രാത്രി 11 മണിയോടെ ഭാര്യ, മക്കള്‍, നിയമോപദേശകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് താരം റിയാദിലെത്തിയത്. എന്നാല്‍ റൊണാള്‍ഡോയെ കാണാന്‍ മാധ്യമങ്ങൾക്കോ ആരാധകർക്കോ അനുവാദം ലഭിച്ചിരുന്നില്ല. അതേസമയം, മര്‍സൂല്‍ പാര്‍ക്കില്‍ വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ റൊണാള്‍ഡോയ്ക്ക് ഒരുക്കിയിരിക്കുന്നത്.
സൌദിഅറേബ്യ ആവിഷ്കരിക്കുന്ന ബഹിരാകാശ പദ്ധതിയനുസരിച്ച് അന്താരാഷ്‌ട്ര ഗവേഷണം നടത്തുന്നതിനും പുതിയ ബഹിരാകാശ ദൌത്യത്തിനും മുന്‍ഗണന നല്‍കും. അതോടൊപ്പം ഹ്രസ്വ- ദീര്‍ഘ ബഹിരാകാശ പറക്കലിനും അതുവഴി ബഹിരാകാശ ടൂറിസത്തിനും പ്രാധാന്യം നല്‍കും.
നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും സൌദി ഗവന്മേന്റ്റ് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താല്‍ നൂറ് റിയാല്‍ പിഴ ചുമത്തുമെന്നും സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുൽ കരീം പറഞ്ഞു.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മക്കയിലെ ഹറം ഉള്‍പ്പെടെ അടച്ചുകൊണ്ട് നടത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് രോഗ വ്യാപനത്തെ വലിയൊരളവോളം പിടിച്ചു കെട്ടാന്‍ സഹായിച്ചത്. പെരുന്നാള്‍ ദിനത്തിലും തൊട്ടു മുന്‍പുള്ള ഒരാഴ്ചയിലും പ്രധാനപ്പെട്ട നഗരങ്ങളിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രാലയം രോഗപ്രതിരോധ പ്രാര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്
പുതിയ രോഗികളുടെ എണ്ണം കുറയുകയും രോഗ വിമുക്തരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന നല്ല ലക്ഷണങ്ങളാണ് രാജ്യത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
കൊവിഡ്-19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പെരുന്നാള്‍ വാ൫അട൬തില് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്
ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.