20 വര്ഷം മുന്‍പ് മാതാപിതാക്കള്‍ മരണപ്പെട്ടു. അന്ന് കൈക്കുഞ്ഞുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയത്ത് മുതിര്‍ന്ന രക്ഷകര്‍ത്താവിനെപ്പോലെ അളഗപ്പന്‍ എന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അയാളെ വിശ്വസിച്ച് ഞാന്‍ എന്റെ സ്വത്തിന്റെ രേഖകള്‍ കൈമാറി. എന്നാല്‍ ഈയടുത്താണ് തട്ടിപ്പ് നടന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ തമിഴ്നാട്ടില്‍ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്തിരുന്നു. ഒരു സാഹചര്യത്തിലും വിദ്യാർത്ഥികൾ സ്വന്തം ജീവൻ എടുക്കാൻ തീരുമാനിക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്
കേന്ദ്രസർക്കാര്‍ അന്യായമായി പാചകവാതക വില കുത്തനെ വർധിപ്പിച്ചതും മൊത്തത്തിലുള്ള വിലക്കയറ്റവും പ്രതികൂലമായി ബാധിച്ച വീട്ടമ്മമാര്‍ക്ക് ഈ പദ്ധതികൊണ്ട് വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു.
തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്നും കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണം നടത്തുന്നതിലും ബിജെപി മിടുക്കരാണെന്നും ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വിദഗ്ദസംഘം മയക്കുവെടിവെച്ച് പിടിച്ചത്.
തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
ടിക്കറ്റുണ്ടായിരുന്നിട്ടും സിനിമ കാണാൻ അനുവദിക്കാതിരുന്നത് അന്യായമാണെന്ന് നടൻ കമൽ ഹാസനും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിനുശേഷമാണ് തീരുമാനം മാറ്റാൻ തിയറ്റർ അധികൃതർ തയാറായതെന്നും ഇത് തീർപ്പും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു
സ്റ്റാലിന് സര്‍ക്കാര്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് വിലക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് റൂട്ട് മാര്‍ച്ചിന് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.
ഉദയനിധിയെ സ്വീകരിക്കാനായി പ്രവര്‍ത്തകര്‍ വരിയായി അദ്ദേഹത്തിനടുത്തേക്ക് വരികയായിരുന്നു. അതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു.
ഇത്തരം നൃത്തവീഡിയോകളെക്കുറിച്ചുളള പരാതികള്‍ തെളിവുസഹിതം പൊതുജനങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാനായി സൈബര്‍ ക്രൈം വകുപ്പ് പ്രത്യേക പോര്‍ട്ടലുണ്ടാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീഡിയോകള്‍ പരിശോധിച്ച് അവ സാമൂഹ്യമാധ്യമങ്ങൡനിന്ന് നീക്കംചെയ്യണമെന്നും കോടതി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലഡ് ആര്‍ട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ രക്തത്തിനുപകരം മറ്റേതെങ്കിലും മാധ്യമം ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിഷയം കൈകാര്യം ചെയ്യാനായി അധ്യാപകര്‍ക്കും പരിശീലനം നല്‍കും. സിലബസില്‍ എല്‍ജിബിറ്റിക്യു വിഭാഗത്തിലുളളവരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുപുറമേ, സ്‌കൂളിലെ ടോയ്‌ലറ്റ് പോലുളള അടിസ്ഥാന സൗകര്യങ്ങളിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും
കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിക്കുകയാണുണ്ടായത്.
ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും ഇനിമുതല്‍ നിയമവിരുദ്ധമാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്ഷം വരെ തടവുശിക്ഷ ലഭിക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ആപ്ലിക്കേഷന്‍സിലേക്ക് തുക കൈമാറരുതെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രക്രിയ നടന്നിട്ടില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിക്കുകയായിരുന്നു. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ
നിലവിലുള്ള 22 ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകള്‍ അംഗീകരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നതിനെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം. "ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും
'സംസ്ഥാനത്തെ ജനങ്ങൾ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കാത്തതിനാൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപ്പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡി എം കെ അധികാരത്തിലെത്തണം. അതിനാല്‍ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകരെ സജ്ജരാക്കണം'- എം കെ സ്റ്റാലിന്‍ കൂ
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് എം കെ സ്റ്റാലിന്‍ മന്ത്രിസഭാ അംഗീകാരം നല്‍കുന്നതോടെ സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ കൂടിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്.
ദളിത് സമുദായക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് എട്ടടി ഉയരുള്ള മതില്‍ കെട്ടിയ നടപടിക്കെതിരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും സംഘടനകളും നേരത്തെ മുതല്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനോടുവിലാണ് ഇപ്പോള്‍ അധികാരികള്‍ മതില്‍ പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തത്.
