വലിയ ആനപ്രേമികളാണെങ്കില്‍ കുറച്ചെണ്ണത്തെ അങ്ങോട്ടയക്കാം ; ജര്‍മ്മനിയോട് ബോട്‌സ്വാന

ബെര്‍ലിന്‍: ആനപ്രേമികളുടെ നാടായ ജര്‍മനിയിലേക്ക് 20,000 ആനകളെ കയറ്റി അയക്കുമെന്ന ഭീഷണിയുമായി ആഫ്രിക്കന്‍ രാജ്യമായ  ബോട്‍സ്വാനയുടെ പ്രസിഡന്‍റ് മോക്‌വീറ്റ്‌സി മസിസി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള മൂന്നാമത്തെ രാജ്യമാണ് ബോട്‍സ്വാന. ഇവിടെ 1,30,000-ല്‍ അധികം ആനകളുണ്ട്. ആനകള്‍ കൂട്ടമായി വന്ന് വന്‍ തോതില്‍ കൃഷി നശിപ്പിക്കുകയും, ജനങ്ങളുടെ ജീവന് ഭീഷണിയാവുകയുമാണെന്ന് പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആന വേട്ട നടത്തി അവയുടെ തലയും കൊമ്പും വിജയചിഹ്നമായി കൊണ്ടുവരുന്ന സാഹസികരായ ജര്‍മന്‍കാരെ നിയന്ത്രിക്കാനാണ് ജര്‍മന്‍ പരിസ്ഥിതി മന്ത്രാലയം നിയമം കൊണ്ടുവന്നത്. എന്നാല്‍ ബോട്‍സ്വാനയില്‍ ആനകളുടെ എണ്ണം കൂടുതലായതിനാല്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വേട്ടയല്ലാതെ വേറെ വഴി ഇല്ലെന്നാണ് പ്രസിഡന്‍റ് മോക്‌വീറ്റ്‌സി മസിസി പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"8,000 ആനകളെ അയല്‍ രാജ്യമായ അംഗോളയ്ക്ക് കൊടുത്തു. 500 എണ്ണം മൊസാംബിക്കിലേക്കും കൊടുത്തുവിടും. ഇനിയും കൊടുക്കാമെന്ന് വാഗ്ടാനങ്ങളുണ്ട്. ഇത് കൊണ്ടൊന്നും ആനകളുടെ എണ്ണം കുറയാത്തത് കൊണ്ട് 2019-ല്‍ ബോട്‍സ്വാന വേട്ടയ്ക്കുള്ള ലൈസൻസ് പുനസ്ഥാപിച്ചു. അതോടെ വേട്ടയാടുന്ന ആനകളുടെ കൊമ്പുകളും, പല്ലുകളും കയറ്റി അയച്ച് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും കഴിഞ്ഞു"- പ്രസിഡന്‍റ് മോക്‌വീറ്റ്‌സി മസിസി പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More