സ്കൂളില് എത്തിയ സാൽവദോർ റമോസ് പ്രൈമറി സ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് നേരെ വെടിയുതിര്ക്കുകയായിരുന്നു. ആക്രമണത്തില് 7 മുതല് 10 വയസുവരെയുള്ള വിദ്യാര്ത്ഥികളാണ് മരണപ്പെട്ടത്. 2012-ൽ സാൻഡി ഹുക്ക് വെടിവെപ്പിൽ 20 കുട്ടികളും ആറ് ജീവനക്കാരും മരിച്ച ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണിതെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് മാധ്യമങ്ങളോട് പറഞ്ഞു
സെലന്സ്കിയുടെ പ്രസ്താവനക്കെതിരെ റഷ്യ രംഗത്തെത്തി. യുക്രൈന് ജനതയുടെ മേല് ആക്രമണങ്ങള് അഴിച്ചുവിടുന്നുവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. യുക്രൈന് സൈന്യത്തിന്റെ അതിക്രമങ്ങളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യന് സേന ചെയ്യുന്നത്. എന്നാല് യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങള് എടുക്കുന്നത് പ്രസിഡന്റാണെന്നും അദ്ദേഹത്തെ ഒഴിവാക്കിയുള്ള ചര്ച്ചക്ക് യാതൊരു
താലിബാന് ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്ത്തകര് രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായിച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന് സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര് പറഞ്ഞു.
ലോകത്തെ തന്നെ ഒരു പ്രധാന വിപണിയില് നിന്നുമാണ് കമ്പനി പിന്മാറുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. എന്നാല് യുക്രൈന് ജനതയുടെ വേദന കാണാതിരിക്കാന് സാധിക്കില്ല. മക്ഡൊണാൾഡ്സിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ല. പരസ്യ ബോര്ഡുകളും കമാനങ്ങളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.
രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്ത സ്ഥാപനത്തില്നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള് ഫയല്ചെയ്ത കേസിലാണ് വിധി. തന്നെ കമ്പനിയില്നിന്ന് പുറത്താക്കുന്നതിനുമുന്പ് സഹപ്രവര്ത്തകന് കഷണ്ടിയെന്ന് വിളിച്ച് ലൈംഗികാധിക്ഷേപം നടത്തി എന്നും ടോണി പരാതിയില് പറഞ്ഞിരുന്നു. ജഡ്ജി ജോനാഥന് ബ്രെയിനിന്റെ നേതൃത്വത്തിലുളള മൂന്നംഗ ട്രിബ്യൂണലാണ് ഹര്ജി കേട്ടത്.
ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്ട്ടി കുറേ കാലമായി ആവശ്യപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള് അന്തിമ രൂപം നല്കിയിരിക്കുന്നത്. 1930വരെ വേദനസംഹാരിയായും തളര്ച്ചയ്ക്കുള്ള മരുന്നായും തായ്ലന്ഡില് കഞ്ചാവ് ഉപയോഗിച്ചിരുന്നു
ഷിറിന്റെ സംസ്കാരച്ചടങ്ങിനിടെ നടന്ന ഇസ്രായേല് സൈന്യത്തിന്റെ അതിക്രമത്തെ അപലപിച്ച് യുഎസ് രംഗത്തെത്തി. ഇസ്രായേല് സൈന്യം നടത്തുന്ന അതിക്രമങ്ങള് ദുഖമുണ്ടാക്കിയെന്നും ഇസ്രായേല് പലസ്തീന് പ്രതിനിധികളുമായി സംസാരിച്ച് സംഘര്ഷാവസ്ഥ ഒഴിവാക്കാന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പറഞ്ഞു.
അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ആര്ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്ക്ക് ആര്ത്തവ സമയത്ത് സ്ത്രീകള്ക്ക് കൂടുതല് പരിഗണന നല്കാന് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു
ഫലസ്തീന് ജനത അനുഭവിക്കുന്ന കാര്യങ്ങള് അന്താരാഷ്ട്ര സമൂഹത്തിന് മുന്പില് തുറന്നു കാണിച്ച മാധ്യമ പ്രവര്ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്ത്തകള് പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില് വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
സൈനിക നടപടി റിപ്പോര്ട്ട് ചെയ്യുന്നതിനിടെ മാറി നില്ക്കണമെന്നോ റിപ്പോര്ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. മാധ്യമപ്രവര്ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.
അഫ്ഗാനിസ്ഥാന് സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റവും പ്രാദേശിക കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും യു എന് വ്യക്തമാക്കുന്നു. രാജ്യത്ത് 34 പ്രാവിശ്യകളാണ് ഉള്ളത്. ഇതില് 25 പ്രവിശ്യകളില് ശിശു മരണ നിരക്കും പോഷകാഹാരക്കുറവും വളരെ കൂടുതലാണ്.
ഫിനാന്ഷ്യല് ടൈംസിന്റെ ‘ഫ്യൂചര് ഓഫ് ദ കാര്’ കോണ്ഫറന്സില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില് വിദ്വേഷം ജനിപ്പിക്കുന്ന രീതിയില് ട്വിറ്റര് വഴി സന്ദേശങ്ങള് പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൌണ്ടിന് വിലക്ക് ഏര്പ്പെടുത്തിയത്.