലീസ് സേനയില്‍ വനിതകളുടെ പ്രവര്‍ത്തി സമയം വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയാണ് ചുരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി സല്യൂട്ട് അടിച്ചതിന് ശേഷമാണ് അബദ്ധം മനസിലായത്. മധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞ് പോയത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരുന്നു.
സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണ്. പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്‍റെ കൈവശം തോക്കുന്നുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ തോക്ക് കണ്ട് പിടിക്കാനായാണ് പൊലീസ് ഇപ്പോഴും പരിശോധന തുടരുന്നതെന്നും കാവ്യാ മാധവന്‍ വീട്ടില്‍ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്‍റെയും നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തതിന്‍റെയും തെളിവുകള്‍ തേടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഞാന്‍ കൂലിപ്പണിയും, ഹോട്ടല്‍ പണിയുമെല്ലാം എടുത്ത് ജീവിക്കുന്ന ആളാണ്. ട്രയിനിലെ ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് കേറിയതെന്ന് ഓര്‍ക്കുന്നില്ല. 35 രൂപയുടെ ടിക്കറ്റ് ആണ് എടുത്തത്. മാഹിയില്‍ നിന്നും കേറിയ എന്നെ പോലീസുകാര്‍ വടകരയില്‍ ഇറക്കി വിടുകയായിരുന്നു. അവിടെ കുറച്ച് നേരം നിന്നതിന് ശേഷം പിന്നീട് വന്ന ട്രെയിനില്‍ കോഴിക്കോടെക്ക് പോയി.
അതേസമയം, കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. കിറ്റെക്സ് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും കണ്ടെത്തിയിരുന്നു
കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യം ഇല്ലെന്നും, വധഭീഷണി ഉണ്ടായിട്ട് കുറച്ച് ദിവസമായി എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. അതൊന്നും കാര്യമായി പരിഗണിക്കുന്നില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു.
അതോടൊപ്പം രാത്രിയിലും പകലും വാഹനപരിശോധന കര്‍ശനമാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയെന്നും ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തുവെന്ന് കാണിച്ച് 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കേസിലെ 1,4,5 പ്രതികളാണിവർ.
കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളാണ് ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിയത്. മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോണ്‍ഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി പൊലീസ് സ്റ്റേഷനില്‍ വന്നത്.
മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് മോഫിയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജോജു സ്ത്രീകളോട് അപമാര്യാതയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയും പൊലീസ് തള്ളി കളഞ്ഞിരുന്നു. അതേസമയം,ജോജുവിന്റെ കാർ തകർത്ത കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം കോടതി പരിഗണിക്കും.
തല മുണ്ഡനം ചെയ്ത് മുഖത്തെ മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മാറ്റിയ ശേഷമാണ് പോലീസ് കുറുപിനെ കണ്ടെത്തുന്നത്. എന്നാല്‍ അത് പ്രതിയാണെന്ന് ഉറപ്പിക്കാന്‍ ഇന്നത്തെപ്പോലെ അത്യാധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഇല്ലായിരുന്നുവെന്നാണ് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറയുന്നത്.
ജോലി തിരക്കുമൂലം പൊലീസ് സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ ഉത്തരവോടെ, സേനയിലെ 80,000 പോലീസുകാർക്ക് ഇനി മുതൽ അവരുടെ ജീവിതത്തിലെ സുപ്രധാന അവസരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കും.
ദേശീയപാതയില്‍ പൊലിസ് നടത്തിയ നടത്തിയ പരിശോധനയില്‍, ചെറിയ പൊതികളിലായി കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അന്ധ്രാപ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. പ്രതികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
മോൺസൻ മാവുങ്കലുമായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കുള്ള ബന്ധവും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ ചുമതലയില്‍ ഇരിക്കുന്ന അദ്ദേഹം നീണ്ട അവധിയില്‍ പോയതും വലിയ വിവാദമായിരുന്നു. മോണ്‍സണുമായി ഡിഐജിയായിരുന്ന സുരേന്ദ്രനുള്ള ബന്ധം.
ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപെടുന്ന സേനാ വിഭാഗമാണ് പൊലീസ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പൊലീസിന്‍റെ കൂടെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ജനപക്ഷത്തു നിന്നുവേണം പൊലീസ് പ്രവര്‍ത്തിക്കുവാന്‍.
ദിവസങ്ങളായി നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ നിരവധിയാളുകളാണ് ആഹാരവും, താമസസൗകര്യമില്ലാതെ തുറസായ സ്ഥലങ്ങളില്‍ കഴിയുന്നത്. അസമിലെ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരിലാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം
അസമിലെ ദാരംഗില്‍ കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാരിലൊരാളെ പോലീസ് വെടിവെച്ചിടുന്നതും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതിഷേധത്തിനിടയില്‍ പൊലീസിനെതിരെ കല്ലേറുണ്ടാകുകയും, അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് ധറാങ് ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ പറഞ്ഞു. അക്രമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിചേര്‍ത്തു.
നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകള്‍' സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്.
പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ട്ടിക്കെതിരായോ, പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കെതിരായോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതെന്നും ആനി രാജ പറഞ്ഞു.
കഴിഞ്ഞ ബുധാനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഡി വൈ എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവായ അനീഷിന്‍റെ ഭാര്യ ധന്യയും അക്രമിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിരുന്നു. ഒരിക്കൽ മൊഴി രേഖപ്പെടുത്തിയ കേസിൽ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയക്കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിംഗാണ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.
കുട്ടിയെ ദഹിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടി മരണത്തിന് മുന്‍പ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സാധ്യമല്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അതോടൊപ്പം കുട്ടിയെ കൊലപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതുകണ്ട ഒരു ദൃക്‌സാക്ഷിയെയോ കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. 1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്.
ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ഹിന്ദുപൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ടാണ് അസിസ്റ്റന്‍റ് കമ്മീഷണർ കത്ത് നൽകിയത് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയത്.