ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്.
ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം എന്നാണ് മതം പറയുന്നത്
1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.
സൗദിയില്‍ റെയില്‍വേ ഗതാഗതം വിപുലമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്
ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് വധശിക്ഷക്ക് വിധേക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ തന്നെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം, വിവിധ സര്‍വകലാശാലകള്‍ തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രത്യേക പ്രവേശനനോത്സവങ്ങള്‍ നടത്തിയാണ് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപങ്ങളും വിദ്യാര്‍ഥികളെ വരവേറ്റത്
ഇസ്ലാമിക് വ്യാഖ്യാനമനുസരിച്ച് സ്ത്രീകള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട് എന്നാല്‍ ഇതുവരെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നില്ല
പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍ഡന്‍ വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി
മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്ക്കാരത്തിനെത്തുന്നവര്‍ക്ക് കുതുബ വഴിയും പ്രത്യേക പ്രഭാഷണങ്ങള്‍ വഴിയും തബ്‌ലീഗ് ജമാഅത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇമാമുമാര്‍ സംസാരിക്കണം
“ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്.”
ലോകത്തിലെ ഏറ്റവും വലിയ വനപുനരുദ്ധാരണ പദ്ധതിയാണ് ഇതെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍ എങ്ങനെ എവിടെ പദ്ധതി നടപ്പാക്കുമെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല
ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങലുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴചയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതെ സമയം ആസ്ട്രസെനെക്ക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കൊറോണ വാക്‌സിനേഷന്‍ സ്വീകരിച്ചു. മൂന്നുഘട്ടങ്ങളായുളള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് മൂന്ന് ആഴ്ച്ചകള്‍ക്കുശേഷമാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും
രാജ്യത്താകെ ഇതുവരെ മൂന്നു ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തി നാല്പ്പത്തി അയ്യായിരത്തോളം പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 495 പേര്‍ രോഗമുക്തി നേടി.
ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ. കൂടുതല്‍ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആവശ്യപ്പെടുന്നത്
ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവഹിക്കാം.
പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. 20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗള്‍ഫില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
വൈറസ് ബാധമൂലം മരിച്ചവുരുടെ എണ്ണം 162 ആയി. ഇന്നലെ 1351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിതരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും.
സൗദിയിൽ മരണ സംഖ്യ 25 ആയി. ഇന്ന്154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.
ഇത്തവണയും തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ സൗദി സജ്ജമാണ്. എന്നാല്‍ കൊറോണയെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ ഹജ്ജിനായി തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം.
രണ്ടു സാഹചര്യങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. ഒന്ന്, ഹജ്ജ് – ഉംറ പോലുള്ള മതപരമായ ആവശ്യത്തിനും, രണ്ട്, ബിസിനസ്സ് ആവശ്യത്തിനും.
കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധ. നേഴ്സുമാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപണം