. കടുത്ത പീഡനമാണ് നേരിടേണ്ടിവന്നത്. ജയിലിനകത്ത് ഞങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎമ്മുകാരും ആര് എസ് എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഇരുകൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല' -അലന് പറഞ്ഞു.
നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല
കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ് കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.
നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വൃദ്ധത്വം ബാധിച്ചവരാണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്.