യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

മുംബൈ: യുപിഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യു പി ഐ ഇടപാടുകാരെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്.  ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാത്ത ഐ ഡികളും നമ്പറുകളും ഡിആക്ടിവേറ്റ് ചെയ്യുമെന്നാണ് വിവരം.  കച്ചവട സ്ഥാപനങ്ങളിലെ യു പി ഐ ഇടപാടുകളില്‍ ഇന്റർചേഞ്ച് ഫീ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ ഓൺലൈൻ വാലറ്റുകൾ, പ്രീപേഡ് പേമെന്റ് ഇൻസ്ട്രുമെന്റ്‌ (പി പി ഐ) സംവിധാനങ്ങളിലൂടെ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്തിയാല്‍ 1.1 ശതമാനം ഫീയായി എടുക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പണമിടപാടിനുള്ള പ്രതിദിന പരിധി നേരത്തെ കൂട്ടിയിരുന്നു. ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയർത്തിയത്. എന്നാല്‍ ഇത് ആശുപത്രി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും. അക്കൗണ്ടുകള്‍ ആദ്യമായി രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുമ്പോള്‍ അടുത്ത നാലു മണിക്കൂർ യു.പി.ഐ പണമിടപാടിനു നിയന്ത്രണമുണ്ടാകും. ഓണ്‍ലൈന്‍ തട്ടിപ്പുകേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയന്ത്രണം. 

ടാപ്പ് & പേ (Tap and Pay) എന്ന സംവിധാനം യു പി ഐ ഉപഭോക്താക്കൾക്ക് ഉടന്‍ തന്നെ ലഭ്യമാക്കും. കൂടാതെ രാജ്യത്തുടനീളം എടിഎമ്മുകളില്‍ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിന്‍വലിക്കാനും സാധിക്കും. ജപ്പാൻ കമ്പനിയായ ഹിറ്റാച്ചിയുമായി സഹകരിച്ചാണ് ആർ ബി ഐ ഈ സംവിധാനം നടപ്പാക്കുന്നത്. 

Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 4 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More