ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍
ബഷീർ ജീവിതത്തിലെ ഒരു കാലഘട്ടം തെരുവിൽ ജീവിച്ചയാളാണ്. കൈനോട്ടക്കാരനായും മാജിക്കുകാരനായും നിതാന്ത സഞ്ചാരിയായും... ബഷീറിലെ ആ തെരുവു മനുഷ്യൻ്റെ സത്തയാണ് സാഹിത്യത്തിൻ്റെ നടപ്പുരീതികളെ ചട്ടക്കൂടുകളെ നിർഭയം പൊളിച്ചടുക്കുവാനുള്ള ശേഷി അദ്ദേഹത്തിനു നൽകിയത്.