ജില്ലാ ആശുപത്രി കെട്ടിടം, പുതിയ റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍... ചെങ്ങന്നൂര്‍ വികസനത്തിന്റെ പാതയിലാണ്. നാടിന് എന്തൊക്കെ ഇല്ലായിരുന്നോ ആ അവസ്ഥയില്‍നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നുപോകുന്നത്
പിണറായി വിജയനെ ഭയന്ന് അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും കഴിയാത്ത മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷേധ സൂചകമായി യു ഡി എഫ് ചടങ്ങ് ബഹിഷ്കരിച്ചു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
അതേസമയം, സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ അറിയിച്ചിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. .
പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ പരാമര്‍ശിക്കുകയുണ്ടായി. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല.
kodiyeri-balakrishnans-press-meet-on-saji-cheriyans-resignationപുതിയ മന്ത്രിയുടെ കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ മാത്രമേ പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെക്ക് വഴിവെക്കുകയുള്ളുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം
വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെക്കണോ വേണ്ടയോ എന്നകാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇതൊന്നുമറിയാതെ ഗോള്‍വാക്കറുടെ പുസ്തകം മാത്രം വായിച്ച്, ആര്‍ എസ് എസിന്റെ ആശയങ്ങള്‍ മാത്രം പഠിച്ചാണ് സജി ചെറിയാന്‍ വരുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലത്. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആര്‍ എസ് എസില്‍ ചേരാം.
ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും തൊഴിലാളികള്‍ക്ക് അവകാശം ഹനിക്കപ്പെട്ടതിനെയാണ് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്.
ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും ഉള്‍ക്കൊളളാന്‍ കഴിയില്ലെന്നും വി ടി ബല്‍റാം പറഞ്ഞു.
'മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ഒരു പവിത്രതയുണ്ട്. അദ്ദേഹം എന്താണ് ഇത്തരം രീതിയില്‍ സംസാരിക്കുന്നതെന്ന് അറിയില്ല. ഇത്തരം വിവരങ്ങളൊക്കെ മന്ത്രിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. എന്ത് പറ്റി ഈ സര്‍ക്കാരിന്. തൊട്ടത് എല്ലാം പാളിപ്പോവുകയാണ്.
ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്.
ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സിനിമാ മേഖലയിലുളള സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍, അത് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?
സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് വരും ദിവസം ചര്‍ച്ച നടത്തുക.
അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അവര്‍ എത്ര വലിയവരായാലും ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും മുന്നിലാണ്. എങ്കിലും പല മേഖലകളിലും തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷയില്‍ നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
കെ റെയിലിന്റെ അലൈന്‍മെന്റ് മാറ്റിയെന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ ആരോപണവും സജി ചെറിയാന്‍ നിഷേധിച്ചു. തിരുവഞ്ചൂരിന്റെ ആരോപണം കെ റെയില്‍ അധികൃതര്‍ തന്നെ തളളിക്കളഞ്ഞ ഒന്നാണെന്നും സ്വകാര്യ കമ്പനി തയാറാക്കിയ മാപ്പും കെ റെയില്‍ മാപ്പും കാണിച്ചാണ് തിരുവഞ്ചൂര്‍ ആരോപണമുന്നയിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
സമരം നടത്തുന്നവര്‍ക്കും പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ അറിവില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കെ റയില്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടാകുന്നത്. എല്ലാവരും കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തുകയാണ് വേണ്ടത്. കെ റയിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അത് താങ്ങാനുളള കരുത്ത് സി പി എമ്മിനോ സര്‍ക്കാരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകന്‍. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനിയും, ചലച്ചിത്ര അക്കാദമി ചെയര്‍മാനും, ജൂറി അംഗങ്ങളും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.
ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.