രാഷ്ട്രീയ സാധ്യതകളെല്ലാം പരിശോധിച്ചതിനുശേഷം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് അവര്‍ തീരുമാനിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഉമ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാലും കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല
ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 850 -ലധികം മത്സരാര്‍ത്ഥികളാണ് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. ഇതിനുപുറമേ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്.
മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് എനിക്ക് ഓര്‍മയില്ല. പക്ഷേ അമ്മയുടെ കൂടെ ഇരുന്ന് എനിക്ക് സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകള്‍ മാത്രം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിരവധി ഫോണുകള്‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു.
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കാത്തവരാണെന്ന കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്തവാനക്കെതിരെയാണ് എം കെ സ്റ്റാലിന്‍റെ പ്രതികരണം. യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പ്ലസ് ടു വില്‍ 97 % മായിരുന്നു മാര്‍ക്ക്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ നവീന് കഴിഞ്ഞില്ല. തന്‍റെ വിദ്യാഭ്യാസത്തിനായി ആ വിദ്യാര്‍ഥി യുക്രൈന്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സീ തമിഴിലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയിലാണ് ദ്രാവിഡരുടെ ഐക്കണായ ഇ. വി. രാമസ്വാമി എന്ന പെരിയാറെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും കുട്ടി സ്‌കിറ്റ് അവതരിപ്പിച്ചത്. രാജാവും വിദൂഷകനും തമ്മിലുളള സംഭാഷണത്തിലൂടെയാണ് സ്‌കിറ്റ് പുരോഗമിച്ചത്. മോദിയുടെ നോട്ട് നിരോധനത്തെയും വിദേശ യാത്രകളെയും
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.
ഹിന്ദുപുരാണത്തില്‍ നാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടിച്ച് കൊല്ലാതെ അവയെ സുരക്ഷിതമായ വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന വാവ സുരേഷിനോട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വലിയ ആരാധനയാണ്
സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാർ, മമത ബാനർജി, ഡി രാജ, സീതാറാം യെച്ചൂരി, എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മെഹബൂഭ മുഫ്തി, കെ ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ,
വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുക, കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം, കൂട്ടം കൂടി ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്കൂളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രക്ഷിതാകള്‍ക്കും
എല്‍ ടി ടി ഇ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‍റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന മുന്നറിയിപ്പ്. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ശേഖരിച്ചേക്കുന്ന വന്‍ തുകകള്‍ ഇപ്പോഴും ഇന്ത്യയിലെ പലബാങ്കുകളിലുമുണ്ട്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ജനങ്ങള്‍ എല്ലാവരും തമിഴിനെ സ്നേഹിക്കുന്നവരാണ്. ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. യുക്തിവാദിയായ ഇ വി രാമസ്വാമി ജ്വലിപ്പിച്ച ഭാഷാ സമരത്തിന്‍റെ അഗ്നിയാണ് ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ നിന്ന് തമിഴ്നാടിന്റെ പ്ലോട്ട് ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനം വളരെ വേദനയുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കാണാനായി പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും പ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
പരിശീലന ഗ്രൗണ്ടിൽ നിന്ന് കുറച്ച് അകലെയുള്ള മുത്തച്ഛന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടിയുടെ തലയില്‍ ബുള്ളറ്റ് തുളച്ച് കേറിയത്. കുട്ടിയെ ആദ്യം പുതുക്കോട്ട സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ജോസ് കെ മണി എം പി ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ്.
നിങ്ങള്‍ക്ക് ഒരു അച്ഛനെപ്പോലെയും സഹോദരനെപ്പോലും സംരക്ഷകനായി ഞാനുണ്ട്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അതിക്രമത്തിനെതിരെ പരാതി നല്കാന്‍ തയ്യാറാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരുവാനും അവരെ ശിക്ഷിക്കാന്‍ സാധിക്കും.
ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി
നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി. ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.
ജലക്ഷാമം രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. അന്തര്‍സംസ്ഥാന നദികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൂടുതലും കൃഷി ചെയ്യുന്നത്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കാന്‍ തയ്യാറാകണം.
മുല്ലപ്പെരിയാറിലെ ബേബി ഡാമില്‍ അറ്റക്കുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും പുതിയ ഡാം ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്‍റെ നിലപാട്. ഇത് രണ്ട് സംസ്ഥാനങ്ങളെയും സംബന്ധിച്ച് വൈകാരിക വിഷയമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ എം കെ സ്റ്റാലിന്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധം നാളെ മുതല്‍ ആരംഭിക്കും.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗതലത്തില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ പോര. ഇതുവരെ മരം മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നത്.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം (1.618) ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (0.897) , മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമാണ്(0.891). മികച്ച ഭരണ നിര്‍വഹണ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി. 18 വലിയ സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പുറകില്‍ നില്‍കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാം സ്ഥാനത്തും മണിപ്പൂര്‍ ഏറ്റവും പിന്നിലുമാണ്.
