മത്സ്യതൊഴിലാളികളുടെ ആവശ്യം നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണെന്ന് സർക്കുലറിൽ പറയുന്നു. സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ തൃപ്തരല്ലെന്നും ലത്തീന്‍ അതിരൂപത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
തന്നെക്കൊണ്ട് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്നും താനൊരു കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, അതുകൊണ്ട് കേന്ദ്രസേന വന്ന് ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറയാതെ പറയുമ്പോൾ തലകുനിയുന്നത് നമ്മൾ മലയാളികളുടേതാണ്-
ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ് ലൈനിന്റെയും ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത് അതുതന്നെ ഇവിടെയും സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്ത്രവും പേരും മാത്രം നോക്കി മനുഷ്യരെ, അവരിനി മന്ത്രിമാരായാലും തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും ക്രൂരമായി ചിത്രീകരിക്കുന്ന മനോനില എന്താണ്? എത്രമാത്രം അപരവിദ്വേഷവും വെറുപ്പുമാണ് ഇത്തരക്കാരുടെ മനസ്സിലും നാവിലും വിളയുന്നത്? ഈ വെറുപ്പും പകയും മാത്രം നുരയുന്ന മനോഭാവത്തിന് മുകളിൽ മറയായി ഉപയോഗിച്ച് തിരുവസ്ത്രത്തെ നിന്ദിക്കുകയാണിക്കൂട്ടരെന്ന് വിശ്വാസികൾ തിരിച്ചറിയണം.
കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്. ഒരു സമരസമിതി നേതാവ് തന്നെ മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോൾ കേരളം വളർത്തിയെടുത്ത മതനിരപേക്ഷ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപിന്നിലെ വർഗീയ ചിന്തകളെ കാണാതെ പോകരുത്. പൊലീസ് അതീവ സംയമനം പാലിച്ചതുകൊണ്ടുമാത്രമാണ് സ്ഥിതി കൈവിട്ടുപോകാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി അബ്ദുറഹിമാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അദ്ദേഹമാണ് ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ മന്ത്രിക്ക് ആരാണ് അധികാരം കൊടുത്തത്
ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മത്സ്യത്തൊഴിലാളികളിൽപ്പോലും ഭൂരിപക്ഷമില്ലാത്ത ഒരു സമുദായ നേതൃത്വത്തിന്റെ അതിരുവിട്ട സമരത്തെ വർഗീയ ധ്രുവീകരണത്തിനുള്ള മാർഗമായിട്ടാണ് ബിജെപി കാണുന്നത്. പക്ഷേ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളെ തികഞ്ഞ അവഗണനയോടെയാണ് സർക്കാർ സമീപിക്കുന്നത്. ലോകമെങ്ങും പുതിയ ഇടതു പക്ഷ ശക്തികൾ കോർപ്പറേറ്റ് കൊള്ളകൾക്കെതിരായ കീഴാള സമരങ്ങളെ പിന്തുണക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ദാസന്മാരായ ബി ജെ പി യോടൊപ്പം ചേർന്ന് നിലനിൽ
എല്ലാവരും എന്ന് പറഞ്ഞാൽ പൂർണമായും ശരിയല്ല. ശ്രീ എ ജെ വിജയനെ പോലുള്ള ചില പരിസ്ഥിതി പ്രവർത്തകർ തുടക്കം മുതൽ ഇത്തരമൊരു വലിയ നിർമിതി വടക്കൻ തീരങ്ങളിൽ രൂക്ഷമായ തീരശോഷണം സൃഷ്ടിക്കുമെന്ന് വാദിച്ചിട്ടുണ്ട്. അതിൽ ശരിയുണ്ട് താനും. അതുകൊണ്ട് കേരള
ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളെല്ലാം പരിശോധിച്ച് ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം സമരത്തില്‍ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ വി ശിവന്‍കുട്ടി നേരെത്തെയും പറഞ്ഞിരുന്നു. ആളുകള്‍ പ്രതിഷേധിക്കുന്നിടത്ത് ഒരു സംഘര്‍ഷവുമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ മുന്‍പോട്ടുവെച്ച 7 ആവശ്യങ്ങളില്‍ സര്‍ക്കാര്‍ 6 എണ്ണവും അംഗീകരിച്ചതാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ പിന്നീ
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. ഏത് സമയവും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.