Videos
സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ എന്ന് നേര്‍ബുദ്ധിക്ക് നിങ്ങളാരേങ്കിലും മനസ്സില്‍ ചോദ്യമുന്നയിച്ചെങ്കില്‍ ഞാനൊന്നു പറയട്ടെ, സുഹൃത്തുക്കളെ അത് തെറ്റു മാത്രമല്ല സ്ത്രീ വിരുദ്ധം കൂടിയാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പരാമര്‍ശമാണത്. സംശയിക്കേണ്ട അത്രക്ക് ഗൌരവമുണ്ടതിന്. അക്കമിട്ടു പറയാം
ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ നായികാ കഥാപാത്രം വലിയ വലിയ ഡയലോഗുകളിലൂടെ നമ്മുടെ മൂല്യവ്യവസ്ഥയെ ആകെ ചോദ്യം ചെയ്യുകയും കുടുംബഘടനയുടെ വളരെ യാഥാസ്ഥിതികമായ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പിതൃ, ആണ്കൊയ്മാ മൂല്യങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്.
സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും.
കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ് കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.
കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന് മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന് മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല
''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം
നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വൃദ്ധത്വം ബാധിച്ചവരാണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്.
ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്