ഒരു പ്രായം കഴിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വയമേ വിരമിക്കുന്ന സംസ്കാരമുണ്ടാകണമെന്നും കുറേകാലം രാഷ്ട്രീയത്തില്‍ നിന്ന് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകികയറ്റി, രാഷ്ട്രീയം കൂട്ടുകച്ചവടമാകുന്ന രീതി മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും ടി എന്‍ പ്രതാപന് ഫേസ്ബുക്കില്‍ കുറിച്ചു.
സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.
പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്.