മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍നിന്ന് വന്നതെന്നും അവന്‍ മാനസികമായി തകര്‍ന്നെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് റുബീനയും പറഞ്ഞു. വിദ്യാര്‍ത്ഥികളെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ശീലം ഈ അധ്യാപികയ്ക്കുണ്ടെന്നും പാഠഭാഗങ്ങള്‍ മറന്നതിന് തന്റെ കുടുംബത്തിലെ തന്നെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായെന്നും റുബീന ആരോപിച്ചു
ആളുകള്‍ തിരക്കിനിടയിലൂടെ ഇടിച്ചുകയറി ബഹളത്തിനിടയില്‍ തക്കാളി മോഷ്ടിച്ച് കടന്നുകളയുകയാണെന്ന് അജയ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതോടെ തനിക്ക് സമാധാനമായി പച്ചക്കറി വില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നും കിലോയ്ക്ക് 160 രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ഒന്നും കൃത്യമായി ഓര്‍മ്മയില്ല. പക്ഷെ, എന്റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കാര്‍ സഹരന്‍പൂര്‍ ലക്ഷ്യമായാണ് നീങ്ങിയത്. സംഭവം നടക്കുമ്പോള്‍ എന്റെ സഹോദരനുള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭ ആരോപിച്ചിരുന്നു. മാളില്‍ നിസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയാണ് പറഞ്ഞത്
ദീപാവലി സമയത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി എസ് മിശ്ര പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തണമെന്നും സ്വാതന്ത്ര്യദിന വാരത്തില്‍ ഓരോ ദിവസവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഗ്രഹവുമായി ആശുപത്രിയില്‍ എത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് വിഗ്രഹത്തിന് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു പൊളിറ്റിക്കല്‍ ടൂറിസ്റ്റ് അല്ല. നിരന്തരം ഉത്തര്‍പ്രദേശില്‍ വരാറുണ്ട്. താനും സഹോദരന്‍ രാഹുലും രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രചരിപ്പിക്കാനുളള ശ്രമങ്ങളാണ് അത്തരം പരാമര്‍ശങ്ങളിലൂടെ ബിജെപി നടത്തുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 75 ജില്ലാ പഞ്ചായത്തുകളില്‍ ഏകദേശം 60 എണ്ണത്തിലും ബിജെപിക്കാണ് മുന്‍തൂക്കം
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ
അയോധ്യയിലെ വിജയം സമാജ് വാദി പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും, നയങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ പറഞ്ഞു. 90 ശതമാനം ജില്ലകളിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ലക്ഷ്യം. തന്റെ മങ്ങിയ കണ്ണുകളിലൂടെയാണ് യോഗി കേരളത്തെ നോക്കിക്കാണുന്നത്, കേരളത്തെ ഭിന്നിപ്പിക്കുകയാണ് യോഗിയുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ അത്ര പ്രാധാന്യം നല്‍കുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
ലവ് ജിഹാദ് നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുളള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ കടമയാണെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം അതിനെതിരാണെന്നുമാരോപിച്ചുളള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിയമത്തെ ന്യായീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.