സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം
അതേസമയം, ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 19-ലേക്ക് മാറ്റി. അതുവരെ ഇയാല്‍ ജയിലില്‍ തുടരും. 2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ആക്രമണമുണ്ടായത്
1991-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ദുരഭിമാനക്കൊലയെ ഉദ്ധരിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. 'താഴ്ന്ന ജാതിയില്‍പ്പെട്ട ഇരുപതുവയസുകാരനൊപ്പം ഒളിച്ചോടിപ്പോയ പതിനഞ്ചുകാരിയെ അവളുടെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയത്
പരാതിക്കാരന്‍ മരണപ്പെടുകയോ കൂറുമാറുകയോ ചെയ്തു എന്ന കാരണത്താല്‍ പൊതുപ്രവര്‍ത്തകന്‍ അഴിമതിക്കേസില്‍ കുറ്റവിമുക്തനാവില്ലെന്നും മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിചാരണ തുടരാമെന്നും സുപ്രീംകോടതി വിധിച്ചു.
കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.
ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ വിമുഖത കാണിക്കുന്നതിനാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നത് കുറ്റകൃത്യത്തെക്കുറിച്ച് മനസിലാവാത്തതുകൊണ്ടല്ല.
എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു. ഹിജാബ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവ പാലിക്കപ്പെടേണ്ടതാണെന്നും ധൂലിയ വ്യക്തമാക്കി
അതേസമയം, ഇ ഡിയുടെ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ കാപ്പന് ജയില്‍മോചിതനാകാന്‍ കഴിയൂ. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇ ഡി കേസെടുത്തത്.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജിയിൽ വാദം കേട്ടത്. 'നിങ്ങളീ പറയുന്നത് കേൾക്കാനിമ്പമുളള സംഗീതമായല്ല തോന്നുന്നത്. എനിക്ക് കൊവിഡ് വന്നപ്പോൾ ഞാനും ഡോളോയാണ് കഴിച്ചത്'- എന്നായിരുന്നു ഹർജി കേട്ട ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം
അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈകോടതി സ്വീകരിച്ച നടപടി ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച യുവതിയുടെ ഗര്‍ഭഛിദ്രത്തിനായുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
പരാതിക്കാരി സ്വമേധയാ കുറ്റാരോപിതനൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആ ബന്ധം തകര്‍ന്നു എന്നത് ഐ പി സി സെക്ഷന്‍ 376 (2) എന്‍ പ്രകാരം കുറ്റം ചുമത്താനുളള കാരണമായെടുക്കാനാവില്ല എന്നാണ് കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.
മറ്റ് ജോലികളിലെന്നപോലെ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കും മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്നാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചത്
നിയമ നടപടികള്‍ സധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു
രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം
ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. സ്‌റ്റേ ഉത്തരവുണ്ടായിട്ടും ഇന്നലെ പൊളിക്കല്‍ തുടര്‍ന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതിക്കും ഡല്‍ഹി പൊലിസിനും ഇതുസംബന്ധമായ നോട്ടിസ് അയച്ചിട്ടുണ്ട് എന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി അടുത്ത ദിവസം സുപ്രീം കോതികോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി സത്യവാങ്ങ്മൂലത്തിന് കൂടുതല്‍ സമയം ചോദിച്ച് കോടതിയെ സമീപിച്ചത്
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് വില്‍ പത്രം എഴുതാതെ മരണപ്പെടുന്ന സ്ത്രീയുടെ സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള അനന്തരാവകാശികള്‍ക്കും വിഹിതം നല്‍കണമെന്നാണ് ചട്ടം
ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കേസ് കൊടുക്കാനുണ്ടായ കാരണമെന്നും പറയുന്നത് വിചിത്രമാണ് എന്നും കോടതി പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.
'ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം.
കര്‍ഷകരുടെ പ്രശ്‌നത്തിന് ആത്യന്തികമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നിയമപരമായ പരിമിതികളുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അനിശ്ചിത കാലത്തേക്ക് ദേശീയ പാതകള്‍ അടച്ചിടുന്നത്
സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് വെടിയുതിര്‍ത്തുവെന്നുമാണ്
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്.
ഇതിനുപിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയുമായി ട്രസ്റ്റിന് ബന്ധമില്ല, ക്ഷേത്രവും ട്രസ്റ്റും രണ്ടാണ്, ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.
പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ ബുദ്ധിമുട്ടുണ്ട്. പല കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റും, മൊബൈല്‍ സൗകര്യങ്ങളും ലഭ്യമല്ല. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
'കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം 544 പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പേരുകളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
''വിധികളെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുകയോ അതില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്'' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം.
അതേസമയം, കൊവിഡ് അനാഥമാക്കിയ 399 വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയക്കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിംഗാണ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ ക്രിമിനൽ കേസുകളുടെ രേഖകൾ പരസ്യപ്പെടുത്തണം. ഇത് രാഷ്ട്രീയം ശുദ്ധീകരിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് ചീഫ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബീഹാറിൽ വിജയിച്ച 51 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി
ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഏറ്റെടുക്കൽ കേസില്‍ റിലയന്‍സ് ഗ്രൂപ്പിന് സുപ്രീംകോടതിയില്‍ തിരിച്ചടി. 3.4 ശതകോടി ഡോളറിന് ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ നടപടി സുപ്രീംകോടതി തടഞ്ഞു.
