ദളിത് ഗവേഷണ വിദ്യാർത്ഥി ഭരണകൂട സംവിധാനത്തിനെതിരെ അനിശ്ചിതകാല നിരാഹര സമരം നടത്തുന്നത് കാണാൻ കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്നാണ് ശബരീനാഥന് പറഞ്ഞത്.
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ എതിര്‍ത്ത നടന് ജോജു ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്കുളള മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ സമരത്തെ ഉപ്പുസത്യാഗ്രഹവുമായി ഉപമിച്ചിരിക്കുന്നത്.
ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.