'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

പാറ്റ്‌ന: കൂടുതല്‍ മക്കളുണ്ടായതിന്റെ പേരില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ പരിഹസിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മറുപടിയുമായി ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ ഇത്തരത്തില്‍ മക്കളുടെ പേര് പറഞ്ഞ് അധിക്ഷേപിക്കുന്ന ആളല്ലെന്നും അദ്ദേഹത്തിന് ചുറ്റുമുളളവരാണ് ഇത് പറയിപ്പിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 6 സഹോദരങ്ങളുണ്ട്, മോദിയുടെ പിതാവ് ദാമോദര്‍ ദാസിന് 7 സഹോദരങ്ങളുണ്ട്, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് 7 സഹോദരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്. നിതീഷ് കുമാറിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നവരുടെ അറിവിലേക്കായാണ് ഇത് പറയുന്നത്'-തേജസ്വി യാദവ് പറഞ്ഞു. 

കൂടുതല്‍ മക്കളുളള 14 രാഷ്ട്രീയ നേതാക്കളുടെ പേരും വിവരങ്ങളും അദ്ദേഹം  എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 'മഹാനായ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന് 14 സഹോദരങ്ങളുണ്ടായിരുന്നു. അംബേദ്കര്‍ക്ക് 14 സഹോദരങ്ങളുണ്ടായിരുന്നു, മുന്‍ രാഷ്ട്രപതി വി വി ഗിരിക്ക് 14 മക്കളുണ്ടായിരുന്നു, നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 6 സഹോദരങ്ങള്‍, അദ്ദേഹത്തിന്റെ പിതാവ് ദാമോദര്‍ ദാസിന് 7 സഹോദരങ്ങള്‍, മോദിയുടെ അമ്മാവന്‍ നര്‍സിംഗ് ദാസിന് 8 മക്കളുണ്ട്, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 7 സഹോദരങ്ങളുണ്ട്, തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് 10 സഹോദരങ്ങള്‍, രവീന്ദ്രനാഥ് ടാഗോറിന് 7 സഹോദരങ്ങള്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് 6 മക്കള്‍, മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് 8 മക്കള്‍'- തേജസ്വി എക്‌സില്‍ കുറിച്ചു. 

ബിഹാറിലെ കതിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത്. 'ചിലയാളുകള്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കുമ്പോള്‍ ഭാര്യയെ ആ സ്ഥാനത്ത് ഇരുത്തും. ഇപ്പോള്‍ അവരുടെ മക്കളാണ്. കുറേ മക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ആര്‍ക്കെങ്കിലും ഇത്രയധികം മക്കളുണ്ടാകുമോ? ഇപ്പോള്‍ പെണ്‍മക്കളും ആണ്‍മക്കളുമെല്ലാം ഇറങ്ങിയിരിക്കുകയാണ്'-എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ലാലു പ്രസാദ് യാദവിന് രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമാണുളളത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More