കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് എം ബി മുരളീധരൻ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആളുകളെ കണ്ടെത്തണമെന്നും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു.
സംഭവം വിവാദമായതോടെ സുധാകരന് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു
എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. ആര് എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പകരം
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ പ്രയോഗമാണെന്നാണ് സുധാകരനും കോണ്‍ഗ്രസും വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്റെ സ്വഭാവം മാറില്ല- എം വി ജയരാജന് പറഞ്ഞു.
കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.
കെ റെയിലിനെതിരെയും ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.