'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

കൊച്ചി: 'ആടുജീവിതം' സിനിമയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ താൻ കരയുകയായിരുന്നെന്ന് നജീബ്. താന്‍ ആ മരുഭൂമിയില്‍ ജീവിച്ച് തീര്‍ത്ത ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം ഫസ്റ്റ് ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയറ്ററിലെത്തി കാണാന്‍ കുടുംബം ഒന്നാകെ ആകാംക്ഷയോടെ കത്തിരിക്കുകയായിരുന്നു. എന്നാല്‍ മകന്‍റെ കുഞ്ഞിന്‍റെ മരണത്തോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഞാന്‍ തന്നെ ഇന്ന് സിനിമ കാണാനായി എത്തിയത്. ഒരുപാട് പേരാണ് ഇന്ന് തന്നെ കാണുമെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. ലോകം മുഴുവന്‍ എന്‍റെ ജീവിതം സ്ക്രീനില്‍ കാണാന്‍ പോകുന്നതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരും തിയറ്ററില്‍ തന്നെ പോയി സിനിമ കണ്ട് വിജയിപ്പിക്കണം'- നജീബ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബെന്യാമിനൊപ്പം ഇടപ്പള്ളി വനിത തിയറ്ററിലാണ് നജീബ് ആടുജീവിതം കാണാനെത്തിയത്. ഇന്നലെ തിയറ്ററിലെത്തിയ ചിത്രത്തിന്മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വര്‍ഷം നീണ്ട പരിശ്രമത്തിന് ഫലം കണ്ടുവെന്നും മലയാള സിനിമയെ ആടുജീവിതം ലോകോത്തര നിലവാരത്തിലേക്കും ഓസ്കാറിലേക്കും എത്തിക്കുമെന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 week ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 week ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 week ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More