റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. സെന്‍സെക്സ് 64,000 ത്തിലും നിഫ്റ്റി 19,000 ത്തിലുമാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്ന കുതിപ്പാണ് റെക്കോര്‍ഡ് നേട്ടത്തില്‍ കലാശിച്ചത്. സെന്‍സെക്സ് 499. 39 പൊയിന്‍റുയര്‍ന്ന് 64000 ത്തിലും നിഫ്റ്റി 154.70 പൊയിന്‍റുയര്‍ന്ന് 19,000 ത്തിലുമാണ് ക്ലോസ് ചെയ്തത്. 

വിദേശ നിക്ഷേപകരുടെ ഇടപെടല്‍, മണ്‍സൂണ്‍ തുടക്കം, രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളായ എച്ച് ഡി എഫ് സി ലിമിറ്റഡ് (ഹൌസിംങ്ങ് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എച്ച് ഡി എഫ് സി ബാങ്ക് ലയന പ്രഖ്യാപനം, ജൂണ്‍ മാസത്തെ ഡെറിവേറ്റീവ് സീരിസിന്‍റെ കാലാവധി അവസാനിക്കുന്നത് തുടങ്ങിയവയാണ് വിപണിയെ സ്വാധീനിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. 

വിപണി വന്‍ കുതിപ്പ് നടത്തിയതോടെ നിക്ഷേപകരുടെ ആദായത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നാലുമാസത്തിനകം 1100 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷപമായി ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതോടൊപ്പം വന്‍കിട കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റവും ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തു നല്‍കി എന്നാണ് വിലയിരുത്തപ്പെടുന്നത്.  

Contact the author

Economy

Recent Posts

Web Desk 5 days ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 6 days ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More
Web Desk 4 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More
National Desk 4 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

More
More
National Desk 5 months ago
Economy

തക്കാളിക്ക് പൊന്നുംവില; റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട്‌

More
More
Economy 5 months ago
Economy

എച്ച് ഡി എഫ് സി ധനകാര്യ സ്ഥാപനം എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു

More
More