51,000-വും കടന്ന് സ്വര്‍ണ വില

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 51,000 രൂപ കടന്നു. ഇന്ന് ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,410 രൂപയും ഒരു പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയുമായി.  ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്നലെ ഒരു പവന് 50,680 രൂപയായിരുന്നു വില. 

ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണികൂലിയില്‍ വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 56,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇങ്ങനെ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര സ്വർണവില 2,285 ഡോളറിനാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ 2,300 ഡോളറും കടന്ന് പോകുമെന്നാണ് വിദഗ്തരുടെ അഭിപ്രായം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വര്‍ണ വില കൂടുന്നത് സ്വര്‍ണപണയ ഓഹരികള്‍ക്ക് അനുകൂലമാണ് എന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിന് മാത്രമല്ല വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 

Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 4 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More