അപ്പോഴും ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഫലസ്തീനിയന്‍ ജനതയ്‌ക്കൊപ്പമാണ്. ഫലസ്തീനകത്തുളള രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുഖവും ദുരന്തവും നമ്മളെല്ലാവരുടെയും ഹൃദയത്തില്‍ തട്ടിയിട്ടുണ്ട്. ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ.
'ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹമത് തിരുത്തിയാൽ കോൺഗ്രസിനെതിരെ ഒന്നും പറയാനുണ്ടാവില്ല. ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ? ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ ഞങ്ങൾ കാണുന്നുളളു
രാജ്യാന്തരതലത്തില്‍ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ കൊണ്ടുവന്നത്. പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞ എന്തെങ്കിലും ഒരുവാക്കില്‍ പിടിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്
ഒക്ടോബര്‍ ഏഴാം തിയതി ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദിയാക്കി. പക്ഷെ അതിനു മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്തി. 1400 പേരെയല്ല, ആറായിരം പേരെ കൊന്നുകഴിഞ്ഞു.'- എന്നാണ് പ്രസംഗത്തില്‍ ശശി തരൂര്‍ പറഞ്ഞത്.
ഇതൊക്കെ വല്ലാതെ തരംതാണ രാഷ്ട്രീയമാണ്. ആ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് എടുത്ത ചിത്രങ്ങളാണ്. എനിക്ക് അവര്‍ കുട്ടിയാണ്. എന്നേക്കാള്‍ പത്തിരുപത് വയസ് താഴെയുളള ഒരു എംപിയാണ്. എന്റെ സഹോദരിയടക്കം പതിനഞ്ചുപേര്‍ അന്ന് പിറന്നാള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു
ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു. അപ്പീല്‍ പോയാല്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ ഇപ്പോള്‍ ചെയ്തതെല്ലാം വെറുതെയാകില്ലെ?, പിന്നെയെന്തിനാണ് ഈ ധൃതി?''- ശശി തരൂര്‍
രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പര്‍വേസ് മുഷറഫിനോട് വെറുപ്പായിരുന്നെങ്കില്‍, എന്തുകൊണ്ട് 2003-ല്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുകയും 2004-ല്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തത്?
കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി
ആദ്യം പരിക്കിനെ അവഗണിച്ചിരുന്നു. എന്നാല്‍ വേദന കൂടിയപ്പോള്‍ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്തു. ഇപ്പോള്‍ വിശ്രമത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് പാര്‍ലമെന്‍റില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചത്തേക്ക് പൂര്‍ണവിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല - ശശി തരൂര് ട്വീറ്റ് ചെയ്തു.
ഭ്രഷ്ട് കൊണ്ട് ഒരു നേതാവിന്‍റെ ജനപിന്തുണ ഇല്ലാതാക്കാമെന്ന് കരുതേണ്ടന്നും യൂത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടാവണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല.
എനിക്ക് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല' എന്നും തരൂര്‍ പറഞ്ഞു
പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്താറുണ്ട്. കോണ്‍ഗ്രസിനും യു ഡി എഫിനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
തരൂരിനെ വിലക്കേണ്ട സാഹചര്യം നിലവില്ല. അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. അതിനാലാണ് അന്വേഷണം വേണമെന്ന അഭിപ്രായമില്ലാത്തത്. ശശി തരൂരിനെ വിലക്കിയതിനുപിന്നാലെ അദ്ദേഹത്തിന്റെ
കോണ്‍ഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂര്‍ പര്യടനം തയ്യാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ സെമിനാറിന്റ സംഘാടനത്തില്‍ നിന്ന് ഒഴിവായത്. യൂത്ത് കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ന് മുതല്‍ നാല് ദിവസം നീളുന്ന മലബാര്‍ പര്യടനമാണ് തരൂരിന്‍റെ പരിപാടി
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ?
മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ് തുടങ്ങിചില എം. പിമാര്‍ ഒഴികെയുള്ളവര്‍ തന്നെ പിന്തുണയ്ക്കില്ലെന്ന് അറിയാമായിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെല്ലാം അദ്ദേഹത്തിനുപിന്തുണ നല്‍കുന്നുവെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്
ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും
ഇപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതില്‍ തനിക്ക് വളരെ അഭിമാനമുണ്ട്. ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ ശശി തരൂര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട മറ്റൊരു പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേതായിരുന്നു
കോണ്ഗ്രസിന്റെ പുതിയ പ്രസിഡന്‍റിനെ ഇന്നറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍വെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുളള ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
കര്‍ഷകര്‍, ദളിത് വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍ എന്നിങ്ങനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിയെ ചോദ്യം ചെയ്ത ബിജെപിയെയും അദ്ദേഹം വിമർശിച്ചു. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ ബിജെപിക്ക് അവകാശമില്ലെന്നാണ് ഖാര്‍ഗെയുടെ നിലപാട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹവും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്ന് വ്യക്തമാണ്. ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്നും അതിനാല്‍ അദ്ദേഹമാണ് വിജയിക്കുകയെന്നും ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായം.
അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് എ ഐ സി സി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കള്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തരൂര് വരേണ്യവിഭാഗത്തിന്‍റെ പ്രതിനിധിയാണ് എന്ന പ്രസ്താവനയുമായി നേരത്തെ രാജസ്ഥാന്‍ മൂഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതിനു സമാനമായ പ്രസ്താവനയാണ് ഇപ്പോള്‍ കെ മുരളീധരനില്‍ നിന്നുണ്ടായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
കഴിഞ്ഞദിവസം കെപിസിസി ഓഫിസിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരുമെത്തിയിരുന്നില്ല. പാർട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലാതെ വന്നാൽ അവർ പാർട്ടി വിട്ട് പോകുമെന്ന് ശശി തരൂർ പറഞ്ഞു. 'അവരെ കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നായിരുന്നു കെ സുധാകരന്‍ ആദ്യം പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. തരൂര്‍ അനുഭവ സമ്പത്തുള്ള നേതാവാണ്. ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. രണ്ട് പേരും മത്സരിക്കാന്‍ യോഗ്യരാണ്.
പി സി സി അധ്യക്ഷന്മാര്‍ യോഗം വിളിക്കരുത്. ലഘുലേഖകള്‍ വിതരണം ചെയ്യരുത്. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ഥാനാര്‍ഥികള്‍ക്ക് പി സി സി അധ്യക്ഷന്‍മാര്‍ പ്രചാരണത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞടുപ്പ് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
'ഞങ്ങള്‍ ശത്രുക്കളല്ല. ഇത് ഒരു യുദ്ധവുമല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പഴയ രീതികള്‍ അതുപോലെ തുടരാന്‍ മാത്രമേ അദ്ദേഹം ശ്രമിക്കുകയുള്ളുവെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടി
ഹൈക്കമാണ്ടിന്റെ പിന്തുണയോടുകൂടി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി തന്‍റെ പിന്തുണ അദ്ദേഹത്തിനാണ് എന്ന് വ്യക്തമാക്കി
ഗാന്ധി കുടുംബത്തിലെ മൂന്നുപേരുമായും (സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി) ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും അങ്ങനൊരു സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്നും അവര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞു.
ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കെ പി സി സി നിലപാട് കെ സുധാകരന്‍ വ്യക്തമാക്കും. സീനിയർ നേതാവായ ഖാർഗെ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജി 23യുടെ സ്ഥാനാര്‍ഥിയല്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ സ്ഥാനാര്‍ഥിത്വം വിമതഗ്രൂപ്പുമായി ചേര്‍ന്ന് എടുത്ത തീരുമാനമല്ലെന്നും അവരോട് താന്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും
പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ മത്സരിക്കുമെന്ന് ഉറപ്പായാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസമെന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജി 23- ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും മനീഷ് തിവാരിയും ശശി തരൂരും സ്വന്തം താത്പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. ജി 23 യോട് അടുത്ത് നില്‍ക്കുന്നത് മനീഷ് തിവാരിയാണെന്ന് പറഞ്ഞ പി ജെ കുര്യന്‍ തങ്ങള്‍ ഉയര്‍ത്തിയ ആശയമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ് പറഞ്ഞു.
'കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന് പറയുമ്പോള്‍ എന്തിനാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അദ്ദേഹം മത്സരിക്കാന്‍ യോഗ്യനായ ആളാണ്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് ജനാധിപത്യ രീതിയിലാണ്. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നയാള്‍ എ ഐ സി സി പ്രസിഡന്‍റാകും. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളികളയില്ല. പ്രോത്സഹിക്കുക മാത്രമേയുള്ളൂ' - കെ സുധാകരന്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി. ആര് മത്സരിച്ചാലും അതിനെ ഗാന്ധി കുടുംബം എതിർക്കില്ലെന്ന്
എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.
ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.
ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമൂലിന് തുടക്കം കുറിക്കുന്നത്. ധവള വിപ്ലവത്തിനുശേഷം ഡോ. വര്‍ഗീസ് കുര്യനും അമൂലിനൊപ്പം ചേര്‍ന്നു. പിന്നീട് അമൂലിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായിമാറാന്‍ അമുലിന് അധികം സമയം ആവശ്യമായിരുന്നില്ല.
1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.
അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ് എന്നിവരെ കെ പി സി സി വിലക്കിയിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്.
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്
സി പി എം സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു ശശി തരൂര്‍ സ്വീകരിച്ച നിലപാട്. സംസ്ഥാന നേതൃത്വത്തിന്‍റെ
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപിക്കും ആര്‍എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്.
എല്ലാ പാര്‍ട്ടിയിലും അഭിപ്രായവ്യത്യസമുള്ളവര്‍ ഉണ്ടാകും. അതുപോലെ കോണ്‍ഗ്രസിലും ഉണ്ട്. അത് ജനാധിപത്യ പാര്‍ട്ടികളുടെ പ്രത്യേകതയാണ്. പക്ഷേ പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. ശശി തരൂരിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍
കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
സോണിയ ഗാന്ധി രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിൽ ഒരു പുതിയ നേതൃത്വം ഉയർന്നുവരുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ വൈകാതെ അദ്ദേഹം രാജിവച്ചു. ഇനിയും പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ അത് വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്.
വിദ്യാർഥികൾ വിമർശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. ഗോള്‍വക്കറും, സവര്‍ക്കറും എപ്പോഴാണ് ബുക്ക് എഴുതിയതെന്നും, അവരുടെ കാഴ്ചപ്പാടില്‍ അന്നത്തെ സാമൂഹിക സാഹചര്യം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാന്‍ ബുക്ക് സഹായിക്കും.
സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.
ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.
എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു
എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.
വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വന്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.