ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം
ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനി ചേർന്ന് ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് സിസിഐ ഉത്തരവ്. 2008 നും 2012 നും ഇടയിൽ റബറിന് വില കൂടിയപ്പോഴൊക്കെ കമ്പനികൾ ടയറു വില ആനുപാതികമായി ഉയർത്തി.