കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ചയായുണ്ടായ പിന്നോട്ടു പോക്കിനിടെ ബജറ്റ് അവതരണത്തിനു തൊട്ടുമുന്‍പ് ഓഹരി വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 388 പോയിന്റും നിഫ്റ്റി101 പോയിന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.
16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം. കോവിഡും ലോക്ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും കാരുണ്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.