കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ വളരെ കൃത്യമായി വരച്ചിടാന്‍ നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫിന് സാധിച്ചു. പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
മിടുക്ക് കാണിച്ചിട്ടുണ്ട്. ക്യാമറയോടിപ്പോയി ഒപ്പിയെടുക്കുന്ന ആ ഉപകഥകളെ ഒരു കോമണ്‍ സ്പേസില്‍ ഇതള്‍ വിടര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് അത്തരം സിനിമകള്‍ ക്ലെെമാക്സില്‍ ചെയ്യുന്നത്. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ ആ പറ്റേണില്‍ തന്നെ മുന്നോട്ടുപോകുന്ന സിനിമ പക്ഷെ അവസാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് രോമാഞ്ചത്തെ മുന്‍ചൊന്ന സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.
കേരളത്തിൽ ബ്രാഹ്മണരുടെ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു. തൽസ്ഥാനത്തു ശൂദ്രരും പിന്നാക്കക്കാരും ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും അധികാരം കയ്യടക്കിരിക്കുന്നു. ഈ വസ്തുതയെ മറച്ചുപിടിക്കാനുള്ള കൃത്രിമ ശ്രമമാണ് ബ്രാഹ്മണനെ പ്രതിനായകനാക്കുന്നത്. ഇത്തരം വാദങ്ങൾ ഡോ. അംബേദ്കർ പോലുള്ളവരുടെ വിലയിരുത്തലുകളെ നിഷേധിക്കുന്നതാണ്. ഇവിടെ ദേശീയ പുരുഷൻ ബ്രാഹ്മണൻ തന്നെയാണ്. മറ്റുള്ളതെല്ലാം അയാളുടെ പകർപ്പുകൾ മാത്രമാണ്.
ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു.
സെന്ന ഹെഗ്ഡേ എന്ന പുതുതലമുറ സംവിധായകൻ്റെ ‘തിങ്കളാഴ്ച നിശ്ചയം‘ പറഞ്ഞു വെയ്ക്കുന്നതും വാശിക്കാരനായ ഒരച്ഛൻ്റെ പരാജയത്തിൻ്റെയും മാനസാന്തരത്തിൻ്റെയും കഥയാണ്. പക്ഷെ, ‘തിങ്കളാഴ്ച നിശ്ചയ‘ത്തെ അത്യന്തം ഹൃദ്യമായ ഒരു ചലച്ചിതാനുഭവമാക്കുന്നത് ഈ കഥ മാത്രമല്ല, സർവ്വസാധാരണമായ ഈ കഥയെ പറയാനുപയോഗിക്കുന്ന രീതിയാണ്
പത്മിനിയെന്ന ചിത്രകാരിയെ നാം അന്വേഷിക്കേണ്ടത് നമ്മുടെ രാഷ്ടീയ രൂപീകരണത്തിന്റെ പരിസരത്തിലും അവർ അതിജീവിച്ച കേരളീയ സമൂഹത്തിന്റെ പരിണാമചരിത്രത്തിലുമാണ്. എന്നാൽ ഹൈന്ദവ ആവാസവ്യവസ്ഥക്കുള്ളിലാണ് സുസ്മേഷ് പത്മിനിയെ അന്വേഷിക്കുന്നത് എന്ന് ഖേദപൂർവ്വം പറയേണ്ടി വരുന്നുണ്ട്
ഗർഭചിദ്രം നടത്തുന്നത് കുറ്റബോധം തോന്നേണ്ട കാര്യമാണെന്നും അങ്ങനെ ചെയ്യുന്നവൾ ക്രൂരരാണെന്നുമെല്ലാം പറയുന്ന സിനിമകൾ വന്ന നാട്ടിലാണ് മുൻനിര സിനിമയിലെ നായിക,''കുഞ്ഞ് എപ്പോൾ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്'' എന്ന് പറയുന്നത്.
. ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് സിനിമ പൊതുവേ കാണിക്കാറില്ല. പകരം റിലീജിയൻ എന്ന, സാർവലൗകിക സംബോധനകൊണ്ട് മതങ്ങളെ ഒന്നിച്ചുകെട്ടുകയും വിമർശിക്കുകയുമാണ് മലയാള സിനിമ പൊതുവില്‍ ചെയ്തുവരാറുള്ള
കുറ്റകൃത്യം ചെയ്യുന്ന നായകനെ രക്ഷപ്പെടുത്താന്‍ പ്രേക്ഷക മനസ്സില്‍ എന്തെന്നില്ലാത്ത വെമ്പലുണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. തെറ്റുചെയ്യുന്നതുപോലെ അല്ലെങ്കില്‍ അതിലധികം കുറ്റകൃത്യങ്ങള്‍ അത് മൂടിവെയ്ക്കുന്നതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. അക്കാരണത്താല്‍ പ്രധാനതെറ്റിനുശഷവും കുറ്റവാളി അനുബന്ധതെറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് കടന്നുപോകുന്നത്
'തങ്ങൾ ആരാണ്, എന്തുകൊണ്ട് ജീവിതത്തിൽ തഴയപ്പെടുന്നു'. എന്നതിന് ഉത്തരം തേടുന്ന, സ്വത്വപ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുബങ്ങളിലെ ചെറുപ്പക്കാർ. ഇഷ്ടങ്ങൾ മാറ്റിവച്ച് സാമ്പത്തിക ഭദ്രത തേടി പോകുന്നവർ, പണമുണ്ടാക്കാൻ കൊല്ലാൻ മടിക്കാത്തവർ, കഷ്ടപ്പെട്ട് നേടിയ അറിവ് തട്ടിപ്പ് സംഘത്തിനുവേണ്ടി ഉപയോഗിക്കാൻ നിർബന്ധിതരാവുന്നവർ. മാതാവിന്റെ അശ്ളീല വീഡിയോയുടെ പേരിൽ തകർന്ന കുടുബത്തിലെ കൗമാരക്കാരി. പൈറസി പ്രചാരണത്തിൽ അറിയാതെയെങ്കിലും ഭാഗഭാക്കാകുന്ന കുട്ടികൾ. ഓപ്പറേഷൻ ജാവ കോർത്തിണക്കുന്നത് വിവിധ വിഷയങ്ങളിൽ കേരളത്തിലെ ഈയൊരു വിഭാഗത്തെയാണ്
ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ നായികാ കഥാപാത്രം വലിയ വലിയ ഡയലോഗുകളിലൂടെ നമ്മുടെ മൂല്യവ്യവസ്ഥയെ ആകെ ചോദ്യം ചെയ്യുകയും കുടുംബഘടനയുടെ വളരെ യാഥാസ്ഥിതികമായ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പിതൃ, ആണ്‍കൊയ്മാ മൂല്യങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്.