തെങ്കാശിജില്ലയിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ഷാരുകലയുടെ വിജയവും സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്തില്‍ അരങ്ങേറിയത്. ഈ ബൂത്തില്‍ ഒരു വോട്ടിനാണ് ഷാരുകല വിജയിച്ചത്.
ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സഹപാഠിയെ മർദിക്കുന്നത് ക്ലാസിലെ മറ്റൊരു കുട്ടി ഫോണില്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ യാത്രക്കാരെ തടയുന്നതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അതിനാല്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ല. ഇനി മുതല്‍ സുരക്ഷക്കായി 6 വാഹനം മതിയെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
വാഹനങ്ങള്‍, വീടുകള്‍, പ്രത്യേക താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് നടത്തിയ പരിശോധനയില്‍ 1000 ത്തോളം മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇതില്‍ കഠാരകള്‍, വാളുകള്‍, വടിവാളുകള്‍, പ്രത്യേക തരത്തിലുള്ള കത്തികള്‍ നാടന്‍ തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരില്‍ 250 ഗുണ്ടകള്‍ പിടികിട്ടാപുള്ളികളാണ്
ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.
മൂന്നര ലക്ഷത്തോളം തമിഴ് അഭയാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി വിവിധ ജില്ലകളിലായി 100 -ലധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളില്‍ പലതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്
ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമിയാദികള്‍ എന്നറിയപ്പെടുന്ന സ്വാമിമാരാണ് മനുഷ്യ മാംസം ഭക്ഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് തല കൊണ്ടുവരുന്ന ചടങ്ങിന് വേട്ടയെന്നാണ് പറയുക. ഇതിനായി ഗ്രാമത്തിലെ ഏതെങ്കിലും ശ്മശാനത്തില്‍ പകുതി ദഹിപ്പിച്ച ശവശരീരം ഒരുക്കും. ഇതില്‍ നിന്നാണ് ഇവര്‍ ഭക്ഷിക്കാനുള്ള തല കൊണ്ടുവരിക
ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമങ്ങൾ, 2021 നിലവിൽ വന്നാൽ ഇത്തരം മാധ്യമങ്ങെ നിയന്ത്രിക്കാനാകും. പരമ്പരാഗത മാധ്യമങ്ങൾ പക്വതയോടെയാണ് പ്രവർത്തിക്കുന്നത് അതേസമയം നവമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് വാർത്തകൾ പുറത്തുവിടുന്നതെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയിലെ കാരൈക്കുടി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് എച്ച് രാജ ഫണ്ട് മുക്കിയെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തിരിമറി നടത്തിയ ഫണ്ട് ഉപയോഗിച്ചാണ് എച്ച് രാജ എച്ച് രാജ വീട് നിര്‍മ്മിച്ചത് എന്നും രാജാ വിരുദ്ധര്‍
എച്ച്.ആര്‍.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യാവസ സ്ഥാപനങ്ങള്‍, എന്നിവയെ രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
വിദ്യാര്‍ത്ഥിക്കൊപ്പം പുഷ്അപ് ചെയ്ത രാഹുല്‍ അവസാനം അവള്‍ വിജയിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. മെറോലിനൊപ്പമുളള പുഷ്അപ് ചാലഞ്ച് പൂര്‍ത്തിയാക്കിയതിനുശേഷം ഒറ്റക്കൈ കൊണ്ട് ഒരു പുഷ്അപ്പുകൂടി എടുത്താണ് രാഹുല്‍ ചാലഞ്ച് അവസാനിപ്പിച്ചത്
തമിഴ്നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ബ്രാഞ്ചിൽ നിന്നും തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന പ്രതികൾ പിടിയിൽ. കവർച്ചാ സംഘത്തിലെ 7 പേരാണ് പിടിയിലായത്. കൃത്യത്തിൽ പങ്കെടുത്ത 6 പേരും ഇവരെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് അറസ്റ്റിലായത്.
തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ് പി വേലുമണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,334 ആയി. കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 13 പേര്‍ മരണപ്പെട്ടു
കോട്ടയത്ത് എത്തിയ വിദ്യാർത്ഥികളാണ് സർക്കാർ നിർദ്ദേശം വകവെക്കാതെ മുങ്ങിയത്
45 വയസ്സുകാരനാണ് മരിച്ചത്. വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.