കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന് ടോം ചാക്കോ, റോഷന് മാത്യു, മണികണ്ഠന് ആചാരി, നവാസ് വളളിക്കുന്ന്, സാഗര് സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില് വേഷമിടുന്നുണ്ട്.
തമിഴിലെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷേറോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്.
ഫഹദ് ഫാസില് ചിത്രങ്ങള് ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില് സിനിമകള്ക്ക് ഫിയോക്ക് വിലക്കേര്പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്ത്തകള്. ഒടിടി റിലീസുകളോട് സഹകരിച്ചാല് ഫഹദ് ചിത്രങ്ങള് തിയേറ്റര് കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താല് മാലിക്ക് ഉള്പ്പടെയുള്ള സിനിമകളുടെ പ്രദര്ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള് നേരിടുമെന്ന് മുന്നറിയിപ്പ് നല്കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്ത്തകള്.