വിവാദമായ പെഗാസാസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻ റാം, ശശികുമാർ എന്നീ മുതിർന്ന മാധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ഇ ഡിയുടെ ആവശ്യത്തിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഇ ഡി നല്‍കിയ ഹര്‍ജി പരിഗണിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചു 6 ആഴ്ചക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് ഉത്തരവ്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനാണ് കോടതി ഇടപെടുന്നത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന- ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.
പരീക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ഹര്‍ജിയില്‍ കോടതി സ്വയം വിധി പ്രസ്ഥാവിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ റദ്ദാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സ്കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂളുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം
മെച്ചപ്പെട്ട ചികിത്സക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലോ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ യു ഡബ്ലു ജെ യും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്
രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ആവിഷ്കരിച്ച നയസമീപനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നാളെത്തന്നെ കേസ് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേസിലെ അമിക്കസ് ക്യൂറി
18 വയസിനു മുകളില്‍ പ്രായമുളള ഒരാളെ അയാള്‍ക്ക് ഇഷ്ടമുളള മതം സ്വീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഭരണഘടനയില്‍ വകുപ്പുകളില്ലെന്നും, ഇനി ഇത്തരം ഹര്‍ജികളുമായി ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു.
ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും.
ഗൊഗോയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച് ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് സുപ്രീംകോടതി പറയുന്നു. അതേ മൈ ലോർഡ്, ലൈംഗിക അതിക്രമത്തിന് വിധേയമായ എല്ലാവരും ഒരുമിച്ച് ചേർന്ന് ഗൂഡാലോചന തയാറാക്കുകയായിരുന്നു' - മഹുവ മൊയ്ത്ര
നിങ്ങളുടെ പണത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് പറഞ്ഞ കോടതി സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്നും വ്യക്തമാക്കി
സുപ്രീംകോടതിക്കെതിരായ ട്വീറ്റില്‍ ക്ഷമ ചോദിക്കില്ലെന്ന് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. വെളളിയാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകേണ്ടത് അല്ലാതെ അതിനെതിരായ വിമര്‍ശനങ്ങളിലല്ല എന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരുമായുളള ഒത്തുതീര്‍പ്പ് വൈകിപ്പിക്കുന്നത് മറ്റു ചിലരാണെന്ന് കേന്ദ്രം. വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ പത്താംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ പരാമര്‍ശം
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
കുടുംബാസൂത്രണത്തിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ജനസംഖ്യനിയന്ത്രിക്കാനായി ഒരു നിശ്ചിത എണ്ണം കുട്ടികള്‍ മാത്രമേ ഉണ്ടാകാവു എന്ന് രാജ്യത്തെ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഇരയോടും കുടുംബത്തോടും വളരെ മോശമായാണ് ഉത്തർപ്രദേശ് സർക്കാർ പെരുമാറിയതെന്നും, സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കുടുംബത്തിന്റെ പ്രാഥമികമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.
കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.
എന്നാല്‍ ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ തലത്തില്‍ തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങളും തുടരും. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മാധ്യമ സന്ദേശങ്ങള്‍ ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ ടാര്‍ഗെറ്റു ചെയ്യാത്തതായിരിക്കണം, ഏകീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി ജനത ഉണ്ടവേണ്ടതുണ്ട്. ദേശീയ സുരക്ഷയെ നാം അംഗീകരിക്കുന്നു, എന്നാല്‍ വ്യക്തികളെയും ബഹുമാനിക്കേണ്ടതുണ്ട് ' ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡിജിറ്റൽ വാർത്തകൾ ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാല്‍ ഡിജിറ്റൽ മീഡിയകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
20 വർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കമാണ് കുടിശിക വൈകാന്‍ കാരണം.
ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത്.
രാംദേവ് പുറത്തിറക്കിയ ഇമ്യൂണിറ്റി ബൂസ്റ്റർ ഉൽപ്പന്നത്തിന് 'കൊറോനിൽ' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താതിൽ മദ്രാസ് ഹൈക്കോടതിയെ അരുദ്ര ചോദ്യം ചെയ്തു. 1993 മുതൽ ‘കൊറോനിൽ’ എന്ന വ്യാപാരമുദ്ര തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് സാനിറ്റൈസറുകളും രാസവസ്തുക്കളും നിർമ്മിക്കുന്ന കമ്പനി അവകാശപ്പെട്ടു.
സദുദ്ദേശത്തോടെയാണ് താൻ ആ ട്വീറ്റ് ചെയ്തതെന്നും അതിൽ സുപ്രീം കോടതിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ രക്ഷാധികാരി, ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരൻ എന്നീ സ്ഥാനങ്ങളിൽ നിന്ന് അകന്നുപോകുന്ന ഏതൊരു വ്യതിചലനത്തെയും കോടതിക്ക് തടയാൻ കഴിയണമെന്നതിനാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.