ലീഗിന്‍റെ നിര്‍ദ്ദേശം തള്ളി ഹരിത; വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ല

തിരുവനന്തപുരം: എം എസ് എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാനുള്ള ലീഗ് നേതൃത്വത്തിന്‍റെ  നിര്‍ദ്ദേശം ഹരിത തള്ളി. ആരോപണം ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുമായും ആരോപണ വിധേയരായ എം എസ് എഫ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിക്കളഞ്ഞത്. ഇരുകൂട്ടരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹരിതയിലെ അംഗങ്ങള്‍  പരാതി പിന്‍വലിക്കുമെന്ന് ലീഗ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്തക്കുറിപ്പ്‌ പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത പാലിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഖേദപ്രകടനമല്ല സംഘടനാ തലത്തിലുള്ള നടപടി വേണമെന്നാണ് ഹരിതയുടെ ആവശ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം എസ് എഫിന്‍റെ സംസ്ഥാന ഓഫീസായ കോഴിക്കോട് ഹബീബ് സെന്ററില്‍